Saturday 13 January 2024 11:26 AM IST : By സ്വന്തം ലേഖകൻ

ശോകഭാവത്തിൽ തുടങ്ങി ഡപ്പാംകൂത്തിലേക്ക്... ‘വാനിൽ നിന്നും...’ഗാനം എത്തി

biju-menon

ബിജുമേനോനും ഷൈൻ ടോം ചാക്കോയും പ്രധാനവേഷങ്ങളിലെത്തുന്ന ‘തുണ്ട്’ലെ ‘വാനിൽ നിന്നും...’ എന്നാരംഭിക്കുന്ന ആദ്യ ഗാനം എത്തി. വിനായക് ശശികുമാറിന്റെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ഗോപി സുന്ദർ. ആലാപനം – പ്രണവം ശശി.

ആഷിഖ് ഉസ്മാനും ജിംഷി ഖാലിദും ചേർന്ന് നിർമിക്കുന്ന തുണ്ട് നവാഗതനായ റിയാസ് ഷെരീഫ് ആണ് സംവിധാനം ചെയ്യുന്നത്. അഭിരാം രാധാകൃഷ്ണൻ, ഉണ്ണിമായ പ്രസാദ്, സജിൻ ചെറുകയിൽ, ഗോകുലൻ, ഷാജു ശ്രീധർ, കോട്ടയം നസീർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. റിയാസ് ഷെരീഫിന് ഒപ്പം കണ്ണപ്പനും കൂടി ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.

ഛായാഗ്രഹണം - ജിംഷി ഖാലിദ്, എഡിറ്റിങ് - നമ്പു ഉസ്മാൻ. ചിത്രം 2024 ഫെബ്രുവരി 16 ന് സെൻട്രൽ പിക്ചേഴ്സ് തിയറ്ററുകളിൽ എത്തിക്കും.