1976 ഒക്ടോബർ 12. ബോംബെ സാന്താക്രൂസ് വിമാനത്താവളത്തിൽ നിന്നു മദ്രാസിലേക്കു പറന്നുയർന്ന ഇന്ത്യൻ എയർലൈൻസ് വിമാനം നിമിഷങ്ങൾക്കുള്ളിൽ തീപിടിച്ചു കത്തിയമർന്നു. 89 യാത്രക്കാരും 6 വിമാന ജീവനക്കാരും അടക്കം 95 പേർ മരിച്ച വലിയ ദുരന്തം! ആ മരണയാത്രയിൽ മലയാള സിനിമയുടെ ഒരു പ്രിയനായികയും ഉൾപ്പെട്ടിരുന്നു – റാണി

1976 ഒക്ടോബർ 12. ബോംബെ സാന്താക്രൂസ് വിമാനത്താവളത്തിൽ നിന്നു മദ്രാസിലേക്കു പറന്നുയർന്ന ഇന്ത്യൻ എയർലൈൻസ് വിമാനം നിമിഷങ്ങൾക്കുള്ളിൽ തീപിടിച്ചു കത്തിയമർന്നു. 89 യാത്രക്കാരും 6 വിമാന ജീവനക്കാരും അടക്കം 95 പേർ മരിച്ച വലിയ ദുരന്തം! ആ മരണയാത്രയിൽ മലയാള സിനിമയുടെ ഒരു പ്രിയനായികയും ഉൾപ്പെട്ടിരുന്നു – റാണി

1976 ഒക്ടോബർ 12. ബോംബെ സാന്താക്രൂസ് വിമാനത്താവളത്തിൽ നിന്നു മദ്രാസിലേക്കു പറന്നുയർന്ന ഇന്ത്യൻ എയർലൈൻസ് വിമാനം നിമിഷങ്ങൾക്കുള്ളിൽ തീപിടിച്ചു കത്തിയമർന്നു. 89 യാത്രക്കാരും 6 വിമാന ജീവനക്കാരും അടക്കം 95 പേർ മരിച്ച വലിയ ദുരന്തം! ആ മരണയാത്രയിൽ മലയാള സിനിമയുടെ ഒരു പ്രിയനായികയും ഉൾപ്പെട്ടിരുന്നു – റാണി

1976 ഒക്ടോബർ 12.

ബോംബെ സാന്താക്രൂസ് വിമാനത്താവളത്തിൽ നിന്നു മദ്രാസിലേക്കു പറന്നുയർന്ന ഇന്ത്യൻ എയർലൈൻസ് വിമാനം നിമിഷങ്ങൾക്കുള്ളിൽ തീപിടിച്ചു കത്തിയമർന്നു.

ADVERTISEMENT

89 യാത്രക്കാരും 6 വിമാന ജീവനക്കാരും അടക്കം 95 പേർ മരിച്ച വലിയ ദുരന്തം!

ആ മരണയാത്രയിൽ മലയാള സിനിമയുടെ ഒരു പ്രിയനായികയും ഉൾപ്പെട്ടിരുന്നു – റാണി ചന്ദ്ര!

ADVERTISEMENT

സഹോദരിമാരായ അമ്പിളിയും നിമ്മിയും സീതയും അമ്മ കാന്തിമതിയും റാണിക്കൊപ്പമുണ്ടായിരുന്നു. അവരും മരിച്ചു!

ഗൾഫിൽ നൃത്തപരിപാടികൾ അവതരിപ്പിക്കാന്‍ പോയതായിരുന്നു റാണിയും കുടുംബവും. ഷാർജയിലും അബുദാബിയിലുമടക്കം പരിപാടികൾ കഴിഞ്ഞു തിരികെ ബോംബെയിലെത്തി മദ്രാസിലേക്കു പോകുമ്പോഴായിരുന്നു അപകടം.

ADVERTISEMENT

തമിഴില്‍ ‘ഭദ്രകാളി’ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണു ദുബായിയില്‍ നൃത്ത പരിപാടിക്കായി റാണിയും മൂന്നു സഹോദരിമാരും അമ്മയും അടങ്ങുന്ന സംഘം പുറപ്പെട്ടത്. ഒരാഴ്ചത്തെ പ്രോഗ്രാമുകള്‍ക്ക് ശേഷം ബോംബയില്‍ മടങ്ങിയെത്തി. മദ്രാസിലേക്കുള്ള കണക്ഷന്‍ ഫ്‌ളൈറ്റിന് കാത്തു നിന്നു. ആദ്യത്തെ രണ്ടു ഫ്‌ളൈറ്റുകളും തകരാറായതിനാല്‍ മൂന്നാമത് വന്ന ഫ്‌ളൈറ്റിലാണ് 95 യാത്രക്കാരോടൊപ്പം റാണിചന്ദ്രയും കുടുംബവും നൃത്തട്രൂപ്പിലെ മറ്റു അംഗങ്ങളും മദ്രാസിലേക്ക് പുറപ്പെട്ടത്. പറന്ന് പൊങ്ങിയ ഫ്‌ളൈറ്റ് ആകാശത്ത് കത്തി ചാമ്പലായത് നിമിഷങ്ങള്‍ക്കുള്ളിലാണ്.

‘ഭദ്രകാളി’ പിന്നീടു റാണിയുടെ മുഖ സാമ്യമുള്ള പെണ്‍കുട്ടിയെ വച്ച് പൂര്‍ത്തിയാക്കി. ഈ സിനിമ വലിയ വിജയമായിരുന്നു.

കൊച്ചിയിലെ കോഞ്ചേരിൽ കുടുംബാംഗമായിരുന്ന ചന്ദ്രന്റെയും തിരുവനന്തപുരത്തെ വരമ്പശ്ശേരി കുടുംബാംഗമായ കാന്തിമതിയുടെയും ഏഴ് മക്കളിൽ രണ്ടാമത്തെയാളായി 1949 ജൂൺ 2 നു ആലപ്പുഴയിലായിരുന്നു റാണിചന്ദ്രയുടെ ജനനം.

സാമ്പത്തികമായി ഉയര്‍ന്ന നിലയില്‍ ജീവിച്ചിരുന്ന കുടുംബമായതിനാൽ, പ്രൈമറി സ്കൂളില്‍ പഠിക്കുമ്പോൾ മുതൽ റാണി നൃത്തം പരിശീലിച്ചിരുന്നു. സ്‌കൂള്‍ നാടകങ്ങളിലും അഭിനയിച്ചു. അതിനിടെ കുടുംബം ഫോര്‍ട്ട് കൊച്ചിയിലേക്കു താമസം മാറ്റി.

ഈ സമയത്തും നൃത്തത്തില്‍ പരിശീലനം തുടര്‍ന്ന റാണി ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം എന്നിവയിൽ പ്രാവീണ്യം നേടി. എറണാകുളം തെരേസാസ് കോളജിൽ പഠിക്കുമ്പോഴേ സ്വന്തമായി ഒരു ഡാന്‍സ് ട്രൂപ്പുമുണ്ടായിരുന്നു. അങ്ങനെ മികച്ച നർത്തകിയായി ഉയരുമ്പോഴാണ് 1965 ൽ തൃശൂരിൽ നടന്ന ‘മിസ് കേരള’ മത്സരത്തിൽ വിജയിയായത്. ഒരു സിനിമയ്ക്ക് നായികയെ തിരഞ്ഞെടുക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിയ ആ മത്സരം റാണിയ്ക്ക് ‘ദൈവത്തിന്റെ മരണം’ എന്ന ചിത്രത്തിൽ അവസരം നേടിക്കൊടുത്തു. എന്നാൽ സിനിമ മുടങ്ങി. അപ്പോഴേക്കും റാണിയുടെ മനസ്സിൽ സിനിമയിൽ അഭിനയിക്കണമെന്ന മോഹം കടുത്തിരുന്നു. ചന്ദ്രനും മകള്‍ സിനിമയില്‍ അറിയപ്പെടണമെന്നു കൊതിച്ചു. അതിനായി ഒരു സിനിമ നിർമിക്കാനും അദ്ദേഹം തയാറായിരുന്നു. ഏറെ വൈകാതെ 1967 ല്‍ പി. എ. തോമസ് സംവിധാനം ചെയ്ത ‘പാവപ്പെട്ടവർ’ എന്ന ചിത്രത്തില്‍ റാണിക്കൊരു വേഷം കിട്ടി. സിനിമ പരാജയമായതോടെ മറ്റൊരു അവസരവും കിട്ടിയില്ല. തുടർന്നു ഒരു വർഷത്തിനു ശേഷം ‘അഞ്ചു സുന്ദരികള്‍’. അതും പരാജയം. അതോടെ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നതിനായി റാണിയും കുടുംബവും മദ്രാസിലേക്കു താമസം മാറ്റി. എന്നാൽ അപ്പോഴേക്കും രാശിയില്ലാത്ത നായിക എന്ന പട്ടം സിനിമാരംഗത്തെ അന്ധവിശ്വാസക്കാർ റാണിക്കു ചാർത്തിക്കൊടുത്തിരുന്നു. അതോടെ നായികയായി പരിഗണിക്കാതെ, ചെറിയ വേഷങ്ങളിലേക്കു റാണിയെ ഒതുക്കി. അതിനിടെ ചന്ദ്രന്റെ ബിസിനസ്സ് തകർന്നു. സാമ്പത്തികനായ പ്രതിസന്ധികളിലായ കുടുംബത്തെ റാണി ചുമലിലേറ്റി. ഈ കാലത്ത് ‘മിസ്സ് കേരള ആന്‍ഡ് പാര്‍ട്ടി’ എന്ന തൃത്തസംഘമായിരുന്നു അവരുടെ ആശ്രയം.

ഡാന്‍സ് പ്രോഗ്രാമുകളുമായി വിദേശത്തുൾപ്പടെ അവര്‍ തിരക്കിലായി. ചെറിയ വേഷങ്ങളിലെങ്കിലും അപ്പോഴും സിനിമയെ വിട്ടിരുന്നില്ല. അതിൽ രാമു കാര്യാട്ടിന്റ നെല്ല് വഴിത്തിരിവായി. തുടർന്നു കാര്യാട്ടിന്റ സംവിധാന സഹായിയായിരുന്ന കെ. ജി. ജോര്‍ജ് തന്റെ സ്വപ്നാടനത്തിൽ റാണിചന്ദ്രയെ നായികയാക്കി. ‘സ്വപ്നാടന’ത്തിലെ കഥാപാത്രം അവരെ മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡിന് അർഹയാക്കി. സ്വപ്നാടനം ആ വര്‍ഷത്തെ മികച്ച ചിത്രത്തിനുള്ള അവാര്‍ഡും നേടി. അതോടെ റാണിയെ തേടി നിരവധി അവസരങ്ങള്‍ വന്നു. റാണി മലയാള സിനിമയിലെ വലിയ താരങ്ങളില്‍ ഒരാളായി.

പത്തുവർഷം നീണ്ട കരിയറിൽ പ്രതിദ്ധ്വനി, ചെമ്പരത്തി, നെല്ല്, അംബ അംബിക അംബാലിക, അനാവരണം, കാപാലിക, സ്വപ്നം,ഉത്സവം, ഭദ്രകാളി, ലഷ്മിവിജയം, രണ്ടു പെണ്‍കുട്ടികള്‍, ചെമ്പരത്തി, മുച്ചീട്ടു കളിക്കാരന്റെ മകള്‍, അയോദ്ധ്യ, ആലിംഗനം, ദേവി , സ്വപ്നം, ജീസസ് തുടങ്ങി തുടങ്ങി അറുപതോളം ചിത്രങ്ങൾ. മരിക്കുമ്പോൾ ഇരുപത്തിയേഴു വയസായിരുന്നു പ്രായം. സ്വപ്നങ്ങൾ ബാക്കിയാക്കിയുള്ള മടക്കം.

ADVERTISEMENT