‘അഴകാന നീലിമയിൽ കണ്ണാടി നോക്കി വരും ടോണിക്കുട്ടാ...’ ഇൗ പാട്ടു കേൾക്കുമ്പോഴൊക്കെ ‘നമ്പർ ട്വന്റി മദ്രാസ് മെയിൽ’ മനസ്സിലേക്കു ചൂളം വിളിച്ചെത്തും. മലയാളത്തിലെ എക്കാലത്തെയും മികച്ച കുറ്റാന്വേഷണ സിനിമകളുടെ കൂട്ടത്തിലാണ് ‘നമ്പർ ട്വന്റി മദ്രാസ് മെയിലി’ന്റെ സ്ഥാനം. നായകനായി മോഹൻലാലും അതിഥി വേഷത്തിൽ

‘അഴകാന നീലിമയിൽ കണ്ണാടി നോക്കി വരും ടോണിക്കുട്ടാ...’ ഇൗ പാട്ടു കേൾക്കുമ്പോഴൊക്കെ ‘നമ്പർ ട്വന്റി മദ്രാസ് മെയിൽ’ മനസ്സിലേക്കു ചൂളം വിളിച്ചെത്തും. മലയാളത്തിലെ എക്കാലത്തെയും മികച്ച കുറ്റാന്വേഷണ സിനിമകളുടെ കൂട്ടത്തിലാണ് ‘നമ്പർ ട്വന്റി മദ്രാസ് മെയിലി’ന്റെ സ്ഥാനം. നായകനായി മോഹൻലാലും അതിഥി വേഷത്തിൽ

‘അഴകാന നീലിമയിൽ കണ്ണാടി നോക്കി വരും ടോണിക്കുട്ടാ...’ ഇൗ പാട്ടു കേൾക്കുമ്പോഴൊക്കെ ‘നമ്പർ ട്വന്റി മദ്രാസ് മെയിൽ’ മനസ്സിലേക്കു ചൂളം വിളിച്ചെത്തും. മലയാളത്തിലെ എക്കാലത്തെയും മികച്ച കുറ്റാന്വേഷണ സിനിമകളുടെ കൂട്ടത്തിലാണ് ‘നമ്പർ ട്വന്റി മദ്രാസ് മെയിലി’ന്റെ സ്ഥാനം. നായകനായി മോഹൻലാലും അതിഥി വേഷത്തിൽ

‘അഴകാന നീലിമയിൽ കണ്ണാടി നോക്കി വരും ടോണിക്കുട്ടാ...’

ADVERTISEMENT

ഇൗ പാട്ടു കേൾക്കുമ്പോഴൊക്കെ ‘നമ്പർ ട്വന്റി മദ്രാസ് മെയിൽ’ മനസ്സിലേക്കു ചൂളം വിളിച്ചെത്തും. മലയാളത്തിലെ എക്കാലത്തെയും മികച്ച കുറ്റാന്വേഷണ സിനിമകളുടെ കൂട്ടത്തിലാണ് ‘നമ്പർ ട്വന്റി മദ്രാസ് മെയിലി’ന്റെ സ്ഥാനം. നായകനായി മോഹൻലാലും അതിഥി വേഷത്തിൽ മമ്മൂട്ടിയും ജോഷിയുടെ സംവിധാനവും ഡെന്നിസ് ജോസഫിന്റെ തിരക്കഥയുമൊക്കെ ചേർന്ന ത്രില്ലിങ് എക്സ്പീരിയൻസ്. 35 വർഷം മുൻപ് 1990 ഫെബ്രുവരി പതിനാറിനാണ് ‘നമ്പർ ട്വന്റി മദ്രാസ് മെയിൽ’ തിയറ്ററുകളിലെത്തിയത്.

കഥയും കഥാപാത്രങ്ങളുമൊക്കെ ഇപ്പോഴും ആഘോഷിക്കപ്പെടുന്നുണ്ടെങ്കിലും ഇൗ സിനിമയുമായി ബന്ധപ്പെട്ട് ചരിത്രം വിസ്മരിച്ച ഒരു പേരുണ്ട്. എ.ഇ ഹരിക‍ുമാർ അഥവാ അഴകത്ത് ഇൗശ്വർ ഹരിക‍ുമാർ. ‘നമ്പർ ട്വന്റി മദ്രാസ് മെയിലി’ന്റെ കഥാകൃത്ത്. മലയാളത്തിലെ ഒരു എവർഗ്രീൻ ഹിറ്റിന് കഥയൊരുക്കിയെങ്കിലും ഹരികുമാർ വീണ്ടും പേനയെടുത്തത് 1992 ൽ റിലീസായ ‘കള്ളൻ കപ്പലിൽ തന്നെ’ എന്ന ചിത്രത്തിനു കൂടി മാത്രം. തുടർന്നു‌ള്ള 26 വർഷം സിനിമയുടെ വർണ്ണങ്ങളില്ലാത്ത മറ്റൊരു ലോകത്തായിരുന്നു അദ്ദേഹം. അതേക്കുറിച്ച് ഹരികുമാർ തന്നെ പറയുന്നു; ‘‘എന്തുകൊണ്ട് സിനിമ വിട്ടെന്ന് പലരും ചോദിച്ചു. പക്ഷേ എനിക്കു കൃത്യമായ ഒരു മറുപടി ഉണ്ടായിരുന്നില്ല. ധാരാളം അവസരങ്ങൾ വന്നു. രണ്ടു സിനിമകൾക്ക് അഡ്വാൻസും വാങ്ങി. പക്ഷേ ‍ഞാൻ സിനിമയിൽ ശ്രദ്ധ കൊടുത്തില്ല. ബിസിനസ്സിലേക്കു മാറി’’. – നഷ്ടബോധമോ നിരാശയോ ഇല്ല ഹരികുമാറിന്.

ADVERTISEMENT

മലയാള സിനിമയുടെ ചരിത്രം പേറുന്ന കുടുംബത്തിൽ നിന്നാണ് ഹരികുമാറിന്റെ വരവ്. വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ അമ്മയുടെ അർദ്ധസഹോദരൻ. നടൻ അശോകൻ നേരെ ഇളയ അനിയൻ. അശോകനാണ് ഹരികുമാറിനു മുൻപിൽ സിനിമയിലേക്കുള്ള വാതിൽ തുറന്നത്. ഒരു ട്രെയിൻ യാത്രയ്ക്കിടേയാണ് ഹരികുമാർ അശോകനോട് ‘നമ്പർ ട്വന്റി മദ്രാസ് മെയിലി’ന്റെ കഥ പറയുന്നത്. കഥ കേട്ട അശോകൻ അതിലൊരു സിനിമയുടെ സാധ്യത കണ്ടെത്തി. അശോകൻ ഹരികുമാറിനെ സംവിധായകൻ ജോഷിയുടെ അടുത്തെത്തിച്ചു. അതിനു മുൻപേ സുഹൃത്തായ തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിനോട് ഹരികുമാർ ഇൗ കഥ പറഞ്ഞിരുന്നു. കേട്ടപ്പോൾ തന്നെ ഡെന്നിസിനും ഇഷ്ടമായി.

രണ്ടു ദിവസം കഴിഞ്ഞ് ജോഷിയും ഡെന്നിസും ഹരികുമാറും ഒന്നിച്ചിരുന്ന് കഥ ചർച്ച ചെയ്തു. തിരക്കഥയെഴുത്ത് ഡെന്നിസ് ഏറ്റെടുത്തു. ഷിർദ്ദിസായി ക്രിയേഷൻസിന്റെ ബാനറിൽ പി.കെ.ആർ. പിള്ളയായിരുന്നു നിർമ്മാതാവ്. എന്നാൽ ട്രെയിനിൽ ചിത്രീകരിക്കുന്നതിനുള്ള അനുമതി കിട്ടാൻ വൈകിയതോടെ ആ ഇടവേളയിൽ ജോഷിയും ഡെന്നിസും പിള്ളയും ചേർന്ന് ‘നായർസാബ്’ ഒരുക്കി. വീണ്ടും ഒരു വർഷം കഴിഞ്ഞായിരുന്നു ‘നമ്പർ ട്വന്റി മദ്രാസ് മെയിലി’ന്റെ ചിത്രീകരണം. മമ്മൂട്ടിയുടെ റോളിൽ ആദ്യം നെടുമുടി വേണുവിനെയാണ് പരിഗ‌ണിച്ചത്. മോഹൻലാലിന്റെ നിർദേശപ്രകാരമാണ് മമ്മൂട്ടിയിലേക്കെത്തിയത്. ആ സമയം അമേരിക്കയിലായിരുന്ന മമ്മൂട്ടി ഒരാഴ്ച കഴിഞ്ഞ് ലൊക്കേഷനിലെത്തി.

ADVERTISEMENT

‘നമ്പർ ട്വന്റി മദ്രാസ് മെയിൽ’ വിജയമായതോടെ സിബി മലയിൽ, രാജസേനൻ തുടങ്ങി പല സംവിധായകരുടെയും ക്ഷണം ലഭിച്ചു. രാജസേനൻ അഡ്വാൻസും തന്നു. അതിനിടേ പാർത്ഥിപനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിന്റെ എഴുത്തു പണികളുമായി മുന്നോട്ടു പോയി. സ്റ്റാലിനായിരുന്നു നിർമ്മാതാവ്. എന്നാൽ കരുണാനിധി സർക്കാരിന് അപ്രതീക്ഷിതമായി അധികാരം നഷ്ടമായതോടെ ആ സിനിമ മുടങ്ങി. തുടർന്നായിരുന്നു ‘കള്ളൻ കപ്പലിൽ തന്നെ’ എന്ന ചിത്രത്തിന് കഥയെഴുതുന്നത്. ഓർമ്മകളുടെ റീല്‍ പിന്നോട്ടു കറക്കുമ്പോൾ ഇന്നലെയെന്ന പോലെ എല്ലാം ഓർത്തെടുക്കുന്നു ഹരികുമാർ.

പ്രശാന്ത് എന്ന പേരിൽ തേവലക്കര ചെല്ലപ്പൻ സംവിധാനം ചെയ്ത ഇൗ കോമഡി എന്റർടൈനറും പ്രേക്ഷക ശ്രദ്ധ നേടി. ഹരികുമാറിന്റെ കഥയ്ക്ക് ഹരികുമാറും കലൂർ ഡെന്നിസും ചേർന്നാണ് തിരക്കഥയെഴുതിയത്. അതിനുശേഷം മറ്റൊരു സിനിമയുടെ ടൈറ്റിൽ കാർഡിലും ഹരികുമാറിന്റെ പേരു തെളിഞ്ഞില്ല. അദ്ദേഹം പതിയെപ്പതിയെ സിനിമയിൽ നിന്നകന്നു. ബിസിനസ്സിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇപ്പോൾ പ്രമുഖ ശർക്കര നിർമ്മാതാക്കളായ എസ്.എസ്. ഫാക്ടറി പ്രൈവറ്റ് ലിമിറ്റഡിന്റെ കേരളത്തിലെ വിതരണാവകാശം ഹരികുമാറിന്റെ കമ്പനിക്കാണ്.

സിബിഐ പബ്ലിക്ക് പ്രോസിക്യൂട്ടറായിരുന്ന എൻ.പി. ഉണ്ണിത്താന്റെയും സാവിത്രി കുഞ്ഞമ്മയുടെയും നാലു മക്കളിൽ മൂന്നാമനാണ് ഹരികുമാർ. മലയാളത്തിലെ ആദ്യ മഹാകവിയായ അഴകത്ത് പത്മനാഭക്കുറ‍പ്പ് അമ്മയുടെ വലിയമ്മാവനാണ്. അലഹബാദിൽ നിന്നും കൃഷി ശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം എട്ടു വർഷം തോഷിബയിൽ ജോലി ചെയ്തു. പിന്നീടാണ് സിനിമയുടെ വഴിയേ നടന്നു തുടങ്ങിയത്. കഴിഞ്ഞ മുപ്പത്തിയഞ്ചു വർഷമായി ഭാര്യ ഗീതയ്ക്കും മകൻ വിഷ്ണ‍ുവിനുമൊപ്പം എറണാകുളത്താണ് താമസം. മടങ്ങി വരവിനുള്ള തയ്യാറെടുപ്പിലാണിപ്പോൾ ഹരികുമാർ. രണ്ടു തിരക്കഥകൾ അവസാനഘട്ടത്തിലാണ്. ഭാര്യയും മകനും സുഹൃത്തുക്കളുമൊക്കെ നിർബന്ധിച്ചതു കൊണ്ടാണ് വീണ്ടും എഴുതാൻ തീരുമാനിച്ചത്. ഒരു തിരക്കഥ പൂർത്തിയായി. ത്രില്ലറാണ്. ചെറുപ്പക്കാർക്ക് പറ്റിയ കഥ. ബാക്കി കാര്യങ്ങൾ തീരുമാനിച്ചിട്ടില്ല. അദ്ദേഹം വീണ്ടും സ്വപ്നങ്ങൾ നെയ്തു തുടങ്ങുകയാണ്. കാത്തിരിക്കാം മറ്റൊരു വിസ്മയത്തിന്.

ADVERTISEMENT