അറുപതിലും യുവത്വം നിലനിര്‍ത്തി കൂടുതല്‍ ‘ചെറുപ്പക്കാരി’യായി ഹോളിവുഡ് സൂപ്പര്‍താരം ആഞ്ജലീന ജോളി. കാന്‍ ഫെസ്റ്റിവലിലാണ് ഞെട്ടിക്കുന്ന ലുക്കില്‍ താരമെത്തിയത്. 

ചുളിവുകളും അയവും മാറി ചര്‍മം ദൃഢപ്പെടുത്തുന്നതിനായും കൂടുതല്‍ തിളക്കമുള്ളതായി തോന്നിപ്പിക്കുന്നതിനായും ആഞ്ജലീന ലേസര്‍ ചികിത്സയ്ക്ക് വിധേയയായതായി റിപ്പോര്‍ട്ടുകളുണ്ട്.

ADVERTISEMENT

ആരോഗ്യകരമായ ഭക്ഷണശീലവും ആഞ്ജലീന പിന്തുടരുന്നുണ്ട്. പ്രോട്ടീന്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ പാകത്തിന് ചേര്‍ന്ന ഭക്ഷണമാണ് താരം കഴിക്കുന്നത്. 

കാനില്‍ താരം ധരിച്ചെത്തിയ ഔട്ഫിറ്റും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഷിമ്മറി ന്യൂഡ് ഗൗണിലാണ് ആഞ്ജലീന എത്തിയത്. ബ്രൂനെല്ലോ കുസിനെല്ലിയാണ് ‍‍ഡിസൈനര്‍ ഗൗണ്‍ തയാറാക്കിയത്. ഡയമണ്ട് നെക്ലേസും കമ്മലുകളുമാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT