നാൽപ്പത്തെട്ട് അക്കങ്ങൾ കൊണ്ട് പാക്കിസ്ഥാൻകാരന്റെ ഗിന്നസ് റെക്കോഡ് മറികടന്ന മലയാളിയാണ് അജി. അത്യപൂർവമായ ഓർമശക്തിയാണ് ഈ മുപ്പത്തേഴുകാരനെ ലോകത്തിലൊരാൾക്കു മാത്രം ലഭിക്കുന്ന പുരസ്കാരത്തിലേക്ക് എത്തിച്ചത്. എത്ര വലിയ സംഖ്യ ആയിക്കൊള്ളട്ടെ, നാലു സെക്കൻഡ് കൺമുന്നിൽ കിട്ടിയാൽ മതി. അടുത്ത നിമിഷം നിരയും

നാൽപ്പത്തെട്ട് അക്കങ്ങൾ കൊണ്ട് പാക്കിസ്ഥാൻകാരന്റെ ഗിന്നസ് റെക്കോഡ് മറികടന്ന മലയാളിയാണ് അജി. അത്യപൂർവമായ ഓർമശക്തിയാണ് ഈ മുപ്പത്തേഴുകാരനെ ലോകത്തിലൊരാൾക്കു മാത്രം ലഭിക്കുന്ന പുരസ്കാരത്തിലേക്ക് എത്തിച്ചത്. എത്ര വലിയ സംഖ്യ ആയിക്കൊള്ളട്ടെ, നാലു സെക്കൻഡ് കൺമുന്നിൽ കിട്ടിയാൽ മതി. അടുത്ത നിമിഷം നിരയും

നാൽപ്പത്തെട്ട് അക്കങ്ങൾ കൊണ്ട് പാക്കിസ്ഥാൻകാരന്റെ ഗിന്നസ് റെക്കോഡ് മറികടന്ന മലയാളിയാണ് അജി. അത്യപൂർവമായ ഓർമശക്തിയാണ് ഈ മുപ്പത്തേഴുകാരനെ ലോകത്തിലൊരാൾക്കു മാത്രം ലഭിക്കുന്ന പുരസ്കാരത്തിലേക്ക് എത്തിച്ചത്. എത്ര വലിയ സംഖ്യ ആയിക്കൊള്ളട്ടെ, നാലു സെക്കൻഡ് കൺമുന്നിൽ കിട്ടിയാൽ മതി. അടുത്ത നിമിഷം നിരയും

നാൽപ്പത്തെട്ട് അക്കങ്ങൾ കൊണ്ട് പാക്കിസ്ഥാൻകാരന്റെ ഗിന്നസ് റെക്കോഡ് മറികടന്ന മലയാളിയാണ് അജി. അത്യപൂർവമായ ഓർമശക്തിയാണ് ഈ മുപ്പത്തേഴുകാരനെ ലോകത്തിലൊരാൾക്കു മാത്രം ലഭിക്കുന്ന പുരസ്കാരത്തിലേക്ക് എത്തിച്ചത്. എത്ര വലിയ സംഖ്യ ആയിക്കൊള്ളട്ടെ, നാലു സെക്കൻഡ് കൺമുന്നിൽ കിട്ടിയാൽ മതി. അടുത്ത നിമിഷം നിരയും ക്രമവും തെറ്റാതെ അജി അതെല്ലാം ഓർത്തെടുത്തു പറയും. പരിശീലനത്തിലൂടെ നേടിയെടുത്ത കണക്കിന്റെ സ്മൃതിതന്ത്രത്തിന് അറേബ്യൻ വേൾഡ് റെക്കോഡാണ് ആദ്യം കിട്ടിയത്. ഈ അവാർഡ് വാങ്ങാൻ ദുബായിയിലേക്കുള്ള വിമാനത്തിൽ കയറിയ സമയത്താണു ഗിന്നസ് റെക്കോ‍ഡ് പ്രഖ്യാപിക്കപ്പെട്ടു. വിവരം അറിഞ്ഞ് പൈലറ്റും എയർ ക്രൂവും ചേർന്നു നൽകിയ അഭിനന്ദനമാണ് കൊല്ലം കുണ്ടറ സ്വദേശി അജിക്ക് ബഹുജനസമക്ഷം കിട്ടിയ ആദ്യത്തെ അംഗീകാരം.

ക്ലോക്ക് നോക്കാതെ സമയം പറയുക, ഒരാളെ നോക്കി അയാളുടെ ശരീരഭാരം പ്രവചിക്കുക, റസ്റ്ററന്റിലെ മെനു കാർഡിൽ കണ്ണോടിച്ച് അതിലുള്ളതെല്ലാം കാണാതെ പറയുക, അഞ്ചു മീറ്റർ അകലെ പിടിച്ച ദിനപത്രത്തിലെ വാർത്തകൾ തെറ്റാതെ വായിക്കുക, നൂറു വർഷം മുൻപുള്ള കലണ്ടറിലെ തീയതിയും ദിവസം കണക്കുകൂട്ടി പറയുക – സാധാരണ മനുഷ്യർക്ക് അസാധ്യമായ കാര്യങ്ങളാണ് അദ്ഭുത പ്രവൃത്തി പോലെ അജി ചെയ്തു കാണിക്കുന്നത്. പതിനഞ്ചു ഭാഷകൾ അനായാസം കൈകാര്യം ചെയ്യുന്ന അജിയുടെ പേരിനൊപ്പം ഇപ്പോൾ ‘ഐക്യു മാൻ ഓഫ് കേരള’ എന്നൊരു പ്രശസ്തിയും വന്നു ചേർന്നിരിക്കുന്നു. ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്നു ചോദിച്ചപ്പോൾ എട്ടു വർഷം മുൻപ് ജീവിത്തിലുണ്ടായ ഒരു സംഭവമാണ് അജി വിവരിച്ചത്.

ADVERTISEMENT

‘‘ഒരു ബസ് യാത്രയ്ക്കിടെയാണ് അദ്ദേഹത്തെ ആദ്യമായി കണ്ടത്. കണക്കിലെ അക്കങ്ങൾ ഉപയോഗിച്ച് അദ്ദേഹം കുറേ ട്രിക്കുകൾ കാണിച്ചു. പേരെന്താണെന്നു ഞാൻ ചോദിച്ചപ്പോൾ അദ്ദേഹം ഗോപാലകൃഷ്ണൻ എന്നാണു പറഞ്ഞത്. എന്റെ വീട്ടിലെ സാഹചര്യങ്ങളും കോളജിൽ വ ച്ചു പഠനം മുടങ്ങിയതുമൊക്കെ ഞാൻ അദ്ദേഹത്തോടു പറഞ്ഞു. എന്റെ മൊബൈൽ നമ്പർ വാങ്ങിയ ശേഷം ഇടയ്ക്കു വച്ച് അദ്ദേഹം ബസ്സിൽ നിന്ന് ഇറങ്ങി.

എഴുകോണിനടുത്ത് ഇരുമനങ്ങാടാണ് അദ്ദേഹം താമസിച്ചിരുന്നത്. ആ വീടിനുള്ളിൽ കുറേ പുസ്തകങ്ങളുണ്ടായിരുന്നു. അതിലേറെയും വേദിക് ഗണിത ശാസ്ത്രമായിരുന്നു. ഗണിതസാരസംഗ്രഹം, ബീജഗണിതം, കർമഖണ്ഡിക, ക്രിയാകർമകാരി എന്നീ പുസ്തകങ്ങൾ ഞാൻ വായിച്ചു. കണക്ക് പഠിക്കാനുള്ള എന്റെ ആഗ്രഹം മനസ്സിലാക്കിയ അദ്ദേഹം എന്നെ ഭാരതീയ ഗണിതശാസ്ത്രം പഠിപ്പിച്ചു, മെഡിറ്റേഷൻ പരിശീലിപ്പിച്ചു. അതിനു ശേഷം ഒരു ദിവസം പൊടുന്നനെ, ഞാനൊരു യാത്ര പോവുകയാണെന്നു പറഞ്ഞ് അദ്ദേഹം എവിടേക്കോ പോയി. സംസ്കൃത സർവകലാശാലയിൽ അധ്യാപകനായിരുന്നുവെന്നാണ് എന്നോടു പറഞ്ഞിരുന്നത്. പക്ഷേ, പല സർവകലാശാലകളിലും അന്വേഷിച്ചുവെങ്കിലും അങ്ങനെയൊരാളെ അവിടെയാർക്കും പരിചയമുണ്ടായിരുന്നില്ല. അക്കാലത്തു ക്യാമറയുള്ള മൊബൈൽ ഫോൺ കയ്യിലില്ലാത്തതിനാൽ പകർത്തിയെഴുതിയ കുറേ ശ്ലോകങ്ങളും പഠിച്ചെടുത്ത കുറേ കണക്കുവിദ്യകളുമല്ലാതെ ഈ സംഭവം സാക്ഷ്യപ്പെടുത്താൻ തെളിവില്ല.’’

ADVERTISEMENT

മുപ്പത്തിമൂന്നു പിഎസ്‌സി റാങ്ക് ലിസ്റ്റുകളിൽ അജിയുടെ പേരുണ്ട്. വനംവകുപ്പിൽ സെക്‌ഷൻ ഫോറസ്റ്റ് ഓഫിസറായി ജോലിയിൽ പ്രവേശിച്ച ശേഷം ലീവെടുത്തു കുട്ടികൾക്കു വേണ്ടി ഐക്യുഇഡി സിസ്റ്റം തയാറാക്കുന്ന പ്രവർത്തനങ്ങളിലാണിപ്പോൾ. മൂന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർഥികളുടെ ഐക്യു ലെവൽ ഉയർത്തുന്ന പദ്ധതിയാണിത്.

അദ്ഭുതം തിരിച്ചറിഞ്ഞ ദിനം

ADVERTISEMENT

മുപ്പതിലധികം പിഎസ്‌സി റാങ്ക് ലിസ്റ്റുകളിൽ എന്റെ പേരു വരാൻ വഴിയൊരുക്കിയതു ചിട്ടയായ പഠനമായിരുന്നു. ദൃശ്യസ്മൃതി, നയനസ്മൃതി, തുലാധിഷ്ഠാനം, ഗൃലോപന സ്ഥം, കാചപ്രാപ്തി, പ്രതിബിംബലിപി, കാലവൈഭവസ്മൃതി, വിവിധോന്മുഖ ഏകാഗ്രത – എന്നിവ പരിശീലിച്ചതിനാലാണു നേട്ടങ്ങളെല്ലാം സാധ്യമായത്. ഗുരു പകർന്നു നൽകിയ ആ പാഠ്യരീതി പുതുതലമുറയ്ക്കു കൈമാറാനായി പുസ്തകം എഴുതിക്കൊണ്ടിരിക്കുകയാണിപ്പോൾ. ആദ്യമായി സർക്കാർ ജോലിയിൽ പ്രവേശിച്ചത് സിവിൽ സപ്ലൈസ് കോർപറേഷനിലായിരുന്നു. പക്ഷേ, അത് എനിക്കു ചേരുന്ന ജോലിയായി തോന്നിയില്ല. അതിനാൽ ലീവെടുത്ത് ഐഎഎസ് പ്രവേശനത്തിനു ശ്രമം നടത്തി. നല്ലൊരു പൊസിഷനിൽ ജോലിക്കു കയറണമെന്ന് ആഗ്രഹിച്ചെങ്കിലും ഐഎഎസ് അഭിമുഖ പരീക്ഷയിൽ പരാജയപ്പെട്ടു. അതിനു ശേഷമാണു വനംവകുപ്പിൽ സെക്‌ഷൻ ഫോറസ്റ്റ് ഓഫിസറായി പ്രവേശിച്ചത്.

എനിക്കു വനവുമായി ബന്ധമുള്ള ജോലി കിട്ടുമെന്നു പതിനഞ്ചു വർഷം മുൻപ് ‘ഗുരു’ പറഞ്ഞിരുന്നു. പഠിച്ചതൊക്കെ എഴുതി തയാറാക്കി പുസ്തകമാക്കണമെന്നും അദ്ദേഹം ഉ പദേശിച്ചിരുന്നു.

പെരിയാർ ടൈഗർ റിസർവിൽ ജോലിക്കു കയറിയ ശേഷം അദ്ദേഹം പറഞ്ഞു തന്ന രീതിയിൽ മെഡിറ്റേഷൻ പരിശീലിച്ചു. പുസ്തകം എഴുതിത്തുടങ്ങി. നമ്മുടെ കുട്ടികൾ ഇപ്പോൾ പരിശീലിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായത്തേക്കാൾ ഓർമശക്തിയും ബുദ്ധിയും ബലപ്പെടുത്തുന്ന വേദിക് പാണ്ഡിത്യം ഗുരുവിനുണ്ടായിരുന്നു. അതിനെക്കുറിച്ച് അറിയാൻ ആഗ്രഹമുള്ളവർ iqed.in എന്ന വെബ് സൈറ്റിൽ കയറി നോക്കൂ. നിങ്ങളുടെ ഐക്യു പരിശോധിക്കാനുള്ള സൗകര്യം അതിലുണ്ട്.

ഭാരതീയ ഗണിതം ഡിജിറ്റൽ വെർഷൻ

ഒരു പിടി മഞ്ചാടിക്കുരു വാരിയിട്ട് ഒറ്റനോട്ടത്തിൽ അതിന്റെ എണ്ണം പറയാനുള്ള പ്രാപ്തി നേടിയത് ‘നയനവിസ്തൃതി’യിൽ നിന്നാണെന്ന് അജി പറയുന്നു. വിശദീകരണം ഇങ്ങനെ:

‘‘മഹാഭാരതം വനപർവത്തിലെ അക്ഷയഹൃദയമന്ത്രമാണ് ഇതിനാധാരം. നളന് ഋതുപർണൻ പറഞ്ഞുകൊടുത്ത മന്ത്രമെന്നാണു പുരാണങ്ങളിൽ പറയുന്നത്. നിത്യസാധനയിലൂടെ പരിശീലിക്കാവുന്ന കാര്യമാണിത്. പഠിച്ചു കഴിഞ്ഞാൽ ഒരു മരത്തിന്റെ ചില്ലയിൽ എത്ര ഇലയുണ്ടെന്നു പോലും ഒറ്റനോട്ടത്തിൽ തിരിച്ചറിയാനാകും.

ദൃശ്യസ്മൃതി പരിശീലിച്ചയാൾക്ക് ഒറ്റ നോട്ടത്തിൽ ഒരു പുസ്തകത്താളിലെ മൊത്തം അക്ഷരങ്ങൾ ഓർത്തെടുക്കാനാവും. ഇതു പ്രകാരം ഗണിതത്തിലാണ് എനിക്കു മികവു പ്രകടിപ്പിക്കാനായത്. സ്വാമി വിവേകാനന്ദൻ ഇതു സ്വായത്തമാക്കിയിരുന്നതായി പറയപ്പെടുന്നു.

കണ്ണിന്റെ ഏകാഗ്രതയിലൂടെ ദൂരെയുള്ള അക്ഷരങ്ങൾ വായിച്ചെടുക്കാനുള്ള കഴിവാണ് കാചപ്രാപ്തി. മുൻപിലിരിക്കുന്നയാളുടെ ബോഡി മാസ് അയാളെ എടുത്തു പൊക്കാതെ തന്നെ തിരിച്ചറിയാൻ പ്രാപ്തി നൽകുന്നതാണ് തുലാധിഷ്ഠാനം. അന്തരീക്ഷത്തിൽ കണ്ണുറപ്പിച്ച് കാലഗണന നടത്തിയാൽ സമയം തിരിച്ചറിയാനുള്ള പവർ നൽകുന്ന പരിശീലനമാണു ലോപനസ്ഥം. ഏതു സമയത്തു ചോദിച്ചാലും ക്ലോക്ക് നോക്കാതെ സമയം പറയാൻ എനിക്കു കഴിയും. കലണ്ടറില്ലാതെ തന്നെ പിന്നിലേക്കും മുന്നിലേക്കുമുള്ള ഏതു വർഷത്തേയും ഏതു തീയതിയും ദിവസവും പറയാനാകും. ഇതാണു കാലവൈഭവസ്മൃതി. ഒരേസമയത്ത് രണ്ടു കൈകൊണ്ടു രണ്ടു ലിപിയെഴുതാൻ എനിക്കു കഴിയും. വാക്കുകൾ മുന്നിൽ നിന്നു പിന്നിലേക്കും, തിരിച്ചും എഴുതാനാവും. ഇതെല്ലാം നിരവധി വേദികളിൽ തെളിയിച്ചിട്ടുണ്ട് – അജി പറഞ്ഞു.

ഭാര്യ അജന്ത, മക്കൾ അഭിനന്ദ്, അഭിനിത എന്നിവർക്കൊപ്പം അജി

കൊല്ലം എളമ്പള്ളൂർ ദേവീക്ഷേത്രത്തിനു സമീപത്തു വേലുത്തമ്പി ദളവ കുണ്ടറ വിളമ്പരം നടത്തിയ പീഠത്തിൽ നിന്നു നോക്കിയാൽ കാണാവുന്നത്രയും അടുത്താണ് അജിയുടെ വീട്. പത്തു വർഷം മുൻപ് അജിയുടെ മനസ്സിൽ കുടിയേറിയ സമീപവാസിയായ അജന്ത പിന്നീടു കുടുംബിനിയായി എത്തിയതു ജീവിതത്തിലെ മറ്റൊരു നേട്ടമായി അജി വിശ്വസിക്കുന്നു. ഇവർക്കു കാലക്രമത്തിൽ അനുഗ്രഹമായി കിട്ടിയ രണ്ടു മക്കളാണ് അഭിനന്ദും അഭിനിതയും.

പുലർച്ചെ നാലരയ്ക്ക് ഉറക്കമുണർന്ന് മെഡിറ്റേഷൻ ചെയ്യാനും രാത്രി ഒൻപതിന് ഉറങ്ങാനും മക്കളേയും പരിശീലിപ്പിച്ചു തുടങ്ങിയിരിക്കുന്നു അജി. ഭാരതീയ ഗണിതശാസ്ത്രത്തിന്റെ ഡിജിറ്റൽ വെർഷൻ തയാറാക്കുന്ന ‘ഗിന്നസ് അജി’ യുടെ അസാധാരണ പ്രതിഭയെ സംശയദൃഷ്ടിയോടെ നോക്കുന്നവരോട് അജിക്ക് ഒരു കാര്യമേ പറയാനുള്ളൂ: ഗിന്നസ് റെക്കോഡിൽ നിങ്ങൾക്കു വിശ്വാസമുണ്ടെങ്കിൽ, ഞാൻ ഈ പറയുന്നതും നിങ്ങൾ വിശ്വസിച്ചേ മതിയാകൂ.

ADVERTISEMENT