ആരാധകൻ രേണുക സ്വാമിയെ കൊലപ്പെടുത്തിയ കേസിൽ കന്നഡ നടൻ ദർശൻ തുഗുദീപയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. കർണാടക ഹൈക്കോടതിയുടെ വിധിയാണ് സുപ്രീംകോടതി റദ്ദാക്കിയത്. ദർശന് ജാമ്യം അനുവദിച്ചത് ചോദ്യം ചെയ്ത് കർണാടക സർക്കാർ നൽകിയ ഹർജിയിലാണ് ജസ്റ്റിസുമാരായ ജെ.ബി.പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ

ആരാധകൻ രേണുക സ്വാമിയെ കൊലപ്പെടുത്തിയ കേസിൽ കന്നഡ നടൻ ദർശൻ തുഗുദീപയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. കർണാടക ഹൈക്കോടതിയുടെ വിധിയാണ് സുപ്രീംകോടതി റദ്ദാക്കിയത്. ദർശന് ജാമ്യം അനുവദിച്ചത് ചോദ്യം ചെയ്ത് കർണാടക സർക്കാർ നൽകിയ ഹർജിയിലാണ് ജസ്റ്റിസുമാരായ ജെ.ബി.പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ

ആരാധകൻ രേണുക സ്വാമിയെ കൊലപ്പെടുത്തിയ കേസിൽ കന്നഡ നടൻ ദർശൻ തുഗുദീപയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. കർണാടക ഹൈക്കോടതിയുടെ വിധിയാണ് സുപ്രീംകോടതി റദ്ദാക്കിയത്. ദർശന് ജാമ്യം അനുവദിച്ചത് ചോദ്യം ചെയ്ത് കർണാടക സർക്കാർ നൽകിയ ഹർജിയിലാണ് ജസ്റ്റിസുമാരായ ജെ.ബി.പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ

ആരാധകൻ രേണുക സ്വാമിയെ കൊലപ്പെടുത്തിയ കേസിൽ കന്നഡ നടൻ ദർശൻ തുഗുദീപയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. കർണാടക ഹൈക്കോടതിയുടെ വിധിയാണ് സുപ്രീംകോടതി റദ്ദാക്കിയത്. ദർശന് ജാമ്യം അനുവദിച്ചത് ചോദ്യം ചെയ്ത് കർണാടക സർക്കാർ നൽകിയ ഹർജിയിലാണ് ജസ്റ്റിസുമാരായ ജെ.ബി.പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി.

ദർശനുമായി അടുപ്പമുണ്ടായിരുന്ന നടി പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചതിന്റെ പേരിൽ ചിത്രദുർഗ സ്വദേശിയായ രേണുക സ്വാമിയെ കൊലപ്പെടുത്തിയ കേസിലാണ് ദർശൻ അറസ്റ്റിലായത്.

ADVERTISEMENT

ഈ ഘട്ടത്തിൽ എക്കാലവും വിവാദങ്ങളുടെ അരങ്ങായിരുന്ന ദർശന്റെ ജീവിതയാത്രയുടെ വഴികളറിയാം –

കന്നഡ സിനിമ ഇൻഡസ്ട്രിയില്‍ ‘ചലഞ്ചിങ് സ്റ്റാർ’ എന്നാണ് സൂപ്പർതാരം ദർശന്റെ ചെല്ലപ്പേരെങ്കിലും ആരാധകർക്ക് താരം ‘ഡി ബോസ്’ ആണ്. ഡി ബോസ് എന്നാൽ ‘ദർശൻ ദി ബോസ്’ എന്നാണർത്ഥം. പക്ഷേ, ആ ‘ഡി’ ഇപ്പോൾ ഡെവിൾ (ചെകുത്താൻ) എന്നു മാറ്റി വിളിക്കപ്പെടുന്നു. ഗാര്‍ഹിക പീഡനം, വിവാദ പരാമര്‍ശങ്ങള്‍, ആക്രമണം, ലഹരിവിരുന്ന്, വനനിയമലംഘനം തുടങ്ങി നേരത്തെയും നിരവധി കേസുകളിൽ പ്രതിയായി, ‘സാന്‍ഡല്‍വുഡിലെ റൗഡി’ എന്നു വിശേഷിപ്പിക്കപ്പെടാറുണ്ടെങ്കിലും അതിക്രൂരമായ ഒരു കൊലപാതകം ദർശൻ നടത്തുമെന്നു മാത്രം ആരും ചിന്തിച്ചിട്ടില്ല. കൊലപാതക കേസിൽ കന്നഡ സൂപ്പർതാരം ദർശൻ തൊഗുദീപ ശ്രീനിവാസ് അറസ്റ്റിലായത് കഴിഞ്ഞ വർഷമാണ്. സോഷ്യൽ മീഡിയയിൽ തന്നെയും നടി പവിത്ര ഗൗഡയേയും ചേർത്ത് അപകീർത്തികരമായ കമന്റുകൾ പോസ്റ്റ് ചെയ്തതിന് തന്റെ കടുത്ത ആരാധകനായ രേണുക സ്വാമിയെന്ന 33കാരനെ ദർശനും സഹായികളും ചേർന്നു ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു.

ADVERTISEMENT

പവിത്ര പറഞ്ഞു, ‘അവനെ ശിക്ഷിക്കണം’

ചിത്രദുർഗയിലെ അപ്പോളോ ഫാർമസി ശാഖയിൽ ജോലി ചെയ്യുകയായിരുന്ന രേണുക സ്വാമി 2014ജൂൺ 8നാണു കൊല്ലപ്പെട്ടത്. പവിത്രയാണ് രേണുകാസ്വാമിയെ ‘ശിക്ഷിക്കാൻ’ ദർശനെ നിർബന്ധിച്ചതത്രേ. ദർശൻ ചിത്രദുർഗയിലെ ഫാൻസ് അസോസിയേഷൻ നേതാവ് രാഘവേന്ദ്രയെ ബന്ധപ്പെട്ടു. രാഘവേന്ദ്രയാണ് രേണുകാസ്വാമിയെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറിയത്. തന്റെ ഭർത്താവിനെ വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുപോയത് രാഘവേന്ദ്രയാണെന്നു രേണുകാസ്വാമിയുടെ ഭാര്യ പൊലീസിനു മൊഴി നൽകി. രേണുകാസ്വാമിയെ പിന്നീട് കാമാക്ഷിപാളയത്തെ ഒരു ഷെഡിലേക്ക് കൊണ്ടുപോയി. അവിടെയെത്തിയ ദർശൻ ബെൽറ്റ് ഉപയോഗിച്ച് രേണുക സ്വാമിയെ അടിച്ചു. ബോധരഹിതനായപ്പോൾ സംഘത്തിലുള്ളവർ വടി കൊണ്ട് അടിച്ചു. പിന്നീട് ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞു. ആഘാതത്തിൽ രേണുകാസ്വാമിയുടെ എല്ലുകൾ ഒടിഞ്ഞു. ഇതു മരണത്തിനിടയാക്കി. പിന്നീട് മൃതദേഹം ഓടയിൽ തള്ളി. പിറ്റേദിവസം സുമനഹള്ളി പാലത്തിന് സമീപമുള്ള അഴുക്കുചാലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ADVERTISEMENT

മകനെ കാണാനില്ലെന്നു കാട്ടി രേണുക സ്വാമിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ അന്വേഷണം നടക്കവേയാണു ഭക്ഷണം വിതരണം ചെയ്യുന്ന കമ്പനിയിൽ പ്രവർത്തിക്കുന്ന യുവാവ് നായ്ക്കൾ ഭക്ഷിക്കുന്ന രേണുക സ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചപ്പോൾ മൂന്നുപേർ കീഴടങ്ങി. സാമ്പത്തിക പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമായി പറഞ്ഞത്. എന്നാൽ ഇത് വിശ്വസിക്കാതെ പൊലീസ് നടത്തിയ അന്വേഷണത്തിനിടെ മൊബൈൽ രേഖകൾ പരിശോധിച്ചപ്പോഴാണ് ദർശന്റെ പങ്ക് വ്യക്തമായത്. സംഭവത്തിൽ ദർശനും പവിത്രയും ഉൾപ്പെടെ 13 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൈസൂരിലെ ഫാം ഹൗസിൽ നിന്നാണ് ദര്‍ശനെ ബെംഗളൂരു പൊലീസ് പിടികൂടിയത്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ഭാര്യയെ ഉപേക്ഷിച്ച് പവിത്രയ്ക്കൊപ്പം

പത്ത് വര്‍ഷത്തോളമായി ദര്‍ശനും പവിത്രയും അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വിഡിയോയുമെല്ലാം പവിത്ര സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഈ ബന്ധത്തിന്റെ പേരിൽ ദർശന്റെ ഭാര്യ വിജയലക്ഷ്മിയും പവിത്രയും തമ്മിൽ സമൂഹ മാധ്യമങ്ങളിലൂടെ വാക്പോര് നടന്നിരുന്നു.

2017ൽ ദര്‍ശനൊപ്പമുള്ള ചിത്രം പവിത്ര ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പ്രൊഫൈല്‍ ഫോട്ടോ ആക്കിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഇത് പിന്നീട് കന്നഡ സിനിമാലോകത്തും ചർച്ചയായി. ആരാധകരും പവിത്രയ്‌ക്കെതിരെ തിരിഞ്ഞു. തുടര്‍ന്ന് നടി ഈ ചിത്രങ്ങള്‍ നീക്കം ചെയ്തു. കഴിഞ്ഞ ജനുവരിയില്‍ പവിത്ര വീണ്ടും ഒരു ഇന്‍സ്റ്റഗ്രാം റീല്‍ പങ്കുവച്ചു. ദര്‍ശനൊപ്പമുള്ള പ്രണയനിമിഷങ്ങളുടെ ചിത്രങ്ങളായിരുന്നു റീൽ. ദര്‍ശനൊപ്പമുള്ള ജീവിതം 10 വര്‍ഷം പൂര്‍ത്തിയായെന്നും ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്നും വിഡിയോയുടെ അടിക്കുറിപ്പായി പവിത്ര കുറിച്ചു.

ആരാണ് പവിത്ര ഗൗഡ ?

ചത്രിഗലു സാര്‍ ചതിഗ്രലു, ബത്താസ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് പവിത്ര ഗൗഡ. 18 വയസ്സിൽ ചാമരാജ്പേട്ട സ്വദേശിയായ സഞ്ജയ് സിങ്ങുമായി പവിത്ര വിവാഹിതരായി. പ്രണയ വിവാഹമായിരുന്നു. ദമ്പതികൾക്ക് ഖുഷി ഗൗഡ എന്നൊരു മകളുണ്ട്. ഈ ബന്ധം അധികവർഷം നീണ്ടുനിന്നില്ല. വിവാഹമോചിതയായത് മുതൽ പവിത്ര മകൾക്കൊപ്പമാണ് താമസം. 2015 മുതല്‍ ദര്‍ശന്റേയും പവിത്രയുടേയും പ്രണയം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. 2017ലാണ് ദര്‍ശനൊപ്പമുള്ള ചിത്രം ആദ്യമായി പവിത്ര സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

മരണത്തിലവസാനിച്ച ആരാധന

ദർശനുമൊത്തുള്ള ഒട്ടേറെ ചിത്രങ്ങൾ പവിത്ര ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതിനെ രേണുക സ്വാമി ചോദ്യം ചെയ്തിരുന്നു. ദർശന്റെ കടുത്ത ആരാധകനായ ഇയാൾ പവിത്രയുമായുള്ള ബന്ധത്തെ രൂക്ഷമായി എതിർത്തിരുന്നു. പവിത്രയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പോസ്റ്റിട്ടും നേരിട്ട് അശ്ലീല സന്ദേശങ്ങളയച്ചും രേണുകസ്വാമി അപമാനിച്ചതിനെ തുടർന്നുണ്ടായ വിദ്വേഷമാണ് കൊലപാതകത്തിൽ കലാശിച്ചത്.

അറം പറ്റിയ ‘ഡെവിൾ‌: ദി ഹീറോ’

മുതിർന്ന കന്നഡ നടൻ തൂഗുദീപ ശ്രീനിവാസിന്റെ മകനാണ് ദർശൻ. 2001ൽ ‘മജസ്റ്റിക്’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കെത്തിയ താരം നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ വേഷമിട്ടു. മികച്ച നടനുള്ള കര്‍ണാടക സര്‍ക്കാരിന്റെ പുരസ്കാരവും സ്വന്തമാക്കിയിട്ടുണ്ട്. വിലയേറിയ നായകനടൻ, നിര്‍മാതാവ്, ഡിസ്ട്രിബ്യൂട്ടർ എന്നിങ്ങനെ സിനിമയുടെ വിവിധ മേഖലകളിൽ വിഹരിക്കുന്ന ദർശൻ ആരാധക പിന്തുണയിൽ സാൻഡൽവുഡിലെ ഒന്നാം നിരക്കാരനാണ്. അടുത്തിടെ തിയറ്ററുകളിലെത്തിയ ദർശൻ നായകനായ ‘കാട്ടേര’ എന്ന ചിത്രം ബ്ലോക് ബസ്റ്റർ വിജയം നേടിയിരുന്നു. കന്നഡയിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളുടെ കളക്ഷനില്‍ ഏഴാം സ്ഥാനത്ത് എത്താൻ കാട്ടേരയ്‍ക്ക് സാധിച്ചിരുന്നു എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. ആയതിനാൽ തന്റെ കരിയറിലെ ഏറ്റവും മികച്ച ഘട്ടത്തിലായിരുന്നു ദർശൻ. ആ പ്രഭയാണ് അഴിക്കുള്ളിലായത്. ‘ഡെവിൾ‌: ദി ഹീറോ’യാണ് താരത്തിന്റെ പുതിയ സിനിമ. ആ പേര് അർത്ഥവത്താക്കുന്നതായി താരത്തിന്റെ ഇപ്പോഴത്തെ സ്വകാര്യ ജീവിതം.

കേസും കോടതിയും പുത്തരിയല്ല

പൊലീസും കേസും കോടതിയുമൊന്നും ദർശന് പുത്തരിയല്ല. 2011ല്‍ ഭാര്യ വിജയലക്ഷ്മിയുടെ ഗാര്‍ഹിക പീഡന പരാതിയെ തുടര്‍ന്ന് ദര്‍ശനെ അറസ്റ്റ് ചെയ്തിരുന്നു. ദര്‍ശന്‍ തന്നെ ക്രൂരമായി മര്‍ദിച്ചെന്നും ചെവിക്ക് നാല് തുന്നലുകള്‍ വേണ്ടിവന്നുവെന്നും സിഗരറ്റ് കൊണ്ട് പൊള്ളിച്ചുവെന്നും വിജയലക്ഷ്മി ആരോപിച്ചു. ഗുരുതരമായി പരുക്കേറ്റ വിജയലക്ഷ്മി ഐസിയുവില്‍ ചികിത്സയിലായിരുന്നു. ഭാര്യയുമായുള്ള വഴക്കിനിടെ മൂന്നു വയസുകാരനായ സ്വന്തം മകനെയും ദര്‍ശന്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. പരാതിയെ തുടർന്ന് ദർശനെ പരപ്പന അഗ്രഹാര ജയിലിൽ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു. ഇത് ദര്‍ശന്റെ ആരാധകരെ ചൊടിപ്പിച്ചു. ബംഗളൂരുവിലെ വിജയനഗർ പോലീസ് സ്‌റ്റേഷനു മുന്നിൽ തടിച്ചുകൂടിയ ആരാധകർ ബസുകൾ കത്തിച്ചു. ലാത്തിച്ചാര്‍ജ് നടത്തിയാണ് പൊലീസ് ആരാധകരെ പിരിച്ചുവിട്ടത്. തുടര്‍ന്ന് മുതിര്‍ന്ന താരങ്ങളായ അംബരീഷും ജഗ്ഗേഷും ചേര്‍ന്നാണ് വിജയലക്ഷ്മിയുമായുള്ള പ്രശ്നം ഒത്തുതീര്‍പ്പാക്കിയത്. 2016ല്‍ ദര്‍ശനെതിരെ വിജയലക്ഷ്മി വീണ്ടും പരാതി നല്‍കിയിരുന്നു. 2000 മെയ് 14നായിരുന്നു ദര്‍ശന്റേയും വിജയലക്ഷ്മിയുടേയും വിവാഹം.

വളര്‍ത്തുനായകളെ ഉപയോഗിച്ച് യുവതിയെ ആക്രമിച്ചെന്ന പരാതിയിലും ദര്‍ശനെതിരെ ബെംഗളൂരു പൊലീസ് കേസെടുത്തിരുന്നു. വീടിനു സമീപം കാർ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ദർശന്റെ സഹായികളുമായി വാക്കുതർക്കമുണ്ടായതിനു പിന്നാലെ അവിടത്തെ വളർത്തുനായകൾ തന്നെ ആക്രമിച്ചെന്നു യുവതി പരാതി നൽകുകയായിരുന്നു.

2023 ജനുവരിയിൽ, മൈസൂരിലെ ഫാംഹൗസിൽ സംരക്ഷിത വിഭാഗത്തില്‍ പെടുന്ന ദേശാടനപക്ഷികളെ വളർത്തിയതിന് ദർശനും ഭാര്യക്കും ഫാംഹൗസ് മാനേജർ നാഗരാജിനുമെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം കർണാടക വനംവകുപ്പ് കേസെടുത്തിരുന്നു. കഴിഞ്ഞ വര്‍ഷം കാട്ടേര എന്ന ചിത്രത്തിന്റെ വിജയാഘോഷം ബെംഗളൂരുവിലെ ഒരു ബാറില്‍ വച്ച് നടത്തിയതും പ്രശ്നമായിരുന്നു.

സുരക്ഷാവലയത്തിലെ ജീവിതം

ദർശൻ എവിടെ പോയാലും മുന്നിലും പിന്നിലുമായി അദ്ദേഹത്തിന് സുരക്ഷാവലയം തീർക്കാൻ എട്ടോളം ബോഡി ഗാർഡ്‌സ് ഒപ്പമുണ്ടാകും. താരത്തിന്റെ അടുത്തേക്കെത്തുകയെന്നത് ആരാധകർക്ക് അത്ര എളുപ്പമല്ല. എല്ലാവരുമായും അൽപ്പം അകലം പാലിച്ചാണ് ദർശന്റെ ജീവിതം. ചിരി പോലും അപൂർവം. ആരോഗ്യകാര്യങ്ങളിൽ കർക്കശക്കാരനാണ്. കൃഷിയാണ് മറ്റൊരു ഹരം.

സമ്പത്തിന്റെയും പ്രശസ്തിയുടെയും സ്വാധീനത്തിൽ എന്തും ചെയ്യാമെന്ന മിഥ്യാബോധത്തിൽ പെട്ടു ജീവിക്കുന്നവർക്കൊപ്പമാണ് ദർശന്റെയും സ്ഥാനം. താരപദവിയുടെ ഉന്നതിയിൽ നിൽക്കേ നിലം പതിച്ച താരങ്ങളിലൊരാളെന്നും നിസ്സംശയം പറയാം.

ADVERTISEMENT