‘‘ജീവിതത്തിലെ വലിയ വിജയങ്ങൾ ഒരു ദിവസം കൊണ്ടു സംഭവിക്കുന്നതല്ല’’ ഡോ. ലാവണ്യ ആർ.മുണ്ടയൂർ പങ്കുവയ്ക്കുന്നത് ജീവിതാനുഭവങ്ങൾ Lavanya mundayoor made history at new india assurance
ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ പുതിയ മേധാവിയെക്കുറിച്ച് എഴുതുമ്പോൾ ആദ്യം മനസ്സിൽ വന്നത് കുറേ സംഖ്യകളാണ്. നാൽപ്പത്തേഴായിരം കോടി രൂപയുടെ ബിസിനസ്. ഇരുപത്തിരണ്ടായിരം കോടിയുടെ ഹെൽത്ത് പോർട്ട്ഫോളിയോ. രാജ്യത്താകെ ആയിരത്തിലേറെ ഓഫിസുകൾ. ഇരുപത്തിനാല് രാജ്യങ്ങളിലേക്കു പന്തലിച്ച ശാഖകൾ. പതിനായിരത്തിലേറെ
ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ പുതിയ മേധാവിയെക്കുറിച്ച് എഴുതുമ്പോൾ ആദ്യം മനസ്സിൽ വന്നത് കുറേ സംഖ്യകളാണ്. നാൽപ്പത്തേഴായിരം കോടി രൂപയുടെ ബിസിനസ്. ഇരുപത്തിരണ്ടായിരം കോടിയുടെ ഹെൽത്ത് പോർട്ട്ഫോളിയോ. രാജ്യത്താകെ ആയിരത്തിലേറെ ഓഫിസുകൾ. ഇരുപത്തിനാല് രാജ്യങ്ങളിലേക്കു പന്തലിച്ച ശാഖകൾ. പതിനായിരത്തിലേറെ
ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ പുതിയ മേധാവിയെക്കുറിച്ച് എഴുതുമ്പോൾ ആദ്യം മനസ്സിൽ വന്നത് കുറേ സംഖ്യകളാണ്. നാൽപ്പത്തേഴായിരം കോടി രൂപയുടെ ബിസിനസ്. ഇരുപത്തിരണ്ടായിരം കോടിയുടെ ഹെൽത്ത് പോർട്ട്ഫോളിയോ. രാജ്യത്താകെ ആയിരത്തിലേറെ ഓഫിസുകൾ. ഇരുപത്തിനാല് രാജ്യങ്ങളിലേക്കു പന്തലിച്ച ശാഖകൾ. പതിനായിരത്തിലേറെ
ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ പുതിയ മേധാവിയെക്കുറിച്ച് എഴുതുമ്പോൾ ആദ്യം മനസ്സിൽ വന്നത് കുറേ സംഖ്യകളാണ്. നാൽപ്പത്തേഴായിരം കോടി രൂപയുടെ ബിസിനസ്. ഇരുപത്തിരണ്ടായിരം കോടിയുടെ ഹെൽത്ത് പോർട്ട്ഫോളിയോ. രാജ്യത്താകെ ആയിരത്തിലേറെ ഓഫിസുകൾ. ഇരുപത്തിനാല് രാജ്യങ്ങളിലേക്കു പന്തലിച്ച ശാഖകൾ. പതിനായിരത്തിലേറെ ജീവനക്കാർ....
ഇത്രയും കേൾക്കുമ്പോൾ ചിലർക്കെങ്കിലും തോന്നിയേക്കാം – ഇനി പറയായാനുള്ളത് ബാലൻസ് ഷീറ്റുകളുടെയും ബോർഡ് മീറ്റിങ്ങുകളുടെയും കഥയാണെന്ന്! എന്നാൽ, മാത്തമാറ്റിക്സിലെ തിയറികളെ കീഴടക്കിയ കഥയാണ് തൃശൂർ വടക്കാഞ്ചേരി സ്വദേശിനി ഡോ. ലാവണ്യക്കു പറയാനുള്ളത്. ‘‘പ്ലാൻ ചെയ്ത വഴിയിലൂടെ നടന്നു വന്നയാളല്ല ഞാൻ’’ പുതിയ പദവിയിലേക്ക് കടക്കും മുൻപുള്ള ആദ്യത്തെ അഭിമുഖത്തിൽ ഇന്ത്യയിലെ ഓരോ വനിതയും അറിഞ്ഞിരിക്കേണ്ടുന്ന ധനതത്വങ്ങളാണ് ലാവണ്യ പങ്കുവയ്ക്കുന്നത്.
‘‘നടന്നുതീർത്ത വഴികൾ എനിക്കു പ്ലാനുകൾ നൽകിയെന്നു പറയാം. ജനനം ബെംഗളൂരുവിൽ. കൊൽക്കത്ത, ബെംഗളൂരു, ചെന്നൈ, കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്... സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ (SAIL) അച്ഛന്റെ ജോലിയനുസരിച്ച് വീടും സ്കൂളും മാറി.
അങ്ങനെ, അപരിചിതമായ സാഹചര്യങ്ങളെ അനുകൂലമാക്കി മാറ്റിയെടുക്കാനുള്ള പ്രാപ്തി നേടിയെടുക്കാൻ കുട്ടിക്കാലത്തു തന്നെ വഴിയൊരുങ്ങി.
ജോലി കിട്ടിയശേഷം മുംബൈയിലേക്കും ഡൽഹിയിലേക്കും ബെംഗളൂരുവിലേക്കും പിന്നീടു സിംഗപ്പൂരിലേക്കും ദുബായിലേക്കും പോകേണ്ടി വന്ന സമയത്ത് യാതൊ രു കൂസലും തോന്നാതിരിക്കാൻ ധൈര്യം നൽകിയത് ബാല്യകാലത്തെ പരിചയങ്ങളായിരുന്നു. സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്നു വിരമിച്ച ശേഷം അച്ഛൻ എ. ഡി. മാധവൻ കെഎസ്ഐഡിസി ജനറൽ മാനേജരും സ്റ്റീൽ കോംപ്ലക്സ് എംഡിയുമായി. അമ്മ രാധാ മാധവൻ സ്കൂൾ അധ്യാപികയും പ്രി ൻസിപ്പലുമായിരുന്നു. 1985ൽ കേരളത്തിലെ ആദ്യകാല ഐടി സംരംഭകരിൽ ഒരാളുമായിരുന്നു അമ്മ. അക്കാലത്ത് എത്ര വലിയ ധീരതയായിരുന്നു അമ്മ കാണിച്ചതെന്ന് പിന്നീടാണു ഞാൻ മനസ്സിലാക്കിയത്.
പുതിയ ജോലിക്കാരുടെ വെല്ലുവിളി
ഇപ്പോഴത്തെ പദവിയിൽ എത്തിനിൽക്കുമ്പോഴുള്ള എല്ലാ സന്തോഷങ്ങൾക്കും അടിസ്ഥാനം ജീവിതാനുഭവങ്ങളാണ്. 1990കളിൽ രാജ്യത്ത് പ്രശസ്തമായിരുന്നു ജിഐസി. 22ാംവയസ്സിലാണു അവിടെ ജോലിയിൽ പ്രവേശിച്ചത്. ചുറ്റുമുള്ള കസേരകളിൽ മിക്കവരും പ്രായത്തിലും അനുഭവത്തിലും മുതിർന്നവരായിരുന്നു. ഒരു ചെറുപ്പക്കാരിയെ അംഗീകരിക്കാൻ എളുപ്പമായിരുന്നില്ല അവർക്ക്. അധികാരം ഉപയോഗിച്ച് ബഹുമാനം നേടാമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല. അതിനുപകരം, അവിടുത്തെ ഓരോ ജോലികളും പഠിച്ചെടുത്തു. നിലവിലുള്ള പ്രവർത്തനരീതികളിൽ ചെറിയ അപ്ഡേഷനുകൾ നടപ്പാക്കി. മറ്റുള്ളവർ സ്വമേധയാ പുതിയ മാറ്റങ്ങളെ അംഗീകരിച്ചു.
കേരളത്തിലെ ജീവിതമാണ് എന്നിൽ ഏറ്റവും ശക്തമായ അടിത്തറ ചിട്ടപ്പെടുത്തിയത്. വിദ്യാഭ്യാസത്തിന്റെ മൂല്യം, സ്വതന്ത്രമായി ചിന്തിക്കാനുള്ള കഴിവ്, ആത്മവിശ്വാസം ഇവയെല്ലാം നൽകിയത് സാഹചര്യവും സഹപാഠികളുമാണ്. മലയാളി സ്ത്രീകൾക്കൊരു പ്രത്യേകതയുണ്ട്, പ്രായോഗികമായി ചിന്തിക്കും; അനാവശ്യസങ്കീർണതകൾ സൃഷ്ടിക്കുകയില്ല. നല്ല നർമബോധവുമുണ്ട്. ചില സാഹചര്യങ്ങളിൽ പുഞ്ചിരിയും നർമവും വലിയ സംഘർഷങ്ങൾ ഒഴിവാക്കും.
ജീവിതത്തിൽ പലരും വിജയങ്ങളെയാണ് ഏറ്റവും വലിയ വഴിത്തിരിവുകളായി കാണുന്നത്. പക്ഷേ, തിരിഞ്ഞുനോക്കുമ്പോൾ എന്റെ വിജയപാതയിൽ പലപ്പോഴും ശക്തി നൽകിയതു നിരാശകളാണ്. അത്തരത്തിൽ ഏറ്റവും വലിയ അനുഭവം ഡോക്ടറാകണമെന്ന എന്റെ സ്വപ്നം സാക്ഷാത്കരിക്കാനാകാതെ പോയതായിരുന്നു.
ഇൻഷുറൻസ് മേഖലയിലേക്ക് വന്നത് മുൻകൂട്ടി ആസൂത്രണം ചെയ്ത തീരുമാനമായിരുന്നില്ല. യാദൃച്ഛികമായി ആരംഭിച്ച യാത്രയായിരുന്നു അത്. എന്നാൽ ഇന്ന് നാലു പതിറ്റാണ്ടിനടുത്ത് ഈ മേഖലയിൽ പ്രവർത്തിച്ചശേഷം എനിക്ക് ഉറപ്പായി പറയാൻ കഴിയും – ഈ മേഖല എനിക്ക് മനുഷ്യരെയും സമൂഹത്തെയും വിശ്വാസത്തിന്റെ മൂല്യത്തെയും മനസ്സിലാക്കാൻ അവസരം നൽകി.
രണ്ടിലൊരു തീരുമാനം ഉടൻ
എന്റെ ജോലിയിൽ സ്ഥലംമാറ്റങ്ങൾ അനിവാര്യമായിരുന്നു. ഞാനും ഭർത്താവ് രഞ്ജിത്ത് മുണ്ടയൂരും മക്കൾ രാധിക, നീലിമ എന്നിവരോടൊപ്പം പല സ്ഥലങ്ങളിൽ താമസിച്ചു. മക്കൾ പല സ്കൂളുകളിലായാണ് പഠനം പൂർത്തിയാക്കിയത്. അവരുടെ സൗഹൃദങ്ങളും കലാരംഗത്തെ താല്പര്യങ്ങളും പൂർത്തിയാക്കാൻ സാധിച്ചില്ല. അവരുടെ ഇഷ്ടങ്ങൾ തടസ്സപ്പെടുന്നു എന്ന ചിന്ത എന്റെ മനസ്സിനെ ആകുലപ്പെടുത്തിയ അവസരങ്ങൾ ഉണ്ടായിട്ടുണ്ട്.
എന്നാൽ, മക്കൾക്ക് ആവശ്യം എല്ലാം തികഞ്ഞ ഒരു അമ്മയെയല്ല എന്നൊരു തിരിച്ചറിവിൽ എനിക്ക് എത്തിച്ചേരാൻ കഴിഞ്ഞിരുന്നു. അവർക്ക് റോൾ മോഡലാവാൻ ഞാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. മൂത്ത മകൾ ഡോ. രാധിക സർജനാണ്, ഇപ്പോൾ ന്യൂറോ സർജറി പഠിക്കുന്നു. ഡോ. മേജർ മന്ഥൻ അറോറയാണു രാധികയുടെ ഭർത്താവ്. ഇളയ മകൾ നീലിമ യുകെയിൽ എഡിൻബറ യൂനിവേഴ്സിറ്റിയിൽ ഡോക്ടറേറ്റ് ചെയ്യുന്നു.
മക്കളുടെ പഠനകാലത്ത് മിസ്സായി എന്നു കരുതുന്നതെല്ലാം പിൽക്കാലത്ത് അവരുടെ ക്യാരക്ടറിന് അനുകൂലമാ യതിൽ ഞാൻ സന്തോഷിക്കുന്നു, അഭിമാനിക്കുന്നു.
ജീവിതത്തിൽ എല്ലാ വേഷങ്ങളും നൂറു ശതമാനം പൂർണതയോടെ ചെയ്യാൻ കഴിയില്ല. പക്ഷേ, സ്നേഹത്തോടെ, കരുതലോടെ, ആത്മാർഥതയോടെ കാര്യങ്ങൾ നിർവഹിക്കാൻ സാധിച്ചാൽ നല്ല റിസൽറ്റിൽ എത്തിച്ചേരും. അമ്മ എന്ന നിലയിൽ എന്റെ തിരിച്ചറിവുകളാണിത്.
2010 ൽ സിംഗപ്പൂരിലേക്കുള്ള ട്രാൻസ്ഫർ എന്റെ കരിയറിലെ സുപ്രധാന ഘട്ടമായിരുന്നു. രാജ്യാന്തരതലത്തിൽ പ്രവർത്തിക്കാനും ആഗോള ടീമുകളെ നയിക്കാനും ലഭിച്ച അപൂർവാവസരം. അപ്പോൾ അതാ എന്റെ അച്ഛന് നാലാംഘട്ട കാൻസർ സ്ഥിരീകരിച്ചിരിക്കുന്നു.
ഒരുവശത്ത് വർഷങ്ങളായി സ്വപ്നം കണ്ടിരുന്ന കരി യർ. മറുവശത്ത് ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ട വ്യക്തിയോടൊപ്പം ചെലവഴിക്കാനാവുന്ന അവസാന ദിവസങ്ങൾ... ഞാൻ രണ്ടാമത്തേതാണു തിരഞ്ഞെടുത്തത്.
കരിയർ വീണ്ടും പടുത്തുയർത്താനാകും, അവസരങ്ങൾ വീണ്ടും വരും. പക്ഷേ, നമ്മൾ സ്നേഹിക്കുന്നവരോടൊപ്പം നഷ്ടപ്പെട്ട സമയം ഒരിക്കലും തിരികെ ലഭിക്കില്ല. മരണസമയത്ത് അടുത്തിരുന്നു നൽകിയ ശുശ്രൂഷ അച്ഛന് എത്രമാത്രം ആശ്വാസം നൽകിയെന്നു വിശദീകരിക്കാനാവില്ല. എന്റെ ജീവിതത്തിലെ ഏറ്റവും ശരിയായ തീരുമാനങ്ങളിലൊന്നാണ് അതെന്ന് ഞാൻ വിശ്വസിക്കുന്നു.
ടെൻഷൻ വരുമ്പോൾ പാട്ടു പാടും
മനസ്സിന് ഉന്മേഷം നൽകാൻ ചില നേരംപോക്കുകൾ വേ ണം. എത്ര തിരക്കുണ്ടായാലും കുറച്ചു നേരം സംഗീതത്തിനായി മാറ്റിവയ്ക്കാറുണ്ട്. അതൊരു വിനോദമായല്ല, മന സ്സിനെ ശാന്തമാക്കുന്ന ധ്യാനമായാണു കരുതുന്നത്.
ബംഗാളി സംഗീതത്തോടും രവീന്ദ്രസംഗീതത്തോടും (രവീന്ദ്രനാഥ ടാഗോർ) എനിക്കൊരു ബന്ധമുള്ളതായി അ നുഭവപ്പെട്ടിട്ടുണ്ട്, ഒരുപക്ഷേ, അച്ഛനിൽ നിന്നു പകർന്നു കിട്ടിയതായിരിക്കാം. അച്ഛൻ ആലത്തൂർമന എ. ഡി. മാധവൻ. അമ്മ രാധ വെൺമണി വിഷ്ണുവിന്റെ സഹോദരിയാണ്. രണ്ടു വീടുകളിലേയും ഉപാസനകളിലെ സംഗീതമായിരിക്കാം എന്നിലേക്കു വന്നു ചേർന്നത്. പിൽക്കാലത്ത് രവീന്ദ്ര ഭാരതി സർവകലാശാലയിൽ നിന്ന് സംഗീതം പഠിച്ചു. കർണാട്ടിക് സംഗീതത്തിനൊപ്പം എഫ്എസിടി പദ്മനാഭനിൽ നിന്നു കഥകളി പരിശീലനവും നടത്തി. തൃപ്പൂണിത്തുറ വനിതാ കഥകളി സംഘത്തിന്റെ ഭാഗമായി നൂറിലേറെ ആട്ടവേദികളിൽ വേഷമിട്ടു.
കോളജിൽ പഠിക്കുന്ന കാലത്ത് പ്രശസ്ത സംഗീത സംവിധായകൻ എം. ബി. ശ്രീനിവാസന്റെ ക്വയറിൽ എം. ജയചന്ദ്രൻ ഉൾപ്പെടെ നിരവധി ഗായകരോടൊപ്പം പാടിയിട്ടുണ്ട്. എൺപതുകളിൽ ആ കലാലയത്തിൽ കെ. എസ്. ചിത്ര ഉൾപ്പെടെ സംഗീതരംഗത്തു പ്രശസ്തരായ നിരവധി പേർ പഠിച്ചിരുന്നു. സംഗീതവും കഥകളിയും എനിക്കു വിനോദമല്ല, തെറപ്പിയാണ്. വായനയാണ് ശാന്തമായ അഭയം. ഇന്നും ജോലിത്തിരക്കിനുശേഷം ശേഷം ഒരു കപ്പ് ചായയും നല്ലൊരു പുസ്തകവുമായി ഇരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു.
ഹാൻഡിൽ വിത്ത് കെയർ
സ്വന്തം സമ്പാദ്യത്തിന്മേലുള്ള നിയന്ത്രണമാണ് ഒരു സ്ത്രീയുടെ ഏറ്റവും ഉറപ്പുള്ള കരുത്ത്. പക്ഷേ, സാമ്പത്തിക കാര്യങ്ങൾ അവർ മറ്റാരെയെങ്കിലും ഏൽപിച്ച് മാറിനിൽക്കു ന്നതാണ് പതിവ്കാഴ്ച! അധ്വാനിച്ചുണ്ടാക്കുന്ന പണം ചെലവഴിക്കാൻ മറ്റൊരാളുടെ അനുവാദം തേടേണ്ടി വരുന്ന സാഹചര്യത്തെ പൂർണ സ്വാതന്ത്ര്യമെന്നു പറയാനാവില്ല.
ഇപ്പോഴത്തെ പെൺകുട്ടികൾ സ്വന്തം ആഗ്രഹങ്ങളും താൽപര്യങ്ങളും ഭയമില്ലാതെ തുറന്നു പറയുന്നുണ്ട്. മുൻതലമുറ ചിന്തിക്കുക പോലും ചെയ്യാത്ത മേഖലകളിലേക്ക് കടന്നുചെല്ലാൻ അവർക്കു ധൈര്യമുണ്ട്. അതേസമയം, സോഷ്യൽ മീഡിയയിൽ നിന്നുള്ള പ്രചോദനം പലരേയും അനുകരണങ്ങളിലേക്കു നയിക്കുന്നുണ്ട്. മറ്റൊരാളുടെ വിജയത്തിന്റെ അളവുകോലുകൾ വച്ച് സ്വന്തം മൂല്യം അളക്കരുത്. ഓരോരുത്തരുടെയും ജീവിതയാത്ര വ്യത്യസ്തമാണ്. സ്വന്തം കഴിവുകൾ തിരിച്ചറിയുക, പഠിക്കാൻ തയാറാവുക, നല്ല മനുഷ്യരായി മുന്നോട്ടു നീങ്ങുക.
ജീവിതത്തിലെ വലിയ വിജയങ്ങൾ ഒരു ദിവസം കൊണ്ടോ ഒരു സംഭവത്തിലൂടെയോ ഉണ്ടാകുന്നതല്ല. എല്ലാ ദിവസവും ആത്മാർഥതയോടെ ചെയ്യുന്ന ചെറിയ ശ്രമങ്ങളാണ് വലിയ വിജയങ്ങളായി മാറുക.
നിങ്ങളുടെ പ്രവൃത്തിയിൽ സംശയിക്കുന്നവരുടെ വാക്കുകൾ നിങ്ങളെ അലോസരപ്പെടുത്തിയേക്കാം. അത് ആ വർത്തിക്കപ്പെടാനും സാധ്യതയുണ്ട്. അതിനെയെല്ലാം മറികടക്കാൻ ശക്തിയുള്ളതായിരിക്കണം നിങ്ങളുടെ ഉള്ളിലെ വിശ്വാസം.