മോഡിഫിക്കേഷൻ പച്ചടിയായ ‘ഉണ്ണിമധുരം’, ട്വിസ്റ്റ് ആയ ‘തട്ടിൽകുട്ടിദോശ’യും ഭയങ്കര മനോഹരമായ ‘മീനവിയലും’: സിനിമയിലെ രുചിപ്പേരുകൾ Cinematic Flavors: Dishes That Became Movie Stars in Malayalam Cinema
സിനിമയും ഭക്ഷണവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെക്കുറിച്ചുള്ള ഈ ലേഖനം, മലയാള സിനിമയിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ വിഭവങ്ങളെക്കുറിച്ചാണ് പറയുന്നത്. 'പവിത്രം' എന്ന ചിത്രത്തിലെ 'ഉണ്ണിമധുരം', 'സോൾട്ട് ആൻഡ് പെപ്പർ' സിനിമയിലെ 'തട്ടിൽകുട്ടി ദോശ', 'അക്കരെ അക്കരെ അക്കരെ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ 'മീനവിയൽ' എന്നിവയുടെ പിന്നാമ്പുറ കഥകളും അവ തയ്യാറാക്കുന്ന വിധവും വിശദീകരിക്കുന്നു. ഈ വിഭവങ്ങൾ കേവലം ഭക്ഷണം എന്നതിലുപരി, സിനിമയുടെ ഓർമ്മകളും അനുഭവങ്ങളും പ്രേക്ഷകരുടെ ജീവിതത്തിൽ എങ്ങനെ സ്വാധീനം ചെലുത്തുന്നു എന്ന് എടുത്തു കാണിക്കുന്നു. കൂടാതെ, 'ഈസ്‌റ്റേൺ–വനിത ഷെഫ് ഓഫ് കേരള 2026' മത്സരത്തെക്കുറിച്ചുള്ള വിവരവും ലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സിനിമയും ഭക്ഷണവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെക്കുറിച്ചുള്ള ഈ ലേഖനം, മലയാള സിനിമയിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ വിഭവങ്ങളെക്കുറിച്ചാണ് പറയുന്നത്. 'പവിത്രം' എന്ന ചിത്രത്തിലെ 'ഉണ്ണിമധുരം', 'സോൾട്ട് ആൻഡ് പെപ്പർ' സിനിമയിലെ 'തട്ടിൽകുട്ടി ദോശ', 'അക്കരെ അക്കരെ അക്കരെ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ 'മീനവിയൽ' എന്നിവയുടെ പിന്നാമ്പുറ കഥകളും അവ തയ്യാറാക്കുന്ന വിധവും വിശദീകരിക്കുന്നു. ഈ വിഭവങ്ങൾ കേവലം ഭക്ഷണം എന്നതിലുപരി, സിനിമയുടെ ഓർമ്മകളും അനുഭവങ്ങളും പ്രേക്ഷകരുടെ ജീവിതത്തിൽ എങ്ങനെ സ്വാധീനം ചെലുത്തുന്നു എന്ന് എടുത്തു കാണിക്കുന്നു. കൂടാതെ, 'ഈസ്‌റ്റേൺ–വനിത ഷെഫ് ഓഫ് കേരള 2026' മത്സരത്തെക്കുറിച്ചുള്ള വിവരവും ലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സിനിമയും ഭക്ഷണവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെക്കുറിച്ചുള്ള ഈ ലേഖനം, മലയാള സിനിമയിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ വിഭവങ്ങളെക്കുറിച്ചാണ് പറയുന്നത്. 'പവിത്രം' എന്ന ചിത്രത്തിലെ 'ഉണ്ണിമധുരം', 'സോൾട്ട് ആൻഡ് പെപ്പർ' സിനിമയിലെ 'തട്ടിൽകുട്ടി ദോശ', 'അക്കരെ അക്കരെ അക്കരെ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ 'മീനവിയൽ' എന്നിവയുടെ പിന്നാമ്പുറ കഥകളും അവ തയ്യാറാക്കുന്ന വിധവും വിശദീകരിക്കുന്നു. ഈ വിഭവങ്ങൾ കേവലം ഭക്ഷണം എന്നതിലുപരി, സിനിമയുടെ ഓർമ്മകളും അനുഭവങ്ങളും പ്രേക്ഷകരുടെ ജീവിതത്തിൽ എങ്ങനെ സ്വാധീനം ചെലുത്തുന്നു എന്ന് എടുത്തു കാണിക്കുന്നു. കൂടാതെ, 'ഈസ്‌റ്റേൺ–വനിത ഷെഫ് ഓഫ് കേരള 2026' മത്സരത്തെക്കുറിച്ചുള്ള വിവരവും ലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നല്ല ഭക്ഷണം നല്ല സിനിമ പോലെയാണ്. രണ്ടും മനസ്സിൽ തൊടും, തൃപ്തിയുടെ ആനന്ദം പകരും...സിനിമയും ഭക്ഷണവും എക്കാലവും ചങ്ങാതിമാരാണ്. സിനിമയിൽ കണ്ട കൗതുകമേകും രുചിക്കൂട്ടുകളും പലഹാരപ്പേരുകളുമൊക്കെ ലോകത്താകമാനമുള്ള പ്രേക്ഷകരുടെ ഹൃദയത്തിൽ കൊതിയുടെ ഉറവ പൊട്ടിച്ചിട്ടുണ്ട്. മലയാളത്തിലുമുണ്ട് അങ്ങനെ ചിലത്, സിനിമയിലൂടെ മലയാളിയുടെ നിത്യജീവിതത്തിലും സംസാരങ്ങളിലും കയറിക്കൂടിയ ചില രുചിപ്പേരുകൾ... അവയിൽ ചിലതെങ്കിലും സ്വന്തം അടുക്കളയിൽ പരീക്ഷിച്ചിട്ടുള്ളവരും അതിൽ വിജയിച്ചിട്ടുള്ളവരുമുണ്ടാകാം...അത്തരം ചില ‘സിനിമാറ്റിക് ഡിഷസി’നെക്കുറിച്ചാണ് ഈ കുറിപ്പ്.
അടിക്കു പിടിച്ച പച്ചടിയോ...നോ...ഉണ്ണിമധുരം!
ടി.കെ.രാജീവ് കുമാർ ഒരുക്കി മോഹൻലാൽ നായകനായ ‘പവിത്രം’ സിനിമയിലൂടെ മലയാളികൾക്കിടയില്‍ പ്രചാരം നേടിയ പേരാണ് ‘ഉണ്ണിമധുരം’. പാചകക്കാരുടെ കുടുംബമാണ് നായകന്റേത്. നായകനും അച്ഛനും കൈപ്പുണ്യമുള്ളവര്‍. ഗംഭീര സദ്യയൊരുക്കാൻ ശേഷിയുള്ളവർ. പക്ഷേ, ഒരു പ്രാവശ്യം നായകന്റെ സഹായിക്കൊന്നു പിഴച്ചു. പാചകത്തിന്റെ അവസാനഘട്ടത്തിൽ പച്ചടി അടിയിൽ പിടിച്ചു പുകഞ്ഞു പോയി. ഇനി പുതിയതായി ഉണ്ടാക്കാനുള്ള സമയവുമില്ല. അവിടെയാണ് പരിചയസമ്പന്നനായ ഒരു പാചകക്കാരന്റെ കൗശലം പ്രവർത്തിക്കുന്നത്. സഹായിയൊഴികെ മറ്റാരുമറിയാതെ നായകൻ ഒരു ഞൊണുക്കുവിദ്യ പ്രയോഗിക്കുന്നു. നെയ്യും പഞ്ചസാരയും അണ്ടിപ്പരിപ്പും ചേർത്ത് അതിനെയൊരു സ്വീറ്റ് ഐറ്റമാക്കുന്നു. സദ്യയിൽ ഈ പുതിയ മധുരക്കൂട്ടായിരുന്നു താരം. നായികയുടെ അച്ഛന്‍ ‘ആ ബർത്ത് ഡേ സ്പെഷ്യൽ’ മനസ്സറിഞ്ഞഭിനന്ദിച്ച് ധാരാളം വാങ്ങിക്കഴിച്ചു. എന്താ ഇതിന്റെ പേരെന്ന അദ്ദഹത്തിന്റെ ചോദ്യത്തിന് നായകൻ നൽകുന്ന മറുപടിയാണ് ‘ഉണ്ണി മധുരം’!
പക്ഷേ, ‘ഉണ്ണി മധുരം’ വെറും കഥാപാത്രമല്ല, ആ പേരിൽ ഒരു പലഹാരമുണ്ട്.
ഏത്തപ്പഴത്തിനൊപ്പം അവലോ ഗോതമ്പു പൊടിയോ ഉപയോഗിച്ചു എളുപ്പത്തിൽ തയാറാക്കാവുന്ന ഒരു നാലുമണി പലഹാരമാണിത്.
വ്യത്യസ്തമായ ഒരു ഉണ്ണി മധുരം റെസിപ്പി ഇതാ –
ചേരുവകൾ -
വാഴപ്പഴം - ചെറുതായി അരിഞ്ഞത് 2 നെന്ത്രപ്പഴം അല്ലെങ്കിൽ 7 ചെറിയ വാഴപ്പഴം
ബ്രെഡ് - നെന്ത്രയ്ക്ക് 5 കഷ്ണങ്ങൾ, ചെറിയ വാഴപ്പഴത്തിന് 8 കഷ്ണങ്ങൾ
പഞ്ചസാര - 3 ടേബിൾസ്പൂൺ അല്ലെങ്കിൽ ആവശ്യത്തിന് ക്രമീകരിക്കുക
വറുത്തു പൊടിച്ച കശുവണ്ടി - ഒരുപിടി
നെയ്യ് - 1/2 ടീസ്പൂൺ
എണ്ണ - വറുക്കാൻ
തയാറാക്കേണ്ട വിധം -
ബ്രെഡ് കഷ്ണങ്ങൾ മിക്സിയിൽ പൊടിച്ച് ബ്രെഡ് നുറുക്കുകൾ ഉണ്ടാക്കുക.. മാറ്റി വയ്ക്കുക.
ഒരു പാത്രത്തിൽ നന്നായി അരിഞ്ഞ വാഴപ്പഴം, പകുതി ബ്രെഡ് പൊടി, കശുവണ്ടി, നെയ്യ്, പഞ്ചസാര എന്നിവ ചേർക്കുക.
നന്നായി ഇളക്കുക.. എന്നിട്ട് അതിൽ നിന്ന് ചെറിയ ചെറിയ ഉരുളകൾ ഉണ്ടാക്കാൻ ശ്രമിക്കുക... വെള്ളം കൂടുതൽ ആയി തോന്നിയാൽ കൂടുതൽ ബ്രെഡ് ചേർക്കാം..
ബാക്കിയുള്ള ബ്രെഡ് പൊടിയിൽ ഓരോ ഉരുളയും ഉരുട്ടി തുല്യ ഉരുളകളാക്കുക...
എണ്ണ ചൂടാക്കി ഓരോ ഉരുളകളും മീഡിയം തീയിൽ നന്നായി വേവുന്നതുവരെ ആഴത്തിൽ വറുക്കുക, അങ്ങനെ അത് സ്വർണ്ണ നിറമാകും...
അമ്മയോർമയുടെ തട്ടിൽ കുട്ടി ദോശ
ലാലിനെയും ശ്വേത മേനോനെയും പ്രധാന കഥാപാത്രങ്ങളാക്കി ആഷിക് അബു ഒരുക്കിയ ‘സോൾട്ട് ആൻഡ് പെപ്പർ’ സിനിമയിൽ ഭക്ഷണം ഒരു പ്രധാനകഥാപാത്രമാണ്. ഭക്ഷണപ്രേമിയായ നായകനും അയാളുടെ കുക്കും നല്ല ഭക്ഷണം കഴിക്കാൻ കൊതിക്കുന്ന നായികയുമൊക്കെച്ചേർന്ന ഒരു രുചിവിരുന്ന്.
ഡബ്ബിങ് ആർട്ടിസ്റ്റ് ആയ നായിക വിശപ്പും ക്ഷീണവും മറന്നുള്ള ജോലിത്തിരക്കിനൊടുവിൽ അമ്മയുണ്ടാക്കുന്ന രുചികരമായ കുട്ടിദോശയുടെയും ചമ്മന്തിയുടെയും ഓർമയിലേക്കു പോകുന്നു...ആ മനോഹരമായ ബാല്യത്തിന്റെ ഗൃഹാതുരത്വത്തിൽ നിന്നു തിരിച്ചെത്തിയ ഉടൻ ഫോണിലൂടെ തട്ടിൽകുട്ടി ദോശയ്ക്ക് ഓർഡർ കോടുക്കുന്നു. പക്ഷേ, ആ കോൾ നമ്പർ തെറ്റിയെത്തുന്നത് നായകന്റെ ഫോണിലേക്കാണ്. അവിടെ, ആ ‘തട്ടിൽകുട്ടി ദോശ’യിലാണ് സിനിമയുടെ വഴിത്തിരിവ്!
കേരളത്തില്‍ തട്ടുകടകളിലൂടെ ജനപ്രിയമായ ഒരു വെറ്റൈറ്റി ദോശയാണ് ‘തട്ടിൽകുട്ടിദോശ’. സാധാരണ ദോശയേക്കാൾ ചെറിയ വലുപ്പത്തിലും മൃദുലതയിലുമാണ് ഇതു ചുട്ടെടുക്കുന്നത്.
വേണമെങ്കിൽ തട്ടുകടയിൽ കിട്ടുന്ന അതേ രുചിയിൽ തട്ടിൽകുട്ടി ദോശ വീട്ടിലും തയാറാക്കാം.
ചേരുവകൾ -
പച്ചരി - ഒരു കപ്പ് വെള്ള പുഴുക്കലരി - ഒരു കപ്പ് ഉഴുന്ന് - മുക്കാൽ കപ്പ് ഉലുവ- ഒരു ടീസ്പൂൺ ചോറ് - കാൽ കപ്പ് ഉപ്പ് - ആവശ്യത്തിന് വെള്ളം - ആവശ്യത്തിന്
തയാറാക്കുന്ന വിധം -
പച്ചരിയും പുഴുങ്ങലരിയും നന്നായി കഴുകി എട്ടു മണിക്കൂർ കുതിർക്കാൻ വയ്ക്കുക. ഉലുവയും ഉഴുന്നും കഴുകിയതിനുശേഷം നാല് മുതൽ ആറ് മണിക്കൂർ വരെ കുതിർത്തുവയ്ക്കുക. നന്നായി കുതിർന്നതിന് ശേഷം ആദ്യം ഉഴുന്നും ഉലുവയും ചോറും ആവശ്യത്തിന് വെള്ളം ചേർത്ത് അരച്ചെടുക്കുക. ഇത് ഒരു പാത്രത്തിലേക്ക് മാറ്റിയതിനുശേഷം ശേഷം അരിയും പച്ചരിയും അരച്ചെടുക്കുക. അരിയും ഉഴുന്നും അത് കുതിർത്ത് വച്ച വെള്ളത്തിൽ തന്നെ അരച്ചെടുത്താൽ ദോശ ഒന്നുകൂടി നന്നായി വരും. മാവ് രണ്ടും കൂടി കൈകൊണ്ട് നന്നായി ഇളക്കി യോജിപ്പിച്ചു വയ്ക്കുക. എട്ടു മണിക്കൂർ കൊണ്ട് മാവ് നന്നായി പൊളിച്ചു പൊങ്ങിവരും. (തണുത്ത കാലാവസ്ഥയാണെങ്കിൽ 10 മുതൽ 12 മണിക്കൂർ വരെ എടുക്കും) ഇതിലേക്ക് ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് യോജിപ്പിച്ചെടുക്കുക. ദോശ ചുടാൻ ഇരുമ്പിന്റെ ദോശ കല്ല് ഉണ്ടെങ്കിൽ അതാണ് ഏറ്റവും നല്ലത്. കല്ലു നന്നായി ചൂടായതിനു ശേഷം അൽപം നല്ലെണ്ണ തടവുക. ചെറിയ തവി മാവ് വീതം കോരി ഒഴിക്കുക. തട്ട് ദോശ തയാറാക്കാൻ മാവ് പരത്തേണ്ട ആവശ്യമില്ല. മുകളിൽ ചെറിയ കുമിളകൾ വന്നു തുടങ്ങുമ്പോൾ തന്നെ മറിച്ചിടണം. മുകൾഭാഗം നന്നായി വേവുന്നതിന് മുൻപ് തിരിച്ചിട്ടാൽ മാത്രമേ തട്ടുകട സ്റ്റൈലിൽ രണ്ടു വശവും നന്നായി മൊരിഞ്ഞു കിട്ടുകയുള്ളൂ.
മീനവിയൽ ഭയങ്കര മനോഹരമായിരിക്കും...
‘അക്കരെ അക്കരെ അക്കരെ’ സിനിമയിലൂടെയാണ് സകലമലയാളികളും ‘മീനവിയൽ’ എന്ന വിഭവത്തെക്കുറിച്ചറിയുന്നത്. നായകൻമാരായ മോഹൻലാലും ശ്രീനിവാസനും തമ്മിലുള്ള ഒരു സംഭാഷണരംഗത്തിലാണ് ‘മീനവിയലി’ന്റെ കാമിയോ എൻട്രി.
ശ്രീനിവാസന്റെ വിജയൻ മോഹൻലാലിന്റെ ദാസനോടു പറയുന്നു: നിനക്ക് ഏറ്റവും ഇഷ്ടമുള്ള ആ മുരിങ്ങയിലയും പരിപ്പും ചേർത്തിട്ടുള്ള കറിയില്ലേ, അത് ഉണ്ടാക്കിയിട്ടുണ്ട്. പിന്നെ മീനവിയലും.
ദാസൻ: മീനവിയലോ ?
വിജയൻ: ആ മീനവിയല്, ഭയങ്കര മനോഹരമായിരിക്കും...
മീനവിയൽ എന്നത് അപ്പോൾ തോന്നിയ ഒരു കുസൃതിയാണെന്നും അങ്ങനൊരു വിഭവമുണ്ടെന്ന് അന്നറിയില്ലായിരുന്നുവെന്നും ഒരു കൗതുകത്തിനുവേണ്ടി അപ്പോൾ തോന്നിയതു സംഭാഷണത്തിനൊപ്പം ചേർത്തുവച്ചതാണെന്നും സിനിമയുടെ തിരക്കഥാകൃത്തായ ശ്രീനിവാസൻ പിന്നീടൊരിക്കൽ പറഞ്ഞിട്ടുണ്ട്.
എന്നാൽ സത്യത്തിൽ ‘മീനവിയൽ’ എന്നൊരു വിഭവം അതിനൊക്കെ എത്രയോ കാലം മുൻപേ ഉണ്ടായിരുന്നു എന്നാണ് തെളിവു സഹിതം പിന്നീടൊരിക്കൽ സാഹിത്യകാരൻ എൻ.എസ്.മാധവൻ ട്വീറ്റ് ചെയ്തത്.
1957 ൽ പ്രസിദ്ധീകരിച്ച ജെ. അച്ചാമ്മയുടെ ‘പാചകവിജ്ഞാനം’ എന്ന ഗ്രന്ഥത്തിൽ ‘മീൻഅവിയൽ’ എന്ന വിഭവമുണ്ട്. ‘മീൻ അവിയൽ’ എങ്ങനെ ഉണ്ടാക്കാം എന്ന റെസിപ്പിയും ഒപ്പം ചേർത്തിരിക്കുന്നു.
കുറച്ചു വർഷം മുൻപ് ഡോ.സുരേഷ് സി. പിള്ള പങ്കുവച്ച ഒരു മീനവിയൽ റെസിപ്പി സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. അതിങ്ങനെ –
ചേരുവകൾ -
മീൻ- അരക്കിലോ, ഏത്തക്കായ- ഒരെണ്ണം ചെറുതായി അരിഞ്ഞത്; മുരിങ്ങക്കായ- രണ്ടെണ്ണം ചെറുതായി മുറിച്ചത്; ഇഞ്ചി-രണ്ടു വലിയ കഷണം; പച്ചമുളക് ചെറുതായി അരിഞ്ഞത് ആറെണ്ണം; മുളക് പൊടി- ഒരു ചെറിയ ടീ സ്പൂൺ; മഞ്ഞപ്പൊടി- അര ടീ സ്പൂൺ. ചെറിയ ഉള്ളി- അരിഞ്ഞത് ഒരുപിടി; കറി വേപ്പില- രണ്ടു തണ്ട്; തക്കാളി- ഒന്ന്; കൊടംപുളി - നാലെണ്ണം. തേങ്ങാ അരച്ചത് -അരമുറി.
തയാറാക്കുന്ന വിധം -
അൽപ്പം എണ്ണയിൽ പച്ചമുളക്, ഇഞ്ചി, ഉള്ളി ഇവയൊക്കെ ഒന്ന് മൂപ്പിച്ചെടുക്കുക, മുളകുപൊടി ഇതിലേക്കിട്ട് ഇളക്കുക. തേങ്ങാ ഒഴിച്ചു ബാക്കിയുള്ള വിഭവങ്ങൾ എല്ലാം കൂടി, ഒരു കപ്പ് വെള്ളം ഒഴിച്ച് തിളപ്പിക്കുക. ഇടയ്ക്ക് വെള്ളം ആവശ്യം ഉണ്ടെങ്കിൽ അടിയിൽ പിടിക്കാത്തവിധം അല്പാല്പമായി ഒഴിക്കുക. മീൻ വെന്ത ശേഷം തേങ്ങാ അരച്ചത് ഒഴിച്ച് ഒന്ന് ഇളക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക. നന്നായി വറ്റാനായി രണ്ടു, മൂന്ന് മിനിറ്റ് വേവിക്കുക. ചാറായി കഴിക്കേണ്ടവർക്ക് അങ്ങിനെയും വെള്ളം നീട്ടി ഉണ്ടാക്കാം.
വ്യത്യസ്തമായ നാടൻ ഭക്ഷണവിഭവങ്ങൾ തയ്യാറാക്കാൻ അറിയുന്നവരാണോ നിങ്ങൾ...എങ്കിൽ ‘ഈസ്‌റ്റേൺ–വനിത ഷെഫ് ഓഫ് കേരള 2026’ – ൽ പങ്കാളിയാകൂ...നിങ്ങളുടെ രുചിക്കൂട്ട് നാടറിയട്ടേ... വിശദവിവരങ്ങൾക്ക് താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക –