റീൽസ് എടുക്കുന്നവർക്ക് ധാരാളം വിഷ്വലുകൾ നൽകുന്ന വള്ളുവനാടൻ ഗ്രാമം: എത്ര കണ്ടാലും മതിവരാത്ത ദൃശ്യങ്ങളാണ് വെള്ളിനേഴിയുടെ ഐശ്വര്യം vellinezhi a hamlet on the banks of river kunthipuzha
പണത്തിനു മീതെ പറന്ന പരുന്തുകളായിരുന്നു വെള്ളിനേഴിയിലെ കലാകാരന്മാർ. വാക്കിലും പ്രവർത്തിയിലും ചിന്തയിലും അവർ പുല ർത്തിയ സത്യസന്ധതയാണു വെള്ളിനേഴിപ്പെരുമ. ഗുരുക്കന്മാർ പിന്തുടർന്ന ആത്മാർഥതയുടെ തിരിനാളം അവിടുത്തെ പുതുതലമുറയും കെടാതെ കാത്തുസൂക്ഷിക്കുന്നു. അൽപ്പം വൈകിയെങ്കിലും, അതു തിരിച്ചറിഞ്ഞാണു
പണത്തിനു മീതെ പറന്ന പരുന്തുകളായിരുന്നു വെള്ളിനേഴിയിലെ കലാകാരന്മാർ. വാക്കിലും പ്രവർത്തിയിലും ചിന്തയിലും അവർ പുല ർത്തിയ സത്യസന്ധതയാണു വെള്ളിനേഴിപ്പെരുമ. ഗുരുക്കന്മാർ പിന്തുടർന്ന ആത്മാർഥതയുടെ തിരിനാളം അവിടുത്തെ പുതുതലമുറയും കെടാതെ കാത്തുസൂക്ഷിക്കുന്നു. അൽപ്പം വൈകിയെങ്കിലും, അതു തിരിച്ചറിഞ്ഞാണു
പണത്തിനു മീതെ പറന്ന പരുന്തുകളായിരുന്നു വെള്ളിനേഴിയിലെ കലാകാരന്മാർ. വാക്കിലും പ്രവർത്തിയിലും ചിന്തയിലും അവർ പുല ർത്തിയ സത്യസന്ധതയാണു വെള്ളിനേഴിപ്പെരുമ. ഗുരുക്കന്മാർ പിന്തുടർന്ന ആത്മാർഥതയുടെ തിരിനാളം അവിടുത്തെ പുതുതലമുറയും കെടാതെ കാത്തുസൂക്ഷിക്കുന്നു. അൽപ്പം വൈകിയെങ്കിലും, അതു തിരിച്ചറിഞ്ഞാണു
പണത്തിനു മീതെ പറന്ന പരുന്തുകളായിരുന്നു വെള്ളിനേഴിയിലെ കലാകാരന്മാർ. വാക്കിലും പ്രവർത്തിയിലും ചിന്തയിലും അവർ പുല ർത്തിയ സത്യസന്ധതയാണു വെള്ളിനേഴിപ്പെരുമ. ഗുരുക്കന്മാർ പിന്തുടർന്ന ആത്മാർഥതയുടെ തിരിനാളം അവിടുത്തെ പുതുതലമുറയും കെടാതെ കാത്തുസൂക്ഷിക്കുന്നു. അൽപ്പം വൈകിയെങ്കിലും, അതു തിരിച്ചറിഞ്ഞാണു സംസ്ഥാന സർക്കാർ വെള്ളിനേഴിക്കു കലാഗ്രാമം പദവി നൽകിയത്.
കഥകളി കണ്ടിട്ടുള്ളവർ എവിടെയെങ്കിലുമൊക്കെ കേട്ടറിഞ്ഞിട്ടുണ്ടാകും കല്ലുവഴിച്ചിട്ടയുടെ കാഠിന്യം. പദ്മഭൂഷൺ പുരസ്കാരം നേടിയ കലാമണ്ഡലം രാമൻകുട്ടി നായർ ആത്മകഥയിൽ പറയുന്നുണ്ട് കല്ലുവഴിയുടെ കഷ്ടപ്പാടുകൾ. മുദ്ര തെറ്റിക്കുന്ന ശിഷ്യരുടെ മുതുകത്തു വീഴുന്ന കൈപ്പത്തിയുടെ കനം രാമൻകുട്ടിയാശാന്റെ അക്ഷരങ്ങളിലൂടെ വായനക്കാർ അനുഭവിച്ചറിയുന്നു. പട്ടിക്കാംതൊടി രാവുണ്ണി മേനോൻ എന്ന പ്രതിഭയാണ് വെള്ളിനേഴിയിലെ കഥകളി ആചാര്യൻ. കീഴ്പടം കുമാരൻ നായരും രാമൻകുട്ടി നായരും കുഞ്ചുക്കുറുപ്പുമൊക്കെ പട്ടിക്കാംതൊടിയുടെ ശിഷ്യരാണ്.
‘‘പട്ടിക്കാംതൊടിയാശാന്റെ ഓർമകളും അദ്ദേഹം കെട്ടിയാടിയിരുന്ന കിരീടവും മാത്രമാണ് ബാക്കിയുള്ളത്. അദ്ദേഹത്തിന്റേതായി വീടൊന്നും ഇ വിടെയില്ല’’ വെള്ളിനേഴിയിൽ വഴികാട്ടിയായി എത്തിയ അച്യുതൻകുട്ടി വിശദീകരിച്ചു. ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിലെ ഗവേഷക ജോലി ഉപേക്ഷിച്ച് ജന്മദേശത്തേക്കു മടങ്ങിയ കലാസ്നേഹിയാണ് അച്യുതൻകുട്ടി. ഇപ്പോൾ മുഴുവൻ സമയം കഥകളിയുടെ പുറകെയാണ്. അദ്ദേഹത്തെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല; വെള്ളിനേഴിയിൽ ജനിച്ചവരുടെ രക്തത്തിനു കഥകളിയുടെ നിറമാണ്. കഥകളിഭ്രമം തുടച്ചു കളയാൻ ശ്രമിക്കുന്നതും വെള്ളത്തിൽ ആണിയടിക്കുന്നതും ഒരുപോലെയെന്നു നാട്ടുമൊഴി.
കുന്തിപ്പുഴയുടെ വടക്കു ഭാഗത്താണു വെള്ളിനേഴി. ഒളപ്പമണ്ണ മന നിലനിൽക്കുന്ന ഗ്രാമത്തിന് കഥകളിയുടെ തറവാട് എന്നൊരു വിളിപ്പേരുമുണ്ട്. വേദികളിൽ ജീവിതം ആടിയവസാനിപ്പിച്ച വലിയൊരു സംഘം കലാകാരന്മാരുടെ നാടാണിത്. കാണാൻ ആളുകൾ കുറഞ്ഞുവെന്നൊരു സുകൃതക്ഷയം ഒഴിവാക്കിയാൽ ഇന്നും വെള്ളിനേഴിയുടെ കലാപാരമ്പര്യം പശുവിൻപാൽ പോലെ ശുദ്ധമെന്നു സാക്ഷ്യപ്പെടുത്തുന്നു കലാസ്നേഹികൾ.
ചുട്ടികുത്തിയ മന
വെള്ളിനേഴിക്കു ‘കലാഗ്രാമം’ എന്ന പദവി നൽകിക്കൊണ്ടുള്ള പ്രഖ്യാപനം വന്നിട്ട് ഏഴു വർഷം കഴിഞ്ഞു. അതിനെക്കുറിച്ചു വാർത്തകളും പ്രചാരണങ്ങളും കുറേ ഉണ്ടായെങ്കിലും അവിടെ എന്തൊക്കെയാണ് കാണാനുള്ളതെന്നു വ്യക്തമാക്കുന്ന റൂട്ട്മാപ്പ് ഇതുവരെ ലഭ്യമല്ല.
ചൊല്ലിയാട്ടം (കഥകളി പരിശീലനം) നടക്കുന്ന നാടു മാത്രമല്ല, കഥകളി വേഷവും ചമയങ്ങളും നിർമിക്കുന്ന ഗ്രാമവുമാണു വെള്ളിനേഴി. വെള്ളോട് ഉപയോഗിച്ചു ശിൽപങ്ങളൊരുക്കുന്നതും വാൽക്കണ്ണാടി പിറവിയെടുക്കുന്നതും അവിടെയെത്തുന്നവർക്കു നേരിൽ കാണാം.
കലാഗ്രാമത്തിൽ ഉയിർകൊണ്ടതും നിലനിൽക്കുന്നതുമായ അപൂർവ കാഴ്ചകൾ ഇതിൽ അവസാനിക്കുന്നില്ല:- അഷ്ടപദി, ഏഴാംമുത്തി, ഓണപ്പാട്ട്, കളമെഴുത്തുപാട്ട്, കാളപൂട്ട്, കോലംകളി, കൈകൊട്ടിക്കളി, ചാക്യാർകൂത്ത്, ചെറുമക്കളി, തോൽപ്പാവക്കൂത്ത്, നന്തുണിപ്പാട്ട്, നായാടിക്കളി, പടകളിത്തല്ല്, പരിചമുട്ടുകളി, പാന, പാങ്കളി, പാമ്പുംതുള്ളൽ, പൂതനും തിറയും... ഈ ലോകത്തു വേറെയുണ്ടോ ഇതുപോലെ കലകൾ ഉറവയെടുത്ത ഗ്രാമം?
വെള്ളിനേഴി ഗ്രാമത്തിന്റെ കഥകളിപ്പെരുമയ്ക്കു പ്രശസ്തി നേടിക്കൊടുത്തത് ഒളപ്പമണ്ണ മനയാണ്. എട്ടുകെട്ടും മാളികപ്പുരയും കഥകളിയാശാന്മാരുടെ സ്വർഗമായിരുന്നു. അതിനുമപ്പുറം, വള്ളുവനാട്ടിൽ സാഹിത്യവും കലാപാരമ്പര്യങ്ങളും നട്ടു വളർത്തിയ പണ്ഡിതന്മാരുടെ തറവാടാണ് ഒളപ്പമണ്ണ മന.
ഋഗ്വേദം മലയാളത്തിലേക്കു മൊഴിമാറ്റം ചെയ്ത ഒ.എം.സി നാരായണൻ നമ്പൂതിരിപ്പാട്, ഒളപ്പമണ്ണമനയെ വേദ അധ്യാപന കേന്ദ്രമാക്കി മാറ്റിയ നീലകണ്ഠൻ നമ്പൂതിരിപ്പാട്, കാവ്യഭാഷയിൽ പുതുഭാവങ്ങൾ തെളിച്ച കവി ഒളപ്പമണ്ണ, ഇവരുടെയെല്ലാം ആശിർവാദത്തിൽ പേരെടുത്ത ഒരുകൂട്ടം കലാകാരന്മാർ... ജീവിച്ചിരിക്കുന്നവരും കാലയവനികയ്ക്കു പിന്നിലേക്കു മറഞ്ഞവരുമായ കലാപ്രതിഭകളുടെ ഓർമകൾ മനയുടെ ഓരോ കോണുകളിലും ജീവഗന്ധം പകർന്നു നിലനിൽക്കുന്നു.
ആകാശഗംഗ എന്ന സിനിമ ചിത്രീകരിച്ചത് ഒളപ്പമണ്ണ മനയിലാണ്. ആറാം തമ്പുരാനിലെ വീടിന്റെ ഉൾഭാഗങ്ങളും എന്നു നിന്റെ മൊയ്തീനിലെ പഞ്ചായത്ത് പ്രസിഡന്റിന്റെ വീടും ഷൂട്ട് ചെയ്തത് ഇവിടെയാണ്. കൊട്ടാരസദൃശമായ കെട്ടിടസമുച്ചയം വേറെയും നിരവധി സിനിമകൾക്കു പശ്ചാത്തലമായിട്ടുണ്ട്. അറയും നിരയും മുറികളും വാതിലുമെല്ലാം അതിവിദഗ്ധമായാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. വടക്കിനിയുടെ എതിർവശത്തെ പത്തായപ്പുരയുടെ രണ്ടാം നിലയിൽ അതിഥിയായി എത്തിയിരുന്ന പ്രമുഖരിൽ ചെമ്പൈ വൈദ്യനാഥ ഭാഗവതരും ഉൾപ്പെടുന്നു.
വരിക്കാശേരിയുടെ ശിൽപചാരുത
നാലഞ്ചു പലചരക്കു കടകളും ഒന്നുരണ്ടു ചായപ്പീടികയുമുള്ള ചെറിയ അങ്ങാടിയാണ് ഇപ്പോഴും വെള്ളിനേഴി ജംക്‌ഷൻ. നെൽകൃഷിയും തെങ്ങിൻതോട്ടങ്ങളും കാടുപിടിച്ച പറമ്പുകളുമാണു ബാക്കിഭാഗം പ്രകൃതി. നാട്ടുവഴിക ൾ, നടവരമ്പുകൾ, കുളങ്ങൾ, ആൽത്തറകൾ... റീലുകളിൽ കാണുന്ന ടിപ്പിക്കൽ വില്ലേജ് വിഷ്വൽസ്.
അടയ്ക്കാപുത്തൂർ ശിവക്ഷേത്രത്തിനരികിലൂടെ പോയാൽ ഹരിഗോവിന്ദന്റെ പണിപ്പുരയിലെത്താം. പ്രശസ്തനായ വരിക്കാശേരി കൃഷ്ണൻ നമ്പൂതിരിയുടെ ശിഷ്യനാണു ഹരിഗോവിന്ദൻ. ലോകപ്രശസ്തരായ പ്രതിഭകളുടെ പ്രതിമകൾ ഹരിയുടെ ഭാവനയിൽ പിറവിയെടുത്തിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഹരിയെ തേടിയെത്തുന്നവരിലേറെയും.
‘‘ഡോക്ടറെപ്പോലെ മനുഷ്യ ശരീരത്തിന്റെ ഘടന മ നസ്സിലാക്കിയാലേ ശിൽപം പൂർണതയിലെത്തുകയുള്ളൂ. മുഖം മിനുക്കിയെടുക്കുന്നതിനു കൂടുതൽ സമയം വേണം. ഒരു വെങ്കലപ്രതിമ പൂർത്തിയാക്കാൻ ഒരു വർഷം വേണ്ടി വരും. വിലയെക്കുറിച്ചല്ല; ശിൽപത്തിന്റെ ഭംഗിക്കാണ് ഞാൻ പ്രാധാന്യം കൊടുക്കുന്നത്’’ – ദൈവികത തുളുമ്പുന്ന വിഗ്രഹങ്ങൾ ഈ വാക്കുകൾക്കു സാക്ഷി.
കിരീടങ്ങളുടെ തറവാട്
കഥകളിക്കോപ്പുകൾ നിർമിച്ചു ലോകപ്രശസ്തി നേടിയ കോതാവിൽ രാമൻകുട്ടി ആചാരിയുടെ മക്കൾ ഉണ്ണികൃഷ്ണനും ഗോവിന്ദൻകുട്ടിയുമാണ് അച്ഛന്റെ മരണ ശേഷം കുലത്തൊഴിലിന്റെ നേരവകാശം ഏറ്റെടുത്തിരിക്കുന്നത്. അലങ്കാരങ്ങളും ചാർത്തുകളും നെയ്തുണ്ടാക്കാൻ ഈ വീട്ടിലെ വനിതകളും പങ്കുചേർന്നതാണ് ഏറ്റവും പുതിയ അപ്ഡേഷൻ.
ഉണ്ണിയുടെ പണിപ്പുരയിൽ അഴിഞ്ഞുവീണ കേശഭാരം പോലെ കഥകളി കോപ്പുകൾ ചിതറിക്കിടക്കുന്നു. ‘‘ഒരു വേഷത്തിന് ഒരു കിടീരം. പച്ച, കത്തി, താടി തുടങ്ങിയ വേഷ ങ്ങൾക്കെല്ലാം വെവ്വേറെ ചമയങ്ങളുണ്ടാക്കണം. ആഭരണങ്ങളും മെയ്യലങ്കാരങ്ങളും വേറെ. കഥാപാത്രങ്ങളെ വ്യത്യസ്തമാക്കുന്നത് കീരീടമാണ്. കിരീടങ്ങൾ നാലുതരം – ആദ്യാവസാനം, ഇടത്തരം, കുറ്റിച്ചാമരം, കുട്ടിത്തരം. ആദ്യാവസാന കിരീടമുണ്ടാക്കാൻ ഒരു മാസം വേണം. ഒരു വേഷത്തിന് ആവശ്യമായ ചമയങ്ങളെല്ലാംകൂടി ഉണ്ടാക്കാൻ മൂന്നു മാസം വേണ്ടി വരും. മരത്തിന്റെ വിലയും പണിക്കൂലിയും നോക്കിയാൽ ഒരു വേഷത്തിന് എഴുപതിനായിരം രൂപയോളം ചെലവു വരും.’’
കഥകളി കോപ്പുകളുടെ നിർമാണ രീതികൾ ഉണ്ണി വിശദീകരിച്ചു. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ അച്ഛന്റെയൊപ്പം കൂടിയതാണ് ഉണ്ണി. മുത്തച്ഛൻ കൃഷ്ണനാചാരിയിൽ നിന്നു രാമൻകുട്ടി ആചാരിക്കു കിട്ടിയ കൈപ്പുണ്യത്തിന്റെ നിറവുകൾ ഉണ്ണിയുടെ സൃഷ്ടികളിലും അംഗീകരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു.
ആടയാഭരണങ്ങൾ മിനുക്കാൻ അമ്മയും ഭാര്യയും മക്കളും കൂടെയുണ്ടെന്ന് ഉണ്ണി പറയുമ്പോൾ ആട്ടവേദിയിൽ മാത്രമല്ല അണിയറയിലും സ്ത്രീകൾ വ്യക്തിമുദ്ര പതിപ്പിച്ചുവെന്നൊരു വിപ്ലവാത്മകമായ പരിഷ്കാരം ഈ രംഗത്തു സംഭവിച്ചുവെന്ന് അഭിമാനപൂർവം പറയാം.
കാഴ്ചകളുടെ പാടവരമ്പിറങ്ങി കലാഹൃദയത്തിലേക്കുള്ള നടത്തമാണ് വെള്ളിനേഴിയിലേക്കുള്ള യാത്ര. നഗരകൗതുകങ്ങളില്ലാത്ത വേഷവിധാനവും നാട്ടുഭാഷയുടെ നിഷ്കളങ്കതയും ഈ ഗ്രാമഭംഗിക്കു വിളക്കു വയ്ക്കുന്നു. വിനയത്തിന്റെ പുഞ്ചിരി പൊതിഞ്ഞു വിരുന്നു വിളിക്കുന്ന പാരമ്പര്യത്തിന്റെ സാത്വികഭാവമാണു വെള്ളിനേഴിപ്പെരുമ; ഈ സന്മനസ്സിനു കലാസ്വാദകർ നൽകിയ വിശേഷണമാണു ഗുരുത്വം.