Saturday 29 June 2019 04:28 PM IST

എയർകണ്ടീഷനറിൽ നിന്ന് ന്യൂമോണിയ ഉണ്ടാകാം; സ്ഥിരമായി ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!

Dr. B. Padmakumar

Professor Medicine,medical College, Trivandrum

ac-padmmbf

ജനാല തുറന്നിട്ടും വിശറികൊണ്ടു വീശിയും ഫാൻ ഫുൾ സ്പീഡിലിട്ടുമൊക്കെ വേനൽച്ചൂടിനെ അകറ്റിയ നാളുകൾ എന്നേ കഴിഞ്ഞു. ഇന്നിപ്പോൾ ഏ സിയാണ് താരം.  വീട്ടിലും ഓഫിസിലും വാഹനത്തിലുമൊക്കെ ശരീരം കൂളാകണമെങ്കിൽ ഏസി തന്നെ വേണം. എന്നാൽ ഏ സിയുടെ ഉപയോഗം അമിതമാകരുത്. എയർ കണ്ടീഷനറുകൾ ആറുമാസത്തിലൊരിക്കൽ വൃത്തിയാക്കുകയും െചയ്യണം.  ഇ ല്ലെങ്കിൽ ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം.

ഏസി ഉണ്ടെങ്കിൽ ഈസിയായി

ഏസി ഒരു കാലത്ത് ആഡംബരത്തിന്റെ അടയാളമായിരുന്നു. പക്ഷേ, കാലം മാറിയപ്പോൾ അതൊരു അ ത്യാവശ്യമായി മാറി. കഠിനമായ ചൂട് ക്ഷീണവും തളർച്ചയും ഉണ്ടാക്കും. പ്രവർത്തനക്ഷമതയും കുറയും. എന്നാൽ ഏസിയുടെ സുഖകരമായ തണുപ്പിൽ ജോലി ചെയ്യു മ്പോൾ ശാരീരികമായും മാനസ്സികവുമായ  ക്ഷമത വർധിക്കും.  ഏകാഗ്രത കൂടും. പൊടിപടലങ്ങളുടെ ശല്യവും പുകയും ഗന്ധവും ശബ്ദമലിനീകരണവുമൊക്കെ ഒരുപരിധിവരെ തടയാനും ഏസിക്കു സാധിക്കും.

തണുപ്പ് അമിതമായാൽ ചർമം വരളും

എയർകണ്ടീഷനറുകൾ മുറിക്കുള്ളിലെ അന്തരീക്ഷത്തിൽ നിന്ന് ഈർപം വലിച്ചെടുത്ത് പുറന്തള്ളുകയാണ് ചെയ്യുന്നത്.  ഇത് ചർമത്തിന് വരൾച്ചയും ചൊറിച്ചിലും ഉണ്ടാക്കും.  നിർജലീകരണം മൂലം ക്ഷീണവും തലവേദനയും ഉണ്ടായെന്നും വരാം. അലർജി പ്രശ്നങ്ങൾ ഉള്ളവർ ദീർഘനേരം ഏസിയി ൽ  കഴിയഞ്ഞാൽ തുടർച്ചയായ തുമ്മൽ, ജലദോഷം,  വിട്ടുമാറാത്ത ചുമ, ശ്വാസം മുട്ടൽ തുട ങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകും. ഏസി മുറിയിൽ കൂടുതൽ നേരം ഇരുന്ന്  കംപ്യൂട്ടർ ഉപയോഗിക്കുന്നവർക്ക് കണ്ണിന് വരൾച്ചയുണ്ടാകും. കോ ൺടാക്ട് ലെൻസ് ഉപയോഗിക്കുന്നവർക്കാണ് കൂടുതൽ പ്രശ്നം.  ഏസിയുടെ തണുപ്പ് അധികമായാൽ സന്ധിവാത രോഗികൾക്ക്  സന്ധി വേദനയും സന്ധികളിൽ പിടുത്തവും വർധിക്കാനിടയുണ്ട്.

ഏസി ഓൺ ചെയ്യാം, വെള്ളം കുടിക്കാം

ഏസി മുറിയിൽ ദീർഘനേരം ഇരിക്കുന്നവർ ഇടയ്ക്കിടെ വെള്ളം കുടിക്കണം.  നിർജലീകരണം ഒഴിവാക്കാനാണിത്.  ചർമത്തിന്റെയും കണ്ണിന്റെയും വരൾച്ച ഒഴിവാക്കാനും  ക്ഷീണം തോന്നാതിരിക്കാനും ഇതു സഹായിക്കും.  ഏസി ഉപയോഗിക്കുമ്പോൾ അമിത തണുപ്പ് ഒഴിവാക്കണം.  മുറിയിലെ ഈഷ്മാവ് 21 ഡിഗ്രി സെൽഷ്യസിനും 25 ഡിഗ്രിക്കുമിടയിൽ ക്രമീകരിക്കുന്നതാണ് നല്ലത്. ഏസിയുടെ തണുപ്പിൽ നിന്ന് പെട്ടെന്നു കത്തുന്ന വേനൽ ചൂടിലേക്കിറങ്ങരുത്. അൽപനേരം ഏസി ഇല്ലാത്ത കോറിഡോറിലോ  മറ്റോ ചെലവഴിക്കുന്നത് അസ്വസ്ഥത ഒഴിവാക്കാൻ സഹായിക്കും. ഏ സിയിൽ ഏറെ നേരം ഇരിക്കുന്നവർക്ക് ചർമത്തിന് വരൾച്ച അനുഭവപ്പെടുന്നെങ്കിൽ മോയ്സ്ചറൈസിങ് ലോഷനുകൾ ഉപയോഗിക്കണം.

എയർകണ്ടീഷനറിൽ നിന്ന് ന്യൂമോണിയ

എയർകണ്ടീഷനറുകൾ കൃത്യമായ ഇടവേളയിൽ ക്ലീൻ ചെയ്തില്ലെങ്കിൽ പല തരത്തിലുള്ള ബാക്ടീരിയകളും ഫംഗസും പെരുകി രോഗാണുബാധ ഉണ്ടാകാനിടയുണ്ട്.  രോഗാണുക്കൾ അടങ്ങിയ ജലകണികകൾ  ശ്വസിക്കുന്നതിലൂടെ ലീജിയൊണേഴ്സ് ഡിസീസ് എന്നറിയപ്പെടുന്ന ബാക്ടീരിയൽ ന്യൂമോണിയ ഉണ്ടാകാം.  പൊടിയുടെ ശല്യവും രോഗാണുക്കളുടെ സാന്നിധ്യവും ഒഴിവാക്കാനായി ഏസിയുടെ ഫിൽറ്ററുകൾ ആറുമാസത്തിലൊരിക്കൽ വൃത്തിയാക്കണം.

ഒരു ചെറിയ ഏസി ടിപ്

ഏസി മുറിയിൽ ഒരു ചെറിയ പാത്രത്തിൽ വെള്ളം നിറച്ചു വയ്ക്കുക. എയ ർ കണ്ടീഷനർ വെള്ളത്തിൽ നിന്ന് ഈർപ്പം വലിച്ചെടുത്തുകൊള്ളും. ചർമത്തിന്റെ വരൾച്ചയും നിർജലീകരണവും ഒഴിവാക്കാം.