നിറം മുതൽ മെറ്റീരിയൽ വരെ ശ്രദ്ധിക്കണം, ട്രെൻഡിനൊപ്പം വേനൽകാല ഔട്ട്ഫിറ്റ്സ്
വേനൽകാലത്ത് വസ്ത്രധാരണം മറ്റ് സീസണുകളേക്കാൾ ശ്രദ്ധയോടെയാകണം. വേനലിലെ കടുത്ത ചൂടും ഉഷ്ണവും ശരീരത്തെ അസ്വസ്ഥമാക്കുമ്പോൾ, അത്തരം ബുദ്ധിമുട്ടുകളെ ഒരു പരിധിയോളം പ്രതിരോധിക്കാൻ വസ്ത്രധാരണത്തിലെ ശ്രദ്ധ സഹായിക്കും. നിങ്ങൾക്ക് യോജിക്കുന്നതും ട്രെൻഡുകൾക്കനുസരിച്ചുള്ളതുമായ തിരഞ്ഞെടുപ്പുകളിൽ

വേനൽകാലത്ത് വസ്ത്രധാരണം മറ്റ് സീസണുകളേക്കാൾ ശ്രദ്ധയോടെയാകണം. വേനലിലെ കടുത്ത ചൂടും ഉഷ്ണവും ശരീരത്തെ അസ്വസ്ഥമാക്കുമ്പോൾ, അത്തരം ബുദ്ധിമുട്ടുകളെ ഒരു പരിധിയോളം പ്രതിരോധിക്കാൻ വസ്ത്രധാരണത്തിലെ ശ്രദ്ധ സഹായിക്കും. നിങ്ങൾക്ക് യോജിക്കുന്നതും ട്രെൻഡുകൾക്കനുസരിച്ചുള്ളതുമായ തിരഞ്ഞെടുപ്പുകളിൽ വിട്ടുവീഴ്ചയില്ലാതെ തന്നെ എങ്ങനെ വേനൽകാല വസ്ത്രധാരണം മികച്ചതാക്കാം എന്നു നോക്കാം.
സിന്തെറ്റിക് വേണ്ടേ വേണ്ട...
കോട്ടൻ, ലിനൻ, സിൽക്ക് വസ്ത്രങ്ങളാണ് വേനൽകാലത്ത് ഏറെ അനുയോജ്യം. ഇവ വിയർപ്പിനെ വലിച്ചെടുക്കും. ചർമത്തിനും ഇതാണ് നല്ലത്. സിന്തെറ്റിക് ഫാബ്രിക്കുകൾ കഴിവതും ഒഴിവാക്കാം.
നിറമൊന്നു ശ്രദ്ധിച്ചോണേ...
വേനൽകാലത്ത് വസ്ത്രങ്ങളുടെ നിറവും പ്രധാനമാണ്. ഇളം നിറമുള്ള വസ്ത്രങ്ങളാണ് ഇക്കാലത്ത് കൂടുതൽ അനുയോജ്യം. കറുപ്പും കടും നിറങ്ങളും ചൂട് വലിച്ചെടുക്കുന്നതിനാൽ കഴിവതും ഒഴിവാക്കാം.
സാരിയാണെങ്കിൽ ഇങ്ങനെയാകാം...
വേനലിൽ കോട്ടൺ സാരികളാണ് കൂടുതൽ നല്ലത്. മൽമൽ കോട്ടൺ, ലിനൻ, ലിനൻ മിക്സ്ഡ് കോട്ടൺ, ഖാദി എന്നിവയും തിരഞ്ഞെടുക്കാം. ടീനേജുകാർക്കും ചെറിയ കുട്ടികൾക്കും സ്കർട്ട്, ട്രൗസറുകൾ ഉൾപ്പെടെയുള്ള ഷോർട്ട് ഡ്രെസ്സുകൾ അഭികാമ്യം. കുട്ടികൾക്ക് സ്ലീവ് ലെസ്സ്, കോട്ടൺ വസ്ത്രങ്ങളാണ് ഏറെ നല്ലത്. ലെഗ്ഗിനുകൾ ഒഴിവാക്കാം.
അൽപ്പം അയഞ്ഞാലോ...
അയഞ്ഞ വസ്ത്രങ്ങളാണ് വേനൽകാലത്ത് ഏറെ അനുയോജ്യം. ഇറുകിയ വസ്ത്രങ്ങൾ, ജീൻസ് എന്നിവ കഴിവതും ഒഴിവാക്കാം. അയഞ്ഞ, അല്ലെങ്കൽ ഓവർ സൈസ് ഷർട്ടുകളും ടോപ്പുകളും പാന്റുകളും ഉപയോഗിക്കാം. വായു സഞ്ചാരം കൂടുതലുണ്ടാവും എന്നതിനാൽ സ്ലീവ് ലെസ്സ്, ലൂസ് സ്ലീവ് ഡ്രസ്സുകളും വേനൽക്കാലത്തിന് ഏറെ യോജിച്ചവയാണ്.
പുരുഷൻമാരേ ഇതൊന്നു ശ്രദ്ധിച്ചേ...
പുരുന്മാർക്ക് ലിനൻ ഷർട്ടുകൾ കൂടുതൽ ഉപയോഗിക്കാം. ലിനൻ പാന്‍സ്, ലൈറ്റ് വെയിറ്റ് ഡെനിം എന്നിവയാണ് നല്ലത്. ഇളം നിറങ്ങളും ഷോർട്ട് സ്ലീവുകളും തിരഞ്ഞെടുക്കുന്നതാണ് അഭികാമ്യം.