Monday 23 May 2022 11:35 AM IST : By സ്വന്തം ലേഖകൻ

സ്റ്റൈലിഷ് ലുക്കിൽ, നിറചിരിയോടെ...: സുജാതയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ശ്രദ്ധേയം

sujatha-mohan

തെന്നിന്ത്യയുടെ പ്രിയഗായികയാണ് മലയാളത്തിന്റെ സ്വന്തം സുജാത മോഹൻ. വിവിധ ഭാഷകളിലായി, നിരവധി സൂപ്പർഹിറ്റുകളുൾപ്പടെ നൂറു കണക്കിന് ചലച്ചിത്രഗാനങ്ങൾ സുജാതയുടെ സ്വരമാധുരിയിൽ ആസ്വാദകരെ തേടിയെത്തി. ഇപ്പോഴിതാ, സോഷ്യൽ മീ‍ഡിയയിൽ സുജാത പങ്കുവച്ച തന്റെ ചില പുതിയ ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. ‘Happy moments’ എന്ന കുറിപ്പോടെയാണ് സ്റ്റൈലിഷ് ലുക്കിലുള്ള ഈ ചിത്രങ്ങൾ സുജാത പോസ്റ്റ് ചെയ്തിരിക്കുന്നത്.