വിഡിയോ ക്ലിപ്പ് കാട്ടി ഭീഷണി: വിജയശ്രീയെ മരണത്തിലേക്ക് തള്ളിവിട്ടത് ആ നഗ്നരംഗമോ? കുടുങ്ങുക മലയാള സിനിമയിലെ ‘ഇതിഹാസങ്ങള്‍’
വിജയശ്രീയുടെ മരണം ആത്മഹത്യയോ കൊലപാതകമോ ? വർഷം 51 കഴിഞ്ഞിട്ടും വ്യക്തമായ ഉത്തരം ലഭിക്കാത്ത ചോദ്യം. ആത്മഹത്യയെങ്കിൽ എന്തിന് ? കൊലപാതകമെങ്കിൽ ആര് ? തേടിച്ചെന്നാൽ ഈ ചോദ്യങ്ങൾക്കുള്ള മറുപടികളിൽ കുടുങ്ങുക മലയാള സിനിമയിലെ ‘ഇതിഹാസ’ങ്ങളാകുമെന്നതാണ് സത്യം. അക്കാലത്തെ ചില റിപ്പോർട്ടുകൾ പരിശോധിച്ചാൽ ഇതു
വിജയശ്രീയുടെ മരണം ആത്മഹത്യയോ കൊലപാതകമോ ? വർഷം 51 കഴിഞ്ഞിട്ടും വ്യക്തമായ ഉത്തരം ലഭിക്കാത്ത ചോദ്യം. ആത്മഹത്യയെങ്കിൽ എന്തിന് ? കൊലപാതകമെങ്കിൽ ആര് ? തേടിച്ചെന്നാൽ ഈ ചോദ്യങ്ങൾക്കുള്ള മറുപടികളിൽ കുടുങ്ങുക മലയാള സിനിമയിലെ ‘ഇതിഹാസ’ങ്ങളാകുമെന്നതാണ് സത്യം. അക്കാലത്തെ ചില റിപ്പോർട്ടുകൾ പരിശോധിച്ചാൽ ഇതു
വിജയശ്രീയുടെ മരണം ആത്മഹത്യയോ കൊലപാതകമോ ? വർഷം 51 കഴിഞ്ഞിട്ടും വ്യക്തമായ ഉത്തരം ലഭിക്കാത്ത ചോദ്യം. ആത്മഹത്യയെങ്കിൽ എന്തിന് ? കൊലപാതകമെങ്കിൽ ആര് ? തേടിച്ചെന്നാൽ ഈ ചോദ്യങ്ങൾക്കുള്ള മറുപടികളിൽ കുടുങ്ങുക മലയാള സിനിമയിലെ ‘ഇതിഹാസ’ങ്ങളാകുമെന്നതാണ് സത്യം. അക്കാലത്തെ ചില റിപ്പോർട്ടുകൾ പരിശോധിച്ചാൽ ഇതു
വിജയശ്രീയുടെ മരണം ആത്മഹത്യയോ കൊലപാതകമോ ? വർഷം 51 കഴിഞ്ഞിട്ടും വ്യക്തമായ ഉത്തരം ലഭിക്കാത്ത ചോദ്യം. ആത്മഹത്യയെങ്കിൽ എന്തിന് ? കൊലപാതകമെങ്കിൽ ആര് ? തേടിച്ചെന്നാൽ ഈ ചോദ്യങ്ങൾക്കുള്ള മറുപടികളിൽ കുടുങ്ങുക മലയാള സിനിമയിലെ ‘ഇതിഹാസ’ങ്ങളാകുമെന്നതാണ് സത്യം. അക്കാലത്തെ ചില റിപ്പോർട്ടുകൾ പരിശോധിച്ചാൽ ഇതു മനസ്സിലാകും.
1960 കളുടെ അവസാനം മുതൽ 1970 കളുടെ മധ്യം വരെ മലയാളസിനിമയിൽ തിളങ്ങി നിന്ന നായികയാണ് വിജയശ്രീ. ഏറ്റവുമധികം ആരാധകരുണ്ടായിരുന്ന നടിമാരിൽ ഒരാൾ. വിജയശ്രീയുടെ മേനിയഴകും സൗന്ദര്യവും അവരെ അക്കാലത്തെ യുവത്വത്തിന്റെ പ്രിയങ്കരിയാക്കി. പ്രശസ്തിയുടെ ഉന്നതിയില്‍ നില്‍ക്കേ, 1974 മാർച്ച് 21 നു 21 വയസ്സിൽ മരിക്കുമ്പോൾ, 65 ചിത്രങ്ങളില്‍ വിജശ്രീ അഭിനയിച്ചിരുന്നു. അവർ അഭിനയിച്ചു പൂർത്തിയാക്കാതിരുന്ന ‘യൗവനം’ ,‘വണ്ടിക്കാരി’ എന്നീ സിനിമകൾ ചേർത്ത് താരത്തിന്റെ മരണശേഷം ഒറ്റ സിനിമയാക്കി തിയറ്ററുകളിൽ എത്തിച്ചതും വൻ ഹിറ്റായി.
വിജയശ്രീയുടെ മരണത്തിനു കാരണം മലയാള സിനിമയിലെ ചില അണിയറക്കളികളാണെന്ന് അന്നേ റിപ്പോർട്ടുകൾ വന്നിരുന്നു. അവർ നായികയായ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ദാരുണ സംഭവങ്ങളുടെ തുടക്കം. പുഴയിലെ ഒരു നീരാട്ട് സീൻ ചിത്രീകരിക്കുമ്പോൾ വിജയശ്രീയുടെ വസ്ത്രം അവിചാരിതമായി അഴിഞ്ഞു വീണു. അവർ അറിയാതെ സംവിധായകൻ അതു സൂം ലെൻസ് ഉപയോഗിച്ചു പകർത്തി. പിന്നീട് ആ വിഡിയോ ക്ലിപ്പുകൾ കാട്ടി ചിലർ താരത്തെ നിരന്തരം ബ്ലാക്മെയിൽ ചെയ്യുകയായിരുന്നുവത്രേ. ഇക്കാര്യം 1973 മാർച്ചിൽ, ഒരു സിനിമാ പ്രസിദ്ധീകരണത്തിനു നൽകിയ അഭിമുഖത്തിൽ വിജയശ്രീ വെളിപ്പെടുത്തിയിരുന്നു. അതു വിവാദമായതോടെ, താരത്തിന്റെ മരണത്തിന്റെ കാരണമായി ഈ സംഭവം എപ്പോഴും ഉയർത്തിക്കാട്ടപ്പെടുന്നു. അതല്ല, മറ്റു ചില കാരണങ്ങളാണ് വിജയശ്രീയുടെ മരണത്തിലേക്കു നയിച്ചതെന്നും പ്രചരണമുണ്ടായെങ്കിലും കൂടുതൽ പ്രചാരം ബ്ലാക്മെയിൽ സംഭവത്തിനാണ്.
വിജയശ്രീയുടെ മരണം ആത്മഹത്യയാണെന്ന് വിശ്വസിക്കാൻ തനിക്കാകില്ലെന്ന നടി ശ്രീലത നമ്പൂതിരിയുടെ പ്രതികരണം അടുത്തിടെ വലിയ ചർച്ചയായിരുന്നു.
‘വിജയശ്രീ ആത്മഹത്യ ചെയ്‌തതാണെന്ന് വിശ്വസിക്കുവാനാകുന്നില്ല. അവൾക്കൊരു പ്രണയം ഉണ്ടായിരുന്നു. അയാളെ കല്യാണം കഴിക്കാനായിരുന്നു ഇഷ്‌ടം. ഒരു ഷൂട്ടിനിടെയാണ് വിജയശ്രീ മരിച്ചെന്ന് അറിയുന്നത്. അവൾ ഒരു ചായ കുടിച്ചു, അതു കഴിഞ്ഞപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നുവത്രേ’. – ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ശ്രീലത നമ്പൂതിരി വ്യക്തമാക്കി.
തിരുവനന്തപുരം മണക്കാട്, വിളക്കാട്ടു കുടുംബത്തിൽ 1953 ജനുവരി 8നാണ് വാസുപിള്ള – വിജയമ്മ ദമ്പതികളുടെ മകളായി വിജയശ്രീയുടെ ജനനം. ആദ്യ സിനിമ 1966 ൽ പുറത്തിറങ്ങിയ ‘ചിത്തി’. 1969 ൽ തിക്കുറിശി സുകുമാരൻ നായർ സംവിധാനം ചെയ്ത ‘പൂജാപുഷ്പം’ എന്ന സിനിമയിലാണ് മലയാളത്തിൽ ആദ്യം അഭിനയിച്ചത്. കെ.പി.കൊട്ടാരക്കര നിർമ്മിച്ച് ശശികുമാർ സംവിധാനം ചെയ്ത ‘രക്തപുഷ്പം’എന്ന ചിത്രത്തോടെ ശ്രദ്ധേയയായി. അങ്കത്തട്ട്, ആരോമലുണ്ണി, പൊന്നാപുരം കോട്ട,
സ്വര്‍ണ്ണപുത്രി, ജീവിക്കാന്‍ മറന്നു പോയ സ്ത്രീ, യൗവനം, ആദ്യത്തെ കഥ തുടങ്ങിയ ചിത്രങ്ങളിലൂടെ നല്ല അഭിനേത്രി എന്ന പേരും വിജയശ്രീ നേടി. ഇതിൽ മിക്ക ചിത്രങ്ങളിലും പ്രേം നസീർ ആയിരുന്നു നായകൻ. പോസ്റ്റുമാനെ കാണ്മാനില്ല, അജ്ഞാതവാസം, മറവില്‍ തിരിവ് സൂക്ഷിക്കുക, ലങ്കാദഹനം, പൊന്നാപുരം കോട്ട, പത്മവ്യൂഹം, പഞ്ചവടി, ആരോമലുണ്ണി, സംഭവാമി യുഗേ യുഗേ തുടങ്ങിയ ഹിറ്റു ചിത്രങ്ങളില്‍ നസീര്‍ – വിജയശ്രീ ജോഡി തിളങ്ങി. ഉദയ സ്റ്റുഡിയോയുടെ ബാനറിലായിരുന്നു അവയില്‍ പലതിന്റെയും നിർമാണം. അക്കാലത്ത്, മലയാളത്തിന്റെ ‘മര്‍ലിന്‍ മണ്‍റോ’ എന്ന വിശേഷണവും അവർക്കു ലഭിച്ചിരുന്നു.
2011 ൽ ജയരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘നായിക’ എന്ന സിനിമയിൽ സരയു അവതരിപ്പിച്ച വാണി എന്ന കഥാപാത്രം വിജയശ്രീയുടെ ഛായയുള്ളതാണെന്ന ചർച്ചകൾ സജീവമായിരുന്നു. പുഴയിലെ ഒരു നീരാട്ട് സീൻ ചിത്രീകരിക്കുന്നതിനിടെ അവിചാരിതമായി കഥാപാത്രത്തിന്റെ വസ്ത്രം അഴിഞ്ഞുവീഴുന്നതും അവർ അറിയാതെ സംവിധായകൻ സൂം ലെൻസ് ഉപയോഗിച്ചു അതു പകർത്തുന്നതുമൊക്കെ സിനിമയിലുമുണ്ട്. ഒടുവിൽ ആ കഥാപാത്രത്തിന്റെ മരണം കൊലപാതകമാണെന്ന് തെളിയിക്കുന്നതാണ് ‘നായിക’യുടെ കഥാഗതിയിൽ നിർണായകമാകുന്നത്.
എന്തായാലും, പ്രതിഭയും സൗന്ദര്യവുമൊത്തിണങ്ങിയ, ഉയരങ്ങളിലേക്കു പറക്കാൻ ശേഷിയുണ്ടായിരുന്ന ആ വലിയ അഭിനേത്രി വേദന പകരുന്ന ഒരു ഓർമ മാത്രമായി അവശേഷിക്കുന്നു...എക്കാലത്തേക്കും...