ഇനി ടെൻഷൻ വേണ്ട, ഓർഗൻസ സാരി ഈസിയായി ഉടുക്കാം; സാരി ഡ്രേപിങ് ടിപ്സ്
കാണുമ്പോൾ മോഹം തോന്നുമെങ്കിലും ഒതുങ്ങിക്കിടക്കുമോ എന്ന ടെൻഷൻ കൊണ്ടു പലരും വാങ്ങാൻ മടിക്കും ഓർഗൻസ സാരി. പ്ലീറ്റ്സ് കൃത്യമായെടുത്ത് പിൻ ചെയ്താൽ ഓർഗൻസ സാരിയും അനുസരണയോടെ ശരീരത്തോടു ചേർന്നു കിടന്നോളും. കല്യാണ റിസപ്ഷന് അണിയാൻ ഓർഗൻസ പോലൊരു എക്ട്രാവഗൻസ ഓപ്ഷനുള്ളപ്പോൾ മറ്റൊന്നു തേടേണ്ടതില്ലെന്നേ...
1. ഓർഗൻസ സാരി സിംഗിൾ പ്ലീറ്റ് ഇടുന്നതാണ് ഭംഗി. സാരിയുടെ അറ്റം കുത്തി ചുറ്റിച്ചെടുക്കുന്നതു മുതൽ മുന്താണി തോളിൽ പിൻ ചെയ്യുന്നതുവരെ കഴിഞ്ഞ പേജിൽ പറഞ്ഞതുപോലെ തന്നെയാണ്.
2. ഓർഗൻസ സാരിയുടെ സെന്റർ പ്ലീറ്റ്സ് അധികം വേണ്ടെന്നാണെങ്കിൽ വീതി കൂട്ടി പ്ലീറ്റ്സ് എടുക്കാം. ഒന്നു– രണ്ടു പ്ലീറ്റിനുള്ള സാരി വിടാൻ മറക്കേണ്ട. സെന്റർ പ്ലീറ്റ്സ് അടുക്കി പിൻ ചെയ്യണം.
3. സൈഡ് പ്ലീറ്റിസിലെ ഓരോ പ്ലീറ്റും പിൻ ചെയ്യേണ്ടതില്ല. കൈ കൊണ്ട് പ്ലീറ്റ്സ് അടുക്കി ഒന്നിച്ചു പിൻ ചെയ്യാം. ശേഷം സെന്റർ പ്ലീറ്റ്സ് ടക്ക് ഇൻ ചെയ്യാം. ഉള്ളിലേക്കു മടക്കിയ ഭാഗം ചുരുണ്ടുകൂടിയിരിക്കരുത്.
4. മുന്താണി ഭംഗിയാക്കാം. ചിത്രത്തിലേതു പോലെ പ്ലീറ്റ്സ് എടുത്ത് ഇടതുകയ്യുടെ മടക്കിനോടു ചേർന്നു വരുന്ന ഭാഗത്ത് പിൻ ചെയ്യാം. തോളിൽ കുത്തി വച്ച പിൻ ഊരി മുന്താണി ടൈറ്റാക്കി ഫിറ്റിങ് ഉറപ്പാക്കാം.
തയാറാക്കിയത്: അമ്മു ജൊവാസ്, ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ, മോഡൽ: ഐശ്വര്യ ശങ്കർ, സാരി: മഹാലക്ഷ്മി സിൽക്സ്, മുത്തൂർ, തിരുവല്ല, ഏറ്റുമാനൂർ. ആഭരണം: അമേറ ഗോൾഡ് & ഡയമണ്ട്സ്, കോട്ടയം