മലയാള സിനിമയിലെ ‘ഭരതൻ ടച്ച്’: ദൃശ്യചാരുതയുടെ ചലച്ചിത്രമാതൃകകൾ
മലയാള സിനിമയിൽ, ‘ഭരതൻ ടച്ച്’ എന്നത് ഒരു വിശേഷണം മാത്രമല്ല, അനുഭവമാണ്. സംവിധായകനെന്ന നിലയിൽ അദ്ദേഹം പകർത്തിവച്ച ദൃശ്യചാരുതകളോടുള്ള പ്രേക്ഷകരുടെ അഭിനിവേശത്തിന്റെ ആമുഖവാചകവുമാണത്. അതുകൊണ്ടാണല്ലോ, മരിച്ച് 27 വർഷം പിന്നിടുമ്പോഴും ഭരതൻ എന്ന പേരും അദ്ദേഹം സൃഷ്ടിച്ച സിനിമകളും മലയാളികളുടെ കാഴ്ചാശീലങ്ങളിലെ
മലയാള സിനിമയിൽ, ‘ഭരതൻ ടച്ച്’ എന്നത് ഒരു വിശേഷണം മാത്രമല്ല, അനുഭവമാണ്. സംവിധായകനെന്ന നിലയിൽ അദ്ദേഹം പകർത്തിവച്ച ദൃശ്യചാരുതകളോടുള്ള പ്രേക്ഷകരുടെ അഭിനിവേശത്തിന്റെ ആമുഖവാചകവുമാണത്. അതുകൊണ്ടാണല്ലോ, മരിച്ച് 27 വർഷം പിന്നിടുമ്പോഴും ഭരതൻ എന്ന പേരും അദ്ദേഹം സൃഷ്ടിച്ച സിനിമകളും മലയാളികളുടെ കാഴ്ചാശീലങ്ങളിലെ
മലയാള സിനിമയിൽ, ‘ഭരതൻ ടച്ച്’ എന്നത് ഒരു വിശേഷണം മാത്രമല്ല, അനുഭവമാണ്. സംവിധായകനെന്ന നിലയിൽ അദ്ദേഹം പകർത്തിവച്ച ദൃശ്യചാരുതകളോടുള്ള പ്രേക്ഷകരുടെ അഭിനിവേശത്തിന്റെ ആമുഖവാചകവുമാണത്. അതുകൊണ്ടാണല്ലോ, മരിച്ച് 27 വർഷം പിന്നിടുമ്പോഴും ഭരതൻ എന്ന പേരും അദ്ദേഹം സൃഷ്ടിച്ച സിനിമകളും മലയാളികളുടെ കാഴ്ചാശീലങ്ങളിലെ
മലയാള സിനിമയിൽ, ‘ഭരതൻ ടച്ച്’ എന്നത് ഒരു വിശേഷണം മാത്രമല്ല, അനുഭവമാണ്. സംവിധായകനെന്ന നിലയിൽ അദ്ദേഹം പകർത്തിവച്ച ദൃശ്യചാരുതകളോടുള്ള പ്രേക്ഷകരുടെ അഭിനിവേശത്തിന്റെ ആമുഖവാചകവുമാണത്. അതുകൊണ്ടാണല്ലോ, മരിച്ച് 27 വർഷം പിന്നിടുമ്പോഴും ഭരതൻ എന്ന പേരും അദ്ദേഹം സൃഷ്ടിച്ച സിനിമകളും മലയാളികളുടെ കാഴ്ചാശീലങ്ങളിലെ ഒഴിവാക്കാനാകാത്ത സാന്നിധ്യമായി തുടരുന്നത്.
മനുഷ്യകാമനകളാണ് ഭരതന്‍ സിനിമകളുടെ കാതൽ. പ്രണയവും പകയും വിരഹവും ഉൻമാദവും ആസക്തികളും പരാജയങ്ങളും ആവേശവുമൊക്കെ വാർപ്പ് മാതൃകകൾക്കപ്പുറത്തേക്ക് കൊണ്ടുപോയി ദൃശ്യവൽക്കരിച്ചുവെന്നതാണ് അദ്ദേഹത്തിന്റെ പ്രസക്തി. കച്ചവടമെന്നും കലയെന്നും രണ്ടാക്കിപ്പകുത്ത സിനിമാബോധ്യങ്ങളെ ‘കലാമൂല്യമുള്ള കച്ചവട സിനിമ’ യെന്ന, മധ്യവർത്തിസമ്പ്രദായത്തിലേക്ക് കൃത്യമായി എടുത്തുവയ്ക്കാന്‍ അദ്ദേഹത്തിനായി.
മോഹൻ, കെ.ജി ജോർജ്, പി. പത്മരാജൻ തുടങ്ങിയവർക്കൊപ്പം, കലയ്ക്കും കച്ചവടത്തിനുമിടയിലെ, രണ്ടിന്റെയും പ്രസക്ത ഗുണങ്ങളെ കൃത്യമായി സ്വാംശീകരിക്കുന്ന സമാന്തര ധാരയുടെ വക്താവായിരുന്നു ഭരതൻ.
വരകളുടെയും വർണങ്ങളുടെയും ലോകത്തുനിന്നാണ് ഭരതനിലെ സംവിധായകൻ ഊർജം സംഭരിച്ചത്. കലാസംവിധാനം, പോസ്റ്റർ ഡിസൈൻ, സംവിധാനം, ഗാനരചന, സംഗീത സംവിധാനം തുടങ്ങി പ്രവർത്തിച്ച മേഖലകളിലെല്ലാം തന്റെതായ അടയാളപ്പെടുത്തലുകൾ അവശേഷിപ്പിച്ചാണ് അദ്ദേഹം കടന്നു പോയത്.
തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽ,1946 നവംബർ 14ന് പാലിശ്ശേരി പരമേശ്വരമേനോന്റെയും കാർത്ത്യായനിയമ്മയുടെയും മകനായി ജനിച്ച ഭരതന്റെ പിതൃസഹോദരനാണ് പ്രശസ്ത സംവിധായകൻ പി.എൻ. മേനോൻ. സ്‌കൂൾ ഓഫ് ഫൈൻ ആർട്ട്‌സിൽ നിന്നു ഡിപ്ലോമ നേടിയ ഭരതൻ കലാസംവിധായകനായാണ് ചലച്ചിത്രലോകത്തേക്കെത്തിയത്. ‘ഗന്ധർവ ക്ഷേത്രം’ ആണ് ആദ്യചിത്രം. തുടർന്ന് ചില സിനികളിൽ കൂടി കലാസംവിധായകനായും സഹസംവിധായകനായും പ്രവർത്തിച്ച ശേഷം, 1974ൽ പത്മരാജന്റെ തിരക്കഥയിൽ ‘പ്രയാണം’ എന്ന സിനിമയിലൂടെ സംവിധായകനായി. മികച്ച പ്രാദേശികഭാഷാചിത്രത്തിനുള്ള ആ വർഷത്തെ ദേശീയപുരസ്‌കാരം ‘പ്രയാണം’ നേടി.
ഭരതന്‍ – പത്മരാജൻ ടീം മലയാള സിനിമയുടെ പതിവ് ചിട്ടകളെ പുതുക്കിപ്പണിത് മറ്റൊരു ഭാവുകത്വത്തിന്റെ പ്രയോക്താക്കളായെന്നതാണ് പിൽക്കാല ചരിത്രം. രതിനിർവേദം, തകര, ലോറി തുടങ്ങി ഈ കൂട്ടുകെട്ടിൽ നിർമിക്കപ്പെട്ടതെല്ലാം മലയാളി എന്നെന്നു ഓർക്കുന്ന ചലച്ചിത്രകാവ്യങ്ങൾ.
‘പ്രയാണം’ മുതൽ 1997 ൽ റിലീസായ ‘ചുരം’ വരെ, മലയാളത്തിലും തമിഴിലുമായി നാൽപ്പതോളം ചിത്രങ്ങൾ ഭരതൻ ഒരുക്കി. ചിലതിന്റെ തിരക്കഥയും അദ്ദേഹത്തിന്റെതായിരുന്നു.
ആരവം, ലോറി, തകര, ചാട്ട, പാളങ്ങൾ, വെങ്കലം തുടങ്ങിയ ചിത്രങ്ങളിലൂടെ കേരളീയസമൂഹത്തിന്റെ അരിക് ജീവിതങ്ങളെ ഭരതൻ സിനിമയിലേക്ക് പകർത്തിവച്ചു.
പ്രയാണം, രതിനിർവ്വേദം, തകര, ലോറി, ആരവം, ചാമരം, ചാട്ട, നിദ്ര, പറങ്കിമല, മർമ്മരം, ഓർമ്മക്കായി, പാളങ്ങൾ, കാറ്റത്തെ കിളിക്കൂട്, ഇത്തിരിപ്പൂവേ ചുവന്നപൂവേ, കാതോടു കാതോരം, ചിലമ്പ്, പ്രണാമം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, വൈശാലി, അമരം, താഴ്‌വാരം, കേളി, തേവർമകൻ, മാളൂട്ടി, വെങ്കലം, ചമയം, പാഥേയം, ദേവരാഗം തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന സിനിമകൾ. ഇവയിൽ പലതും സംസ്ഥാന – ദേശീയ പുരസ്കാരങ്ങൾ നേടി.
പി.പത്മരാജൻ, എം.ടി വാസുദേവൻ നായർ, കാക്കനാടൻ, പി.ആർ നാഥൻ, ബാലകൃഷ്ണൻ മാങ്ങാട്, മല്ലികാ യൂനൂസ്, എൻ.ടി ബാലചന്ദ്രൻ തുടങ്ങി സാഹിത്യരംഗത്തെ പല പ്രമുഖർക്കൊപ്പവും ഭരതന്‍ പ്രവർത്തിച്ചു. സാഹിത്യത്തിലുള്ള വ്യക്തമായ ധാരണയും താൽപര്യവും ഭരതനിലെ സംവിധായകനെ സ്വാധീനിച്ചിട്ടുണ്ട്.
മികച്ച സംവിധായകൻ, മികച്ച സിനിമ, മികച്ച കലാസംവിധായകൻ എന്നിങ്ങനെ നിരവധി പുരസ്കാരങ്ങൾ പലകാലങ്ങളിൽ ഭരതനെ തേടിയെത്തി.
1998 ജൂലൈ 30 ന്, 52 വയസ്സിൽ ചെന്നൈയിലാണ് ഭരതന്റെ മരണം.
നടിയായ കെ.പി.എ.സി. ലളിത ആണ് ഭാര്യ. മകൻ സിദ്ധാർഥ് അഭിനേതാവും സംവിധായകനുമാണ്.