Friday 25 January 2019 04:05 PM IST : By സ്വന്തം ലേഖകൻ

പണച്ചിലവില്ല, ഇനി ഷോപ്പിങ്ങിനു പോകുമ്പോൾ കാരി ബാഗ് കയ്യിൽ കരുതാം; മേക്കിങ് വിഡിയോ

easy-shopping-bag

നഗരത്തിൽ പ്ലാസ്റ്റിക് കവറുകൾ പൂർണ്ണമായും നിരോധിച്ചതോടെ ഷോപ്പിങ്ങിനു പോകുമ്പോൾ സ്വന്തമായി ബാഗ് കയ്യിൽ കരുതേണ്ട അവസ്ഥയായി. വൻകിട സ്ഥാപനങ്ങളിൽ പോലും കസ്റ്റമേഴ്‌സിന് നൽകുന്ന തുണി ബാഗുകൾക്ക് 30 മുതൽ 45 രൂപ വരെ ഈടാക്കാറുണ്ട്. അതായത് 5000 രൂപയ്ക്ക് പർച്ചേസ് ചെയ്താലും ഫ്രീയായി ഒരു തുണി കവർ പോലും ലഭിക്കില്ല എന്നർത്ഥം.

നിങ്ങളുടെ കയ്യിൽ ഉപേക്ഷിച്ച ചുരിദാറോ മറ്റു തുണിത്തരങ്ങളോ ഉണ്ടെങ്കിൽ കിടിലൻ കാരി ബാഗ് വീട്ടിൽ തന്നെ ഉണ്ടാക്കാം. അതായത് ഷോപ്പിങ്ങിനു പോകുമ്പോൾ ബാഗ് ഫോൾഡ് ചെയ്ത് കയ്യിൽ എടുക്കാം. പണത്തിന്റെ അനാവശ്യ ചിലവ് കുറയ്ക്കുകയുമാവാം. താഴെ കൊടുത്തിരിക്കുന്ന മേക്കിങ് വിഡിയോ കണ്ടുനോക്കൂ;