ജൂൺ ഒമ്പതിനായിരുന്നു ബോളിവുഡ് താരം സോനം കപൂറിന്റെ 34–ാം ജന്മദിനം. തൂവെള്ള ഷർട്ടും സിൽവർ സ്കർട്ടുമണിഞ്ഞ സോനം തന്നെയായിരുന്നു പാർട്ടിയിലെ മിന്നും താരം. ബോളിവുഡിൽ നിന്ന് വലിയ താരനിര തന്നെ ബർത്ത്ഡേ പാർട്ടിയിൽ പങ്കെടുക്കാനെത്തിയിരുന്നു.

സോനത്തിന്റെ വസ്ത്രം കണ്ട് വെരി സിമ്പിൾ എന്ന് കമന്റിട്ട ആരാധകരൊക്കെ ഇപ്പോൾ അമ്പരന്നിരിക്കുകയാണ്. വസ്ത്രത്തിന്റെ വിലയാണ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. ഏകദേശം 1.5 ലക്ഷം രൂപയാണ് വസ്ത്രത്തിന്റെ വില. സ്കർട്ടിന് ഏകദേശം 1,18,920 ഇന്ത്യൻ രൂപയും ഷർട്ടിന് 33,740 രൂപയും വിലയുണ്ട്. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT