Tuesday 21 November 2023 04:59 PM IST : By സ്വന്തം ലേഖകൻ

ഹരിശങ്കറും ശ്വേത മോഹനും ചേർന്ന സംഗീത മധുരം... ‘പുലരിയിൽ ഇളവെയിൽ’ എത്തി

thaal

ആൻസൺ പോൾ, ആരാധ്യ ആൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘താൾ’ എന്ന ചിത്രത്തിലെ പ്രണയഗാനത്തിന്റെ ലിറിക്കൽ വിഡിയോ എത്തി.‘പുലരിയിൽ ഇളവെയിൽ’ എന്നു തുടങ്ങുന്ന പാട്ടിന്റെ ഈണമൊരുക്കിയത് ബിജിബാൽ. ബി.കെ.ഹരിനാരായണന്റെ വരികൾ. കെ.എസ്.ഹരിശങ്കറും ശ്വേത മോഹനും ചേർന്നാണു ഗാനം ആലപിച്ചത്. പാട്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു.

രാജാസാഗർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘താൾ’. ഗ്രേറ്റ് അമേരിക്കൻ ഫിലിംസിന്റെ ബാനറിൽ ക്രിസ് തോപ്പിൽ, മോണിക്ക കമ്പാട്ടി, നിഷീൽ കമ്പാട്ടി എന്നിവർ ചേർന്നു ചിത്രം നിർമിക്കുന്നു. ഡോ.ജി.കിഷോർ ആണ് രചന നിർവഹിച്ചിരിക്കുന്നത്.