'റിയല്‍ പരംസുന്ദരി, ഡയമണ്ട്, രാജകുമാരി...'; പ്രിയങ്കയെ ട്രഡീഷണല്‍ ഔട്ഫിറ്റില്‍ കണ്ട സന്തോഷത്തില്‍ ആരാധകര്‍
ഏറെ നാളുകള്‍ക്ക് ശേഷം നടി പ്രിയങ്ക ചോപ്രയെ ഇന്ത്യന്‍ ഔട്ഫിറ്റില്‍ കണ്ട സന്തോഷത്തിലാണ് ആരാധകര്‍. ഓഫ് വൈറ്റ് ഡിസൈനര്‍ ലെഹങ്കയാണ് താരം ധരിച്ചിരിക്കുന്നത്. ഡീപ് നെക്ക് ബ്ലൗസിനും ലോങ് സ്കര്‍ട്ടിനുമൊപ്പം ഡിസൈനര്‍ ഷോളാണ് പെയര്‍ ചെയ്തിരിക്കുന്നത്.
മുടി പിന്നിയിട്ടും, പൊട്ടു തൊട്ടും, ഹെവി ഡിസൈനിലുള്ള ട്രഡീഷണല്‍ ആഭരണങ്ങള്‍ അണിഞ്ഞും വധുവിനെ പോലെ ഒരുങ്ങിയിരിക്കുകയാണ് പ്രിയങ്ക. മിനിമല്‍ മേക്കപ്പില്‍ അതീവ സുന്ദരിയാണ് താരം.
താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ നിരവധിപേരാണ് കണ്ടത്. 43 വയസുകാരിയായ പ്രിയങ്കയെ കണ്ടാല്‍ ടീനേജുകാരിയെ പോലെയുണ്ടെന്നാണ് ഒരു ആരാധകരുടെ കമന്റ്. റിയല്‍ പരംസുന്ദരി, ഡയമണ്ട്, രാജകുമാരി... എന്നിങ്ങനെ പോകുന്നു മറ്റു കമന്റുകള്‍.
എസ് എസ് രാജമൗലി ചിത്രം വാരണാസിയുടെ ലോഞ്ചിങ്ങിലാണ് അതിമനോഹരമായ ട്രഡീഷണല്‍ ലെഹങ്കയില്‍ പ്രിയങ്ക എത്തിയത്. വാരണാസിയില്‍ മന്ദാകിനി എന്ന കഥാപാത്രത്തെയാണ് പ്രിയങ്ക അവതരിപ്പിക്കുന്നത്. മഹേഷ് ബാബുവും പൃഥ്വിരാജുമാണ് സിനിമയില്‍ മറ്റു പ്രധാന കഥാപാത്രങ്ങളില്‍ എത്തുന്നത്.