Thursday 02 May 2024 11:12 AM IST : By സ്വന്തം ലേഖകൻ

അമ്മമ്മയുടെ കയ്യിൽ സ്നേഹമെഴുതി ശ്രേഷ്ഠ, ചിത്രങ്ങൾ വൈറൽ

sujatha-mohan

തന്റെ കയ്യിൽ കൊച്ചുമകൾ ശ്രേഷ്ഠ സ്വന്തം പേര് മാർക്കര്‍ ഉപയോഗിച്ച് എഴുതിയിരിക്കുന്ന ചിത്രം പങ്കുവച്ച് തെന്നിന്ത്യയുടെ പ്രിയഗായിക സുജാത മോഹൻ. പേരിനൊപ്പം ചില ‘കുട്ടിചിത്രങ്ങളും’ വരച്ചുവച്ചിട്ടുണ്ട്. ‘ഹോളി ഡേ വൈബ്സ്’ എന്ന അടിക്കുറിപ്പോടെ ശ്രേഷ്ഠയുടെ ഒരു കുസൃതിച്ചിത്രവും ഈ ചിത്രവും സുജാത ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.

നിരവധി പേരാണ് രസകരമായ കമന്റുകളുമായി എത്തുന്നത്.

സുജാതയുടെ മകളും ഗായികയുമായ ശ്വേത മോഹന്റെയും അശ്വിന്റെയും മകളാണ് ശ്രേഷ്ഠ. സുജാതയുടെ ഭർത്താവ് ഡോ.കൃഷ്ണമോഹനും പേരക്കുട്ടിയുടെ കുറുമ്പുകൾക്കു കൂട്ടുനിൽക്കുന്ന രസക്കാഴ്ചകളും നേരത്തെ വൈറലായിട്ടുണ്ട്.