വസ്ത്ര വ്യാപാരത്തിൽ ലാഭം വേണം, പുതുമ തീർച്ചയായും വേണം...: 5 മാർഗങ്ങൾ
നിരന്തരം മാറുന്ന, കടുത്ത വിപണിമത്സരത്തിന്റെ ലോകമാണ് വസ്ത്രങ്ങളുടേത്. ഓരോ ബ്രാൻഡിന്റെയും നിലനിൽപ്പ്, അവരുടെ അനുദിനം പുതുക്കപ്പെടുന്ന കാഴ്ചപ്പാടുകളെ ആശ്രയിച്ചിരിക്കും.
നിരന്തരം മാറുന്ന, കടുത്ത വിപണിമത്സരത്തിന്റെ ലോകമാണ് വസ്ത്രങ്ങളുടേത്. ഓരോ ബ്രാൻഡിന്റെയും നിലനിൽപ്പ്, അവരുടെ അനുദിനം പുതുക്കപ്പെടുന്ന കാഴ്ചപ്പാടുകളെ ആശ്രയിച്ചിരിക്കും.
നിരന്തരം മാറുന്ന, കടുത്ത വിപണിമത്സരത്തിന്റെ ലോകമാണ് വസ്ത്രങ്ങളുടേത്. ഓരോ ബ്രാൻഡിന്റെയും നിലനിൽപ്പ്, അവരുടെ അനുദിനം പുതുക്കപ്പെടുന്ന കാഴ്ചപ്പാടുകളെ ആശ്രയിച്ചിരിക്കും.
നിരന്തരം മാറുന്ന, കടുത്ത വിപണിമത്സരത്തിന്റെ ലോകമാണ് വസ്ത്രങ്ങളുടേത്. ഓരോ ബ്രാൻഡിന്റെയും നിലനിൽപ്പ്, അവരുടെ അനുദിനം പുതുക്കപ്പെടുന്ന കാഴ്ചപ്പാടുകളെ ആശ്രയിച്ചിരിക്കും. അപ്പോഴും സാമൂഹത്തിന്റെ അഭിരുചികളും വിപണിയിൽ അടുത്ത ദിവസം എന്തു സംഭവിക്കുമെന്ന മുന്നറിവുകളും ഇവയെ നിയന്ത്രിക്കുന്നുമുണ്ട്. പുതിയതൊന്ന് കണ്ടെത്തുന്നതിലും പ്രയാസമാണ് അത് ജനങ്ങളിലേക്കെത്തിച്ച്, അംഗീകാരം നേടുകയെന്നത്. അങ്ങനെ വിവിധങ്ങളായ അഭിരുചി – വിപണി സാധ്യകകൾക്കനുസരിച്ചാണ്, വസ്ത്രം ഒരു ഫാഷൻ കൂടിയായ കാലം മുതൽ ഈ മേഖല പുതിക്കപ്പെടുന്നതും നിലനിൽക്കുന്നതും. എന്ത്, എപ്പോൾ, എങ്ങനെ കൊടുക്കുന്നു എന്നതാണ് ഈ മേഖലയിലെ ലളിതമായ, എന്നാൽ പലതരം അടരുകളുള്ള കച്ചവടതന്ത്രം. അതിൻമേലുള്ള ഒരു ഫാഷൻ ക്രിയേറ്ററുടെ കൈയടക്കവും പിപണി വിഗഗ്ധന്റെ ഇടപെടലുകളുമാണ് ഓരോ ബ്രാൻഡിന്റെയും വിധി നിർണയിക്കുക. അതത്ര എളുപ്പമല്ല. വർഷങ്ങളുടെ പ്രവർത്തി പരിചയം, കമ്പോളത്തിന്റെ സൂക്ഷ്മചലനങ്ങളറിയുവാനുള്ള ശേഷി, അതിവേഗമുള്ള ഫാഷൻ മാറ്റങ്ങൾക്കനുസരിച്ച് പ്രൊഡക്ടുകൾ ലഭ്യമാക്കാനുള്ള സംവിധാനം എന്നിങ്ങനെ നിസ്സാരമല്ലാത്ത പലതരം ഇടപെടലുകളിലൂടെയാണ് അതെപ്പോഴും മുന്നോട്ടു പോകുക. അങ്ങനെയുള്ള ഈ രംഗത്ത്, ലാഭം മെച്ചപ്പെടുത്തുന്നതിനും പുതുമയിലൂന്നി വളരുന്നതിനും ഓരോ വസ്ത്രനിർമാതാക്കളും പാലിക്കേണ്ടുന്നതായ 5മാർഗങ്ങളാണ് ചുവടെ.
1. ഉൽപ്പന്ന പോർട്ട്ഫോളിയോ മെച്ചപ്പെടുത്തുക –
ആവശ്യമുള്ളപ്പോൾ ഉൽപ്പന്ന പോർട്ട്‌ഫോളിയോ മെച്ചപ്പെടുത്തുകയും, വർദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് വസ്ത്രവ്യാപാര ബിസിനസിൽ ലാഭം നിലനിർത്തുന്നതിനുമുള്ള പ്രധാന കാര്യം. ഉദാഹരണത്തിന്, പാൻഡെമിക് സമയത്ത്, പല വസ്ത്ര ലൈനുകളും മാസ്കുകളുടെ സ്വന്തം ഉൽപ്പന്ന ലൈനുകൾ ആരംഭിക്കുകയും അവശ്യമായ ഒരു ഫാഷൻ സ്റ്റേറ്റ്‌മെന്റായി പരിവർത്തനം ചെയ്യുകയും ചെയ്തു.ഇതു പോലെ മറ്റു വകുപ്പുകൾ ചേർക്കുക ഉദാഹരണത്തിനു ടീഷർട്ടുകൾ, മുണ്ടുകൾ, സാരികൾ എന്നിവ കൂടി നിർമിക്കുക.വിവിധ വകുപ്പുകൾ ഉള്ള ഒരു ഫാക്ടറി-ഇൻ-ഫാക്ടറി സിസ്റ്റം കെട്ടിപ്പടുക്കുന്നതിലൂടെ ഒരു മെച്ചപ്പെട്ട സ്റ്റോക്ക് മാനേജ്‍മെന്റ് സാധ്യമാകുന്നു.
2 ബസിനസ്സ് അവലോകന –
വസ്ത്ര വിതരണത്തിൽ മുന്നോട്ടാണോ അതോ പിന്നോട്ടാണോ എന്ന കാര്യത്തിൽ കൃത്യമായ അവലോകനവും അതിനൊത്ത പരിഹാരവും ഈ മേഖലയിൽ അനുവാര്യമാണ്.ഓരോ വസ്ത്ര വ്യാപാരികളും അവരുടെ മേഖല കളിൽ മികച്ചത് കണ്ടെത്തുവാനും നൂതന ഡിസൈനുകൾ ലഭ്യമാക്കാനും ശ്രമിക്കണം
3.ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുക –
വസ്ത്രവ്യാപാരത്തിലോ ഏതെങ്കിലും ബിസിനസ്സിലോ ലാഭം നിലനിർത്താൻ കമ്പനിയുടെ ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തേണ്ടത് പ്രധാനമാണ്.ഇമെയിൽ ചോദ്യങ്ങൾക്ക് ഉത്തരം നൽകുക, ഇൻ-സ്റ്റോർ പരാതികളോട് പ്രതികരിക്കുക, ആവശ്യമുള്ളപ്പോൾ ഫോളോ-അപ്പുകൾ നടത്തുക, ഓൺലൈൻ റേറ്റെയിങ് മെച്ചപ്പെടുത്തുക
4. മറ്റ് നിക്ഷേപങ്ങളും പരിഗണിക്കുക –
വസ്ത്രവ്യാപാര ബിസിനസുകൾ പ്രധാനമായും വിൽപ്പനയിലൂടെയോ ഫ്രാഞ്ചൈസി ലാഭത്തിലൂടെയോ സമ്പാദിക്കുമ്പോൾ, റിയൽ എസ്റ്റേറ്റ് മേഖലയിലോ സ്റ്റോക്ക് ട്രേഡിംഗിലോ പോലുള്ള മറ്റ് നിക്ഷേപങ്ങൾ നടത്താനും ശ്രമിക്കാം..ഈ മേഖലകളിൽ പരിചിതർ മാത്രം ഇതിനായി ശ്രമിക്കുക
5 ജീവനക്കാരുടെ മനോവീര്യം വർധിപ്പിക്കുക –
ഒരു സ്ഥാപനത്തിന്റെ ഉൽപാദനക്ഷമതയ്ക്കും, വളർച്ചയ്ക്കും ജീവനക്കാർ നിർണ്ണായകമാണ്,അതിനാൽ ഓരോ ജീവനക്കാരും ജോലി ചെയ്യുന്നത് ആസ്വദിക്കുന്ന ഒരു സ്ഥലമാണ് നിങ്ങളുടെ ഓർഗനൈസേഷൻ എന്ന് നിങ്ങൾ ഉറപ്പാക്കേണ്ടതുണ്ട്.തൊഴിൽ അന്തരീക്ഷം സർഗ്ഗാത്മകതയെ പ്രചോദിപ്പിക്കുകയും അവരുടെ കഴിവുകൾ പഠിക്കാനും, മെച്ചപ്പെടുത്തുവനും അവരെ അനുവദിക്കുകയും വേണം. ജീവനക്കാർ ഉൽപാദനക്ഷമതയുള്ളവരാണെങ്കിൽ, ഒരു വ്യവസായം മികച്ച ലാഭം നിലനിർത്തുമെന്ന് ഉറപ്പാണ്.
മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിലൊന്ന് എന്നതിനപ്പുറം വസ്ത്രം ഓരോരുത്തരുടെയും വ്യക്തി പ്രകാശനത്തിന്റെ ഭാഗം കൂടിയായ ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത്. അപ്പോൾ എന്തെങ്കിലും ധരിച്ച് എങ്ങനെയെങ്കിലും നടക്കാം എന്ന ലളിത യുക്തിക്ക് ഇപ്പോൾ സ്ഥാനമില്ല. ഓരോ മനുഷ്യന്റെയും ആഗ്രഹം, സാമ്പത്തിക നില, തൃപ്തി എന്നിവയ്ക്കൊത്ത, പുതുമയുള്ള തുണിത്തരങ്ങളൊരുക്കി അവരെ മാനസികമായിക്കൂടി സന്തോഷിപ്പിക്കേണ്ടതും അത്യാവശ്യമാണ്. അതുകൊണ്ടാണ് വിദഗ്ധർ പറയുന്നത്, ‘ഇതൊരു ചെറിയ കളിയല്ല....’.