Tuesday 09 January 2018 03:36 PM IST : By ഡെൽന സത്യരത്ന

പുതിയ ഉടുപ്പ് അണിയുമ്പോൾ എല്ലാവരും പറയണ്ടേ നിങ്ങൾ ലേറ്റസ്റ്റ് ആണെന്ന്? ഇതാ, ട്രെൻഡി വേഷങ്ങളും അവയുടെ വിശേഷങ്ങളും

trend_new ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

നല്ല കാശു മുടക്കി വാങ്ങിയ പുതിയ ഗൗൺ അഭിമാനത്തോടെ നാലാളെ കാണിക്കുമ്പോൾ ,‘‘അയ്യേ... ഇത് ഔട്ട് ഡേറ്റഡ് പാറ്റേണാണല്ലോ’’എന്നാണു പറയുന്നതെങ്കിലോ? തകർന്നി ല്ലേ ഹൃദയം?

മലയാളികൾ അധികം ഫാഷൻ കോൺഷ്യസ് അല്ലെന്നൊക്കെ ആരാണ് പറഞ്ഞത്? പഴയ കാലത്തെ ഉടുപ്പുമിട്ട് ഷോപ്പിങ് മാളിലൊന്ന് കറങ്ങാൻ പോയാലറിയാം, സെൽഫ് കോൺഷ്യസായി മാനം കപ്പലു കയറുന്നത്. ഷോപ്പിങ്ങിന് മുമ്പ് ട്രെൻഡിനെക്കുറിച്ച് നല്ല ധാരണയുണ്ടെങ്കിൽ ചുറ്റും ‘വാഹ്..’ വിളികളും ഫെയ്സ്ബുക്കിൽ ലൈ ക്സിന്റെ എണ്ണവും കൂടും. കടകൾ തോറും കയറിയിറങ്ങി ട്രെൻഡുക ൾ അറിയാൻ സമയമില്ലേ?. വനിത തരുന്നു ഏറ്റവും പുതിയ ട്രെൻഡുകളും ട്രെൻഡ് ആകാൻ ഇടയുള്ള വസ്ത്ര വിശേഷങ്ങളും. സ്റ്റൈലിഷ് ആ യിരിക്കൂ, മനസ്സിൽ ചെറുപ്പം തുളുമ്പാൻ വേറെന്തു വേണം?.

ചന്ദേരിക്കാലം

വരും വർഷത്തെ ‘ഫാബ്രിക് ഒാഫ് ദ ഇയർ’ ചന്ദേരിയായിരിക്കും എന്ന് ഫാഷൻ ലോകം. കൂടുതൽ ഫിനിഷിങ്ങോടെ, ഒാർണമെന്റേഷനോടെ ചന്ദേരി സുന്ദരിയാകുമ്പോൾ വിലയും കൂടാം.

skirts03

കറാച്ചി സ്റ്റൈൽ

ഡബിൾ ലെയർ ഫുൾ ലെങ്ത് കറാച്ചി കുർത്ത, ഏത് അവസരത്തിലും ഇണങ്ങുന്നതു കൊണ്ട് നമ്മുടെ നാട്ടിൽ നല്ല ഡിമാൻ‌ഡാണ്. ഫ്രണ്ട് സ്ലിറ്റ്, സൈഡ് ലേസ്, കോളർ നെക്ക് തുടങ്ങിയ ഡിസൈനുകളിൽ കിട്ടും. രണ്ടു ലെയർ ഉള്ളതുകൊണ്ട് ദുപ്പട്ട വേണ്ടേ വേണ്ട. ചുരി ബോട്ടം വേണമെങ്കിൽ മാത്രം കൂടെക്കൂട്ടാം. ഉള്ളിലെയോ പുറത്തെയോ ലെയറിന് സ്ലീവ് ഉണ്ടെങ്കിൽ പ്രിയം കൂടും.

നിറങ്ങളിൽ മെറ്റാലിക്

വരും ദിനങ്ങളിൽ കടും നിറമാണോ ഇളം നിറമാണോ ട്രെൻഡാവുക എന്നോർത്ത് വെറുതേ ടെൻഷൻ വേണ്ട. എവിടെയും ഗ്ലിറ്റർ പോലെ തിളങ്ങാൻ ഇ നി മെറ്റാലിക് നിറങ്ങൾ തിരഞ്ഞെടുക്കാം. ഏതു ഷേഡ് മെറ്റീരിയലായാലും അതിനു മുകളിൽ സിൽവർ, ഗോൾഡൻ അല്ലെങ്കിൽ കോപ്പർ നിറങ്ങളിൽ തിളക്കമുള്ള ഒരു കോട്ടിങ്ങുമായി മെറ്റാലിക് തുണിത്തരങ്ങൾ വന്നു തുടങ്ങിയിട്ടുണ്ട്. ലൈലാക്, ലാവണ്ടർ ഇവയുടെ മെറ്റാലിക് ഷേഡ്സാണ് ഇപ്പോൾ ഹിറ്റ്.

പലാസോ പാന്റ്സ്

ഒരേ സമയം കാഷ്വൽവെയർ ആയും പാർട്ടി വെയർ ആയും ഉപയോഗിക്കാം. അതുകൊണ്ടു തന്നെ ഉറപ്പിക്കാം വരും നാളുകളിലെ തിളങ്ങും താരമായിരിക്കും പലാസോ പാന്റ്സ്. മോണോക്രോം ശൈലിയിലാകും ഇനി പലാസോയുടെ വര വ്. അതായത് ഒരേ നിറത്തിന്റെ തന്നെ രണ്ടു ഷേഡുകളിൽ ടോപ്പും ബോട്ടവും. മറ്റൊരു പുതുമ ഫ്ലെയേർഡ് പലാസോ ആയിരിക്കും. താഴ്ഭാഗം സ്ട്രെയിറ്റ് ആയിരിക്കില്ല. അല്പം ചുരുക്കുകളോടെ മടങ്ങിക്കിടന്ന് പാവാടയഴകിലാകും പ ലാസോയെ കാണാൻ പോകുന്നത്.

അനിമൽ പ്രിന്റ്

അനിമൽ പ്രിന്റ് ഇടയ്ക്കിടെ ഫാഷൻ ഷോകളിലും റെഡിമെയ്ഡിലും തല കാണിച്ചതൊഴിച്ചാൽ ട്രെൻഡ് ലിസ്റ്റിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. ഇനി പുള്ളിമാനിന്റെയും പുള്ളിപ്പുലിയുടെയുമെല്ലാം അഴകുകൾ ഡെയ്‌ലി വെയർ ടോ പ്സിലും വെസ്റ്റേൺ കോക്ടെയ്ൽ വെയറിലും വിരിയാൻ പോകുന്നു. ഇതുവരെ ഡാർക്, ഡൾ നിറങ്ങളിലായിരുന്നു അനിമൽ പ്രിന്റ് മെറ്റീരിയലുകൾ. ഇനി റെഡ്, ഗ്രീൻ, മസ്റ്റാർ ഡ് ഇവയിലെല്ലാം കാണാൻ കഴിയും. ഇപ്പോൾ സ്റ്റേറ്റ്മെന്റ് ആഭരണ ങ്ങളിലും അനിമൽ പ്രിന്റിന് പ്രി യമേറുകയാണ്.

Photo:SarinRamdas

അനാർക്കലി റിട്ടേൺസ്

സ്റ്റോൺ വർക്കും എംബ്രോയ്ഡറിയുമായി മുട്ടിനു താഴെ കുട പോലെ വിടർന്ന പഴയ അനാർക്കലിയല്ല തിരിച്ചു വരാൻ പോകുന്നത്. കലംകാരി പോലുള്ള ട്രഡീഷനൽ ഫാബ്രിക്കുകളിൽ അനാർക്കലി കൂടുതൽ സുന്ദരിയായിയിരിക്കുന്നു. കാൽക്കുഴ വരെ നീളമുള്ളതുകൊണ്ട് ബോട്ടം ഉപയോഗി ക്കേണ്ട. പാനൽ കട്ടിനു പകരം തട്ടുകളായുള്ള ടയേർഡ് അ നാർക്കലിയാകും കാണാ‍ൻ പോകുന്നത്. ഫൈ ൻ ത്രെഡ് വർക്ക്, കൂടുതൽ ഫ്ലെയർ, ബായ്ക് സ്ലിറ്റ്, ഫ്ലോറൽ പ്രിന്റുകൾ... അനാർക്കലി ശ രിക്കും പൂത്തുലയും.

ഇവർ ഒന്നാകുന്നു

ഇന്ത്യൻ വെയർ, വെസ്റ്റേൺ വെയർ എന്ന തരംതിരിവ് പതിയെ മായുകയാണ്. ഇൻഡോ വെസ്റ്റേൺ വസ്ത്രങ്ങൾഹിറ്റ് ആകും.

ഗോ നാചുറൽ

വലിയ ബ്രാൻഡുകൾ പോലും നാചുറൽ ഫാബ്രിക്കുകളിലേക്ക് തിരിഞ്ഞു കഴിഞ്ഞു. ആദിത്യ ബിർലയുടെ ലിവ ബ്രാൻഡ് തന്നെ ഉദാഹരണം. തടിയുടെ പൾപ്പിൽ നിന്നാണത്രെ അവ ഉണ്ടാക്കുന്നത്. ഇവ ഇടുമ്പോൾ ചർമത്തിനു ന്നന്നായി ശ്വസിക്കാൻ കഴിയുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. വിലകൂടിയ നാചുറൽ ഫാബ്രിക്കുകൾ എല്ലാവർക്കും സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിലും വെജിറ്റബിൾ ഡൈയിങ് ചെയ്ത ഫാബ്രിക്കുകൾ ഫാഷൻ കൾച്ചർ ഉള്ളവർക്ക് അവഗണിക്കാനാവില്ല. അൽപം ഡൾ ഫിനിഷ് ആണെങ്കിലെന്താ, അണിഞ്ഞാൽ അതു ക്ലാസ് ആണ്.

സാരിക്ക് ഒന്നല്ല, രണ്ടു പല്ലവ്

സാരിയിൽ രണ്ടു പല്ലവുകൾ! വരാൻ പോകുന്നത് കിടിലൻ ഇരട്ടപ്പല്ലവ് സാരികളാണ്. രണ്ടു പല്ലവുകളും സാരിയുടെ രണ്ടറ്റത്തായല്ല. ഒരേ അറ്റത്ത് ഒന്നിന്റെ തുടർച്ചപോലെ തന്നെയായിരിക്കും. സാധാരണ സാരിയിലും അൽപം നീളം കൂടുതലുള്ള ഈ പാർട്ടിവെയർ സാരിയുടെ പിന്നിലേക്കിടുന്ന പല്ലവിന്റെ തുടർച്ചയായ രണ്ടാം പല്ലവ് തോളിലൂടെ മുന്നോട്ടിടുകയോ കൈത്തണ്ടയിലുടെ കോർത്ത് പിടിക്കുകയോ ആകാം.

ഷിബോരിയും ഇക്കത്തും

ജാപ്പനീസ് ഡൈയിങ് രീതിയായ ഷിബോരി ഇന്ത്യൻ വെ യറിൽ ഇപ്പോൾ തന്നെ പ്രിയപ്പെട്ടതാണ്. നമ്മുടെ ചുങ്കിടി ഡൈയിങ്ങുമായി ചെറിയൊരു സാദൃശ്യമുണ്ടെങ്കിലും കടും നിറങ്ങളിലാണ് ഷിബോരി കൂടുതലും തിളങ്ങുന്നത്. ഇൻഡോ വെസ്റ്റേൺ പാറ്റേണുകളിലാണ് ഏറെയും കാണുന്നത്. ന മ്മുടെ കുർത്തകളിൽ നേരത്തേ തന്നെ സ്ഥാനം പിടിച്ച ഇ ക്കത്ത് പാറ്റേണുകൾ വെസ്റ്റേൺ കാഷ്വലുകളിലേക്കും പട ർന്നു കഴിഞ്ഞു.

ക്രോപ് ടോപ്

skirts04

പോപ്പുലർ ഫാഷനിലെ ഏറ്റവും ഹോട്ട് പീസ് ചോദിച്ചാൽ ക്രോപ് ടോപ് തന്നെ. പൊക്കിളിനു തോട്ടുമുകളിൽ അവസാനിക്കുന്ന ക്രോപ് ടോപ്, ഫുൾ ലെങ്ങ്ത് സ്കർടിനൊപ്പ മാകും കൂടുതൽ ജോഡി ചേരുക. ട്രഡീഷനൽ വെയറിലും വെസ്റ്റേൺ വെയറിലും ഒരുപോലെ പോപ്പുലറാണ് ക്രോപ് ടോപ്.

റിവൈവൽ ട്രെൻഡ്

ആണുങ്ങൾക്ക് പഴയ ബുള്ളറ്റിനോടുള്ള പ്രേമമാണ് പെണ്ണുങ്ങൾക്കിപ്പോൾ പഴയ സാരിയോട്. പു തിയ ലുക്കും ആക്സസ റീസും നൽകിയാൽ ഇ ത്രയും വെറൈറ്റി മറ്റെവിടെ കിട്ടും?.

ഓക്സിഡൈസ്ഡ് സിൽവർ

ഡൾ ബ്ലാക്ക് ഫിനിഷുള്ള സിൽവർ ജ്വല്ലറി ഇനി കസറാൻ പോ കുന്നു. കാരണം, പാർട്ടികളിൽ ഇപ്പോൾ ക്ലാസി ട്രൈബൽ ലുക്കിന് കടുത്ത ആരാധകരാണ്. ട്രഡീഷനൽ പട്ടുസാരിക്കൊപ്പം കോളറും ലോങ് സ്ലീവും ഉള്ള ബ്ലൗസ്. മുടിക്ക് അലസ മായ കേളി സ്റ്റൈൽ, കഴുത്തിൽ കോളറിനു പുറത്തുകൂടി അണിയാൻ ഒരു കിടിലൻ ഒാർണമെന്റ്. ഇവിടെയാണ് കറുപ്പുകലർന്ന സിൽവർ ഒാർണമെന്റിന്റെ സ്ഥാനം. വേണമെങ്കിൽ ഒരു സിൽവർ മൂക്കുത്തിയുമാകാം. ഇൻഡോ വെസ്റ്റേൺ ഇഷ്ടപ്പെടുന്നവർ കാഷ്വൽ അവസരങ്ങളിലും സ്റ്റേറ്റ്മെന്റ് ആഭരണമായി ഇവ അണിയുന്നുണ്ട്.

കംഫർട്ട് ഫിറ്റ് കാഷ്വൽസ്

കാഷ്വൽ അവസരങ്ങളിൽ ജീൻസിനൊപ്പം അണിഞ്ഞിരുന്ന ബോഡി ഹഗ്ഗിങ് ടി ഷർട്ടും ടോപ്പും പുതു തലമുറയ്ക്കു വേണ്ട.യൂത്തിന് ഇപ്പോൾ ഹരം കംഫർട്ട് ഫിറ്റിനോടാണ്. അധികം ലൂസ് ഇല്ല. ഇടാൻ നല്ല സുഖം, കാഴ്ചയിലും സ്റ്റൈലിഷ്. കനം കുറഞ്ഞ മെറ്റീരിയലുകളിൽ അങ്ങനെ പാറിപ്പറന്നു ന ടക്കാം. പിന്നെ എന്തിന് വേറെ ഓപ്ഷൻ നോക്കണം!

ബാക് സ്ലിറ്റ്

എത്‌നിക് വേഷങ്ങളിൽ, സാരി ബ്ലൗസിന്റെ പിന്നിലും ലെഹംഗയുടെ ടോപ്പിനു പിന്നിലും മറ്റും ബാക് നെക്കിൽ തുടങ്ങി വേസ്റ്റ് വരെ എത്തുന്ന ലോങ് ഒാപണിങ് ട്രെൻഡാണ്. സിബ്ബോ കൊളുത്തുകളോ വയ്ക്കുന്നതിനു പകരം ഇത് കെട്ടുകൾ കൊണ്ടാണ് കൂട്ടിച്ചേർക്കുക.

വാം കളർ ഒാർണമെന്റേഷൻ

എംബ്രോയ്ഡറിയും ഹാൻഡ് വർക്കുകളുമെല്ലാം യെല്ലോ, ഒാറഞ്ച്, റെഡ് തുടങ്ങിയ വാം നിറങ്ങളിലാകും. ഒപ്പം മെറ്റാലിക് വർക്കുകളും ഇടകലരും.

ബാക് സ്ലിറ്റ്

എത്‌നിക് വേഷങ്ങളിൽ, സാരി ബ്ലൗസിന്റെ പിന്നിലും ലെഹംഗയുടെ ടോപ്പിനു പിന്നിലും മറ്റും ബാക് നെക്കിൽ തുടങ്ങി വേസ്റ്റ് വരെ എത്തുന്ന ലോങ് ഒാപണിങ് ട്രെൻഡാണ്. സിബ്ബോ കൊളുത്തുകളോ വയ്ക്കുന്നതിനു പകരം ഇത് കെട്ടുകൾ കൊണ്ടാണ് കൂട്ടിച്ചേർക്കുക.

ഹാൻഡ് മെയ്ഡ്, ഇന്ത്യൻ

മെഷീൻ പ്രിന്റഡ് കലംകാരിയൊക്കെ മാറ്റിവച്ചോളൂ, ഥാർഥ ഹാൻഡ് പ്രിന്റഡ് കലംകാരിയും ഇക്കത്തും പോച്ചം പള്ളിയും അജ്രക് പ്രിന്റുമെല്ലാം അലമാരകൾ നിറക്കാനെത്തുന്നു. ബുദ്ധാ ഫെയ്സ്, ട്രൈബൽ മോട്ടിഫുകൾ, അനിമൽ മോട്ടിഫുകൾ എന്നിവയെല്ലാം കലംകാരിയിൽ നിറയും. നമ്മുടെ പരമ്പരാഗത ഫാബ്രിക് ക്രാഫ്റ്റ് അണിഞ്ഞ് തലയുയർത്തി നടക്കാം.

ലോങ് ജാക്കറ്റ് / കാർഡിഗൻ

എന്തു വേഷത്തിനൊപ്പവും പെയർ ചെയ്യാം, സെമി ഫോർമൽ അല്ലെങ്കിൽ കാഷ്വലായി ഉപയോഗിക്കാം. പിന്നെ, ലോങ് ജാക്കറ്റിന് പ്രിയമേറാതിരിക്കുമോ? പ്രത്യേകിച്ച് കോളജ് സുന്ദരികൾക്കിടയിൽ. നിറ്റഡ് ജാക്കറ്റായിരുന്നു ഇന്നലെ വരെ താരമെങ്കിൽ ഇന്ന് മുട്ടോളം നീളമെത്തുന്ന കാർഡിഗൻ അഥവാ ലോങ് കോ ട്ടൻ ജാക്കറ്റിനുമേലാണ് പെൺകുട്ടികളുടെ കണ്ണ്.

ഹെവി വർക്ക് ബ്ലൗസ്

വിത് ബ്ലൗസ് സാരികൾ മാറ്റിവച്ച് ഇനി സാരിയുമായി വെ റൈറ്റി ബ്ലൗസുകൾ തേടിയിറങ്ങാം. ബ്ലൗസിനു കൂടുതൽ ഫോക്കസ് നൽകുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. ഡെയിലി വെയറായാലും, ഒക്കേഷൻ വെയറായാലും അതിൽ മാറ്റമില്ല. സ്ലീവിലും നെക്കിലുമെല്ലാം പുതിയ പരീക്ഷണങ്ങൾ, പലതരം മെറ്റീരിയലുകൾ ചേർന്ന ഡിസൈൻ, ഹാൻഡ് വർക്കുകൾ, എംബ്രോയ്ഡറി ഇവയെല്ലാം പാർട്ടി ബ്ലൗസുകളെ കീഴടക്കിക ഴിഞ്ഞു. ഡെയ്‌ലി വെയറിന് കലംകാരി, ജയ്പൂർ പ്രിന്റ്സ്, ഇ ക്കത്ത് പ്രിന്റ്സ് ഇങ്ങനെ പ്രിന്റഡ് ബ്ലൗസുകളും തെരഞ്ഞെടുക്കാം.

അസിമെട്രിക് ഹെം ലൈൻ

സൽവാർ ടോപ്പുകളുടെയും കുർത്തികളുടെയുമെല്ലാം താഴെ വശം അഥവ ഹെം ലൈൻ ഇനി അച്ചടക്കത്തോടെ കിടക്കാൻ പോകുന്നേയില്ല. അസിമെട്രിക് കട്ടുകൾ അവിടം സ്വന്തമാക്കികഴിഞ്ഞു. ഹാൻഡ് കർചീഫ് കട്ട്, സ്ലാൻഡ് കട്ട് എന്നിങ്ങനെ അസിമെട്രിക് ഹെംലൈനുകളിൽ പരീക്ഷണങ്ങൾ ഇഷ്ടംപോലെ. ടോപ്പിലും സ്കർട്ടിലും അസിമെട്രിക് ഹെംലൈൻ ഒരു പോലെ ട്രെൻഡാണ്. ബട്ടർ ഫ്ലൈ ടോപ്, ഹാങ്ങിങ് സൈഡ് ഹെം, എക്സ്റ്റന്റഡ് ബാക്ക് ഡ്രോപ് തുടങ്ങി അസിമെട്രിക് വെറൈറ്റികൾ ഒരുപാടുണ്ട്. ഏതായാലും അസിമെട്രിക് എന്ന പേരു മതി ട്രെൻഡ് ലിസ്റ്റിൽ ഫാഷൻ പൾസാകാൻ.

ട്രാൻസ്പാരന്റ് സിൽക്ക് സാരി

ദാ, ഇപ്പോൾ കാഞ്ചീപുരം സാരികൾ വരെ വെറും തൂവലിന്റെ കനത്തിൽ വന്നു തുടങ്ങി, വൈബ്രന്റ് നിറങ്ങളും ട്രഡീഷനൽ മോട്ടിഫുകളുമായി. പകിട്ടിന് ഒട്ടും കുറവുമില്ല. പാർട്ടികളിൽ സാരി ഉപേക്ഷിച്ച് ഫ്യൂഷൻ വേഷങ്ങളിലേയ്ക്ക് കുടിയേറിയവരെല്ലാം ഇനി തിരിച്ചെത്തും. കാരണം സിൽക്ക് സാരികൾ അത്രമേൽ ഹൃദ്യമായിരിക്കുന്നു.

അസിമെട്രിക് ഹെം ലൈൻ

സൽവാർ ടോപ്പുകളുടെയും കുർത്തികളുടെയുമെല്ലാം താഴെ വശം അഥവ ഹെം ലൈൻ ഇനി അച്ചടക്കത്തോടെ കിടക്കാൻ പോകുന്നേയില്ല. അസിമെട്രിക് കട്ടുകൾ അവിടം സ്വന്തമാക്കികഴിഞ്ഞു. ഹാൻഡ് കർചീഫ് കട്ട്, സ്ലാൻഡ് കട്ട് എന്നിങ്ങനെ അസിമെട്രിക് ഹെംലൈനുകളിൽ പരീക്ഷണങ്ങൾ ഇഷ്ടംപോലെ. ടോപ്പിലും സ്കർട്ടിലും അസിമെട്രിക് ഹെംലൈൻ ഒരു പോലെ ട്രെൻഡാണ്. ബട്ടർ ഫ്ലൈ ടോപ്, ഹാങ്ങിങ് സൈഡ് ഹെം, എക്സ്റ്റന്റഡ് ബാക്ക് ഡ്രോപ് തുടങ്ങി അസിമെട്രിക് വെറൈറ്റികൾ ഒരുപാടുണ്ട്. ഏതായാലും അസിമെട്രിക് എന്ന പേരു മതി ട്രെൻഡ് ലിസ്റ്റിൽ ഫാഷൻ പൾസാകാൻ.

Give Hand to Handloom

ടെക്സ്റ്റൈൽ മന്ത്രി സ്മൃതി ഇറാനി, ഹാൻഡ് ലൂം ട്രെൻഡാക്കൂ എന്ന് ആഹ്വാനം ചെയ്തു കഴിഞ്ഞു. ‘ഐ വെയർ ഹാൻഡ് ലൂം’ ക്യാംപെയ്ന് സപ്പോർ ട്ടുമായി ഫാഷൻ ഡിസൈനേഴ്സ് കൗൺസിലും മറ്റു സെലിബ്രിറ്റികളും രംഗത്തെത്തിയതോടെ ഹാൻഡ് ലൂം വേഷത്തിൽ ട്വീറ്റ് ചെയ്യുന്നവരുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിലെങ്ങും. ഇന്ത്യയുടെ സ്വ ന്തം ഹാൻഡ് ലൂം മെറ്റീരിയലുകളിലുള്ള വെസ്റ്റേൺ വേഷങ്ങൾ ഉഷാറോടെ കടലു കടക്കുന്നു. ഹാൻഡ് ലൂം തരംഗമായി കത്തിപ്പടരുന്നതു കാണാൻ ഹാൻഡ് ലൂം ഡേ ആയ ഒാഗസ്റ്റ് 7 വരെ കാത്തിരിക്കേണ്ട.

കോൺട്രാസ്റ്റ് ഡീറ്റേയ്ൽ

പൈപ്പിങ്ങിനും മറ്റും ഉടുപ്പിന്റെ അതേ നിറം ഉപയോഗിച്ചിരുന്ന രീതി മാറുകയാണ്. കോൺട്രാസ്റ്റ് നിറങ്ങൾക്കാണ് ഇപ്പോൾ ഗ്രീൻ ഫ്ലാഗ്.

Modern Festive

ജീൻസും വെസ്റ്റേണുമെല്ലാം ചെറുപ്പക്കാരുടെ മനസ്സു കട്ടുകൊണ്ടു പോയി എങ്കിലും ഫെസ്റ്റിവലുകളിൽ മലയാളി ട്രഡീഷനൽ വസ്ത്രങ്ങളിലേയ്ക്ക് എന്നും മട ങ്ങിയെത്തിയിരുന്നു. വടക്കു നിന്നു വന്ന ലെഹങ്കയും സൽവാർ കമ്മീസുമെല്ലാം സ്വീകരിച്ചെങ്കിലും ആഘോഷങ്ങളിൽ വെസ്റ്റേൺ വേണ്ട എന്നു പറഞ്ഞിരുന്നവർ മനസ്സു മാറ്റുകയാണ്.

ഗൗണും പലാസോയുമാണ് ആഘോഷങ്ങളിൽ തിളങ്ങുന്നത്. മോഡേൺ – ട്രഡീഷനൽ മിക്സായും ഫെസ്റ്റീവ് ഫാഷൻ റെഡി. ഗൗൺ സാരി, ഡെനിം കുർത്ത, പട്ടു പാവാടയ്ക്കൊപ്പം ക്രോപ് ടോപ്പ് എന്നിങ്ങനെ.

മാച്ചിങ് ആഭരണങ്ങൾ തീർത്തും ഔട്ട്ഡേറ്റഡ് ആയി. വേണ്ടത് ഒരു സ്റ്റേറ്റ്മെന്റ് പീസ് മാത്രം. ഉടുപ്പിനോട് ഇണങ്ങുന്നതാക്കി ആഭരണങ്ങളുടെ സ്റ്റൈൽ കളയാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്.

ഓർണമെന്റൽ ഫ്ലാറ്റ് ചെരുപ്പ്

പ്ലാറ്റ്ഫോം ഹീൽസും ഹൈ ഹീ ൽസും ട്രെൻഡാണെങ്കിലും ഫ്ലാറ്റ് ചെരുപ്പുകളാണ് സൂപ്പർ ട്രെൻഡി. ട്രഡീഷനൽ ഹെവി വർക്ക്, വെസ്റ്റേൺ ഡെക്കറേഷൻസ് ഇവ കൂടിയായാൽ ലോകം കാൽ ചുവട്ടിൽ. ഏതു വസ്ത്രത്തിനൊപ്പവും ഇവ ചേർന്നു പോകുകയും ചെയ്യും.

എത്‌നിക് ഗൗൺ

വെസ്റ്റേൺ വേഷമായ ഗൗൺ, ഇനി എത്‍നിക് ഡിസൈനിലും അണിയാം. ട്രഡീഷണൽ ഫാബ്രിക്കുകളിലും ന മ്മുടെ പരമ്പരാഗത ഹാൻഡ് വർക്കുകളിലും ഗൗൺ തനി ഇന്ത്യനാകും.

ദേശി മെറ്റീരിയലുകളെ മറക്കാതെ തന്നെ സ്റ്റൈലിഷാകാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും യോജിച്ച പാർട്ടി വെയർ ഓപ്ഷനാണ് എത്‍നിക് ഗൗൺ, ഗൗൺ സാരി, ദാവണി – ക്രോപ് ടോപ് എന്നിവ.

കസ്റ്റം മെയ്ഡ് വസ്ത്രങ്ങളായതു കൊണ്ടു ചെലവും അൽപം കൂടും. സിംപിൾ ഗൗണാണെങ്കിൽ ആക്സസറിയിലെ സ്റ്റേറ്റ്മെന്റ് പീസ് ഹൈലൈറ്റാക്കാൻ മറക്കല്ലേ...

വിവരങ്ങൾക്ക് കടപ്പാട്: ബീന കണ്ണൻ, ശീമാട്ടി, കൊച്ചി

ശാലിനി ജെയിംസ്, മന്ത്ര, കൊച്ചി

കമൽ രാജ് മാണിക്കത്ത്, സോസിക, കൊച്ചി