വിലപേശൽ തന്ത്രം നന്നായി പയറ്റുക, പണം ലാഭിക്കാന്‍ ‘ബൾക്ക് പർച്ചേസ്’: സ്മാർട് ഷോപ്പിങ്ങിനുള്ള വഴികള്‍ ഇതാ Smart Shopping Strategies for the Festive Season
കല്യാണമേളത്തിന്റെയും ആഘോഷങ്ങളുടെയും കാലം. പുതിയ വസ്ത്രങ്ങൾ, ഗൃഹോപകരണങ്ങൾ, സ്മാർട് ഫോണുകൾ, ആഭരണങ്ങൾ തുടങ്ങിയതെന്തും വാങ്ങാൻ മനസ്സു കൊതിക്കുന്ന കാലമാണ്. ബുദ്ധിപരമായ ഷോപ്പിങ് എന്നാൽ പണം കുറച്ചു ചെലവാക്കി സാധനങ്ങൾ വാങ്ങിക്കുക എന്നതല്ല. ചെലവാക്കുന്ന പണത്തിന്റെ മൂല്യമുള്ള ഉൽപന്നങ്ങൾ സ്വന്തമാക്കുക
കല്യാണമേളത്തിന്റെയും ആഘോഷങ്ങളുടെയും കാലം. പുതിയ വസ്ത്രങ്ങൾ, ഗൃഹോപകരണങ്ങൾ, സ്മാർട് ഫോണുകൾ, ആഭരണങ്ങൾ തുടങ്ങിയതെന്തും വാങ്ങാൻ മനസ്സു കൊതിക്കുന്ന കാലമാണ്. ബുദ്ധിപരമായ ഷോപ്പിങ് എന്നാൽ പണം കുറച്ചു ചെലവാക്കി സാധനങ്ങൾ വാങ്ങിക്കുക എന്നതല്ല. ചെലവാക്കുന്ന പണത്തിന്റെ മൂല്യമുള്ള ഉൽപന്നങ്ങൾ സ്വന്തമാക്കുക
കല്യാണമേളത്തിന്റെയും ആഘോഷങ്ങളുടെയും കാലം. പുതിയ വസ്ത്രങ്ങൾ, ഗൃഹോപകരണങ്ങൾ, സ്മാർട് ഫോണുകൾ, ആഭരണങ്ങൾ തുടങ്ങിയതെന്തും വാങ്ങാൻ മനസ്സു കൊതിക്കുന്ന കാലമാണ്. ബുദ്ധിപരമായ ഷോപ്പിങ് എന്നാൽ പണം കുറച്ചു ചെലവാക്കി സാധനങ്ങൾ വാങ്ങിക്കുക എന്നതല്ല. ചെലവാക്കുന്ന പണത്തിന്റെ മൂല്യമുള്ള ഉൽപന്നങ്ങൾ സ്വന്തമാക്കുക
കല്യാണമേളത്തിന്റെയും ആഘോഷങ്ങളുടെയും കാലം. പുതിയ വസ്ത്രങ്ങൾ, ഗൃഹോപകരണങ്ങൾ, സ്മാർട് ഫോണുകൾ, ആഭരണങ്ങൾ തുടങ്ങിയതെന്തും വാങ്ങാൻ മനസ്സു കൊതിക്കുന്ന കാലമാണ്. ബുദ്ധിപരമായ ഷോപ്പിങ് എന്നാൽ പണം കുറച്ചു ചെലവാക്കി സാധനങ്ങൾ വാങ്ങിക്കുക എന്നതല്ല. ചെലവാക്കുന്ന പണത്തിന്റെ മൂല്യമുള്ള ഉൽപന്നങ്ങൾ സ്വന്തമാക്കുക എന്നതാണ്. സ്മാർട് ഷോപ്പിങ്ങിനുള്ള ചെറുവൈഭവവുമുണ്ടെങ്കിൽ പോക്കറ്റ് ചോരാതെ സീസണിൽ ഷോപ്പിങ് നടത്താം.
∙ ഓൺലൈൻ വേണോ ഓഫ് ലൈൻ വേണോ– ഷോപ്പിങ്ങിന് ഒരുങ്ങുമ്പോഴുള്ള ആദ്യ ചോദ്യമാണിത്. ഉദാ– ഓണത്തിനുള്ള സെറ്റുസാരി ഓൺലൈനിൽ നിന്നു വാങ്ങി. കയ്യിൽ കിട്ടിയപ്പോൾ കരയുടെ നിറം ഇഷ്ടമായില്ല. ഉടൻ അതുപേക്ഷിച്ച് അടുത്തതു കടയിൽ നിന്നുവാങ്ങാൻ തീരുമാനിക്കുന്നു. അതോടെ ബജറ്റിലെ ചെലവ് ഇരട്ടിയാകുന്നു.
നിങ്ങളുടെ മനസ്സിന്റെ തൃപ്തിയാണ് ഓൺലൈൻ വേണോ ഓഫ് ലൈൻ വേണോ എന്നു തീരുമാനിക്കാനുള്ള പ്രധാന ഘടകം. അതുകൊണ്ടു വാങ്ങാനുള്ള സാധനങ്ങളുടെ പട്ടിക ഓൺലൈൻ, ഓഫ് ലൈൻ എ ന്നിങ്ങനെ ആദ്യമേ തരം തിരിക്കാം.
കടകളിൽ നിന്നു വാങ്ങുമ്പോൾ
∙ ലിസ്റ്റ് നിർബന്ധം– ഓൺലൈൻ പോലെയല്ല, കടകളിൽ കയറിയാൽ അവിടെയുള്ളതെല്ലാം ആവശ്യമുള്ളതാണെന്നും ഇപ്പോൾ വാങ്ങിയില്ലെങ്കിൽ പിന്നൊരിക്കലും വാങ്ങാൻ കഴിയില്ല എന്നും തോന്നാം. അതുകൊണ്ടു ലിസ്റ്റും ബജറ്റും ആയി മാത്രമേ കടകളിലേക്കു പോകാവൂ.
∙ ഹോൾ സെയിൽ മാർക്കറ്റ്–ഹോൾ സെയിൽ മാർക്കറ്റിൽ വിലക്കുറവിൽ നിരവധി ഉൽപ്പന്നങ്ങൾ ലഭിക്കും. ഈ ഷോപ്പിങ് അത്ര ഹൃദ്യമായ അനുഭവമൊന്നും ആയിരിക്കില്ല. പക്ഷേ, വിലക്കുറവിൽ നല്ല മേന്മയുള്ള ഉൽപ്പന്നങ്ങൾ ലഭിക്കാന്‍ ഈ രീതി സഹായിക്കും.
∙ പല കടകളിൽ കയറിയിറങ്ങുക– ഏതെങ്കിലും ഒരു കടയിൽ മാത്രം കയറി മുഴുവൻ പർച്ചേസ് നടത്താം എന്നു തീരുമാനിക്കരുത്. മൂന്നു കടകളിലെങ്കിലും കയറി വിലയും മേന്മയും താരതമ്യം ചെയ്തശേഷം മാത്രം വാങ്ങുക. വലിയ സെയിൽസ് സീസണുകൾ ആരംഭിക്കും മുൻപു മിക്ക ക ടകളും സ്റ്റോക് ക്ലിയറൻസ് സെയിലുകൾ നടത്താറുണ്ട്. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക.
∙ വിലപേശൽ തന്ത്രമോ, മന്ത്രമോ ആക്കുക– വിലപേശൽ തന്ത്രം നന്നായി പയറ്റുക. നിങ്ങൾക്കതിനു മടിയാണെങ്കിൽ ഇതിൽ വൈഭവമുള്ള ആരെയെങ്കിലും കൂടെ കൂട്ടാം. ഫ്ലാഷ് സെയിൽ നടക്കുന്ന കടകൾ കണ്ടിട്ടില്ലേ. പലപ്പോഴും തിരക്കു മൂലം അങ്ങോട്ടേക്ക് അടുക്കാൻ പോലും പറ്റാറില്ല. അവിടെ ചെന്നു വാങ്ങാനുദ്ദേശിക്കുന്ന സാധനത്തിന്റെ പടമെടുത്ത് അവരുടെ ‘എതിരാളികളായ’ കടകളിൽ വിളിച്ചു സംസാരിച്ചു നോക്കൂ. ഫ്ലാഷ് സെയിൽ വിൽക്കുന്ന കടകളിലേതിനേക്കാൾ കൂടുതൽ ഡിസ്കൗണ്ട് കിട്ടാന്‍ സാധ്യതയുണ്ട്. ഉദാ. ഒരു സ്മാർട് ടി വി വാങ്ങാൻ തീരുമാനിച്ചു. മൂന്നു കടകൾ സെലക്ട് ചെയ്യുക. അതിൽ ഏറ്റവും നല്ല ഓഫർ വാങ്ങി ബാക്കി കടകളിൽ വിലപേശുക.
∙ ക്യാഷ്ബാക്ക്– സ്ഥിരമായി സാധനങ്ങൾ വാങ്ങുന്ന സൂപ്പർമാർക്കറ്റ് ഉൾപ്പെടെയുള്ള കടകളുടെ ലിസ്റ്റ് എടുക്കുക. അവിടെ ഉപയോഗിക്കാതെ കിടക്കുന്ന ക്യാഷ് ബാക്ക് ഉണ്ടാവും. കുഞ്ഞു പർച്ചേസ് ആയാലും അവിടെ നടത്തി ചെറിയ തുകയാണെങ്കിലും ലാഭിക്കുക.
∙ ‘ബൾക്ക് പർച്ചേസ്’ നടത്തുക’– ഒന്നിലേറെ കുടുംബങ്ങളോ സുഹൃത്തുക്കളോ ഒരുമിച്ചു സാധനങ്ങൾ വാങ്ങുക. ഇതു കൂടുതൽ ഓഫറുകളും വിലക്കിഴിവും ചോദിച്ചു വാങ്ങിക്കാനുള്ള വഴിയാണ്.
ഓൺലൈനിൽ വാങ്ങുമ്പോൾ ശ്രദ്ധിക്കാം
∙ വിലകൾ താരതമ്യം ചെയ്യുക– ഗൂഗിൾ ഷോപ്പിങ് പോലുള്ള സൈറ്റുകളിൽ കയറി ഉൽപ്പന്നത്തിന്റെ പേര് ടൈപ്പ് ചെയ്താൽ ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ എല്ലാ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളുടെയും ഓഫറുകൾ കാണാം. വിവിധ തരം ഫിൽറ്ററുകൾ ഉപയോഗിച്ചു വില, ബ്രാൻഡ്, നിറം തുടങ്ങിയവയിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ടവ തിരഞ്ഞെടുത്തു വാങ്ങാം. ഏറ്റവും ആദായ വിലയിൽ ഏറ്റവും മികച്ചതു വാങ്ങാൻ ഈ താരതമ്യം സഹായിക്കും.
∙ കൂപ്പണുകളും ക്യാഷ് ബാക്ക് ഒാഫറുകളും– കൂപ്പൺ, ക്യാഷ് ബാക്ക് സൈറ്റുകളുടെ സഹായം തേടുക. കൂപ്പൺ ദുനിയ, ഗ്രാബ് ഓൺ തുടങ്ങിയ സൈറ്റുകളിൽ നൂറുകണക്കിന് ഓഫറുകൾ ലഭ്യമാണ്. ലോയൽറ്റി പോയിന്റുകളും ഉപയോഗിക്കുക. ആമസോൺ പേ, ഫ്ളിപ്കാർട്ട് സൂപ്പർ കോയ്ൻ, മിന്ത്ര ഇൻസൈഡർ തുടങ്ങിയ റിവാർഡ് പോയിന്റുകൾ നിങ്ങൾക്കു കൂടുതൽ ഡിസ്കൗണ്ട് നൽകും.
∙ ഒാഫറുകൾ മുൻകൂട്ടി തിരിച്ചറിയുക– എല്ലാ ഓൺലൈൻ പ്ലാറ്റ്ഫോമുകളും വിശേഷ അവസരങ്ങളോടനുബന്ധിച്ച് ഫെസ്റ്റിവൽ ഫ്ലാഷ് സെയിൽ മേളകൾ നടത്താറുണ്ട്. ഈ അവസരം പ്രയോജനപ്പെടുത്തുക. ഒാണക്കാലത്തേക്കും വിവാഹ സീസണിലേക്കും വേണ്ടി വന്നേക്കാവുന്ന സാധനങ്ങൾ മുൻകൂട്ടി വാങ്ങാൻ ഫ്ളാഷ് സെയിലുക ൾ ഉപയോഗപ്പെടുത്തുക,
∙ കാർഡ് ഓഫറുകൾ പാഴാക്കേണ്ട– മിക്ക ബാങ്കുകളും അവരുടെ ഡെബിറ്റ്, െക്രഡിറ്റ് കാർഡുകൾക്ക് 10-15 ശതമാനം വരെ ഡിസ്കൗണ്ട് നൽകാറുണ്ട്. ഏതു കാർഡിനാണ് ഒാഫർ എന്നു നോക്കി ഉപയോഗിക്കുക. യുപിഐ, വാലറ്റ് പേയ്മെന്റിനാണോ കാർഡ് പേയ്മെന്റിനാണോ കൂടുതൽ ഓഫർ എന്നു നോക്കി മനസ്സിലാക്കിയശേഷം പർച്ചേസ് ചെയ്യുക. ഫ്രീ കോയിനുകൾ, ക്യാഷ് ബാക്ക് ഓഫറുക ൾ, ഫ്രീ ഡെലിവറി ഓഫറുകൾ തുടങ്ങിയവ ഇത്തരം പേയ്മെന്റുകളിൽ നിന്നു ലഭിക്കും.
∙ ഡിസ്കൗണ്ട് ഓഫർ തട്ടിപ്പാണോ എന്ന് പരിശോധിക്കാം– വിലകൂട്ടിയിട്ടു വലിയ ഡിസ്കൗണ്ട് തരുന്ന ഏർപ്പാട് ചില ഒാൺലൈൻ സൈറ്റുകളിലുണ്ട്. ഇതു ട്രാക്ക് ചെയ്യാൻ BuyHatke പോലുള്ള സൈറ്റുകളില്‍ ലിങ്ക് പേസ്റ്റ് ചെയ്താൽ പ്രൈസ് ഹിസ്റ്ററി അറിയാം.
വിവരങ്ങൾക്ക് കടപ്പാട്: കെ.കെ. ജയകുമാർ, പഴ്സനൽ ഫിനാൻസ് അനലിസ്റ്റ്, ഒൺട്രപ്രണർഷിപ് മെന്റർ, കൊച്ചി.