‘തോക്കിന് പകരം വളയിട്ട കൈകള്‍’; റാംപിൽ ചുവടുവച്ച് മുൻ നക്സൽ വനിതകൾ! കയ്യടിച്ച് സൈബര്‍ ലോകം Ex-Naxalites on the Ramp
ഛത്തീസ്ഗഡിൽ നടന്ന ദേശീയ കൈത്തറി ദിനത്തോടനുബന്ധിച്ചുള്ള ഫാഷൻ ഷോയിൽ മുൻകാല വനിതാ നക്സലൈറ്റുകൾ മോഡലുകളായി റാംപിലെത്തി. നക്സലിസം പൂർണ്ണമായി തുടച്ചുനീക്കപ്പെട്ട ബസ്തർ മേഖലയുടെ വികസനത്തെയും സമാധാനത്തെയും ഈ പരിപാടി എടുത്തു കാണിക്കുന്നു. കൈത്തറി വസ്ത്രങ്ങൾ അണിഞ്ഞ് റാംപിൽ ചുവടുവെച്ച ഇവരുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടുകയും ഇവരുടെ മാറ്റത്തെ പലരും പ്രശംസിക്കുകയും ചെയ്തു. പതിറ്റാണ്ടുകൾക്ക് ശേഷം ബസ്തറിൽ വീണ്ടെടുക്കപ്പെടുന്ന സമാധാനത്തിൻ്റെയും വികസനത്തിൻ്റെയും പ്രതീകമായി ഈ ഫാഷൻ ഷോ മാറിയിരിക്കുകയാണ്.

തികച്ചും വ്യത്യസ്തമായ ഒരു ഫാഷന്‍ ഷോ ഛത്തീസ്ഗഡിൽ നടന്നു. ദേശീയ കൈത്തറി ദിനത്തിന്റെ ഭാഗമായി നടന്ന ഫാഷൻ ഷോയിലാണ് മോഡലുകളായി മുൻ വനിതാ നക്സലേറ്റുകൾ റാംപില്‍ ചുവടുവച്ചത്. വ്യത്യസ്ത ഫാഷനിലുള്ള കൈത്തറി വസ്ത്രങ്ങൾ ധരിച്ച് റാംപിൽ ചുവടുവയ്ക്കുന്ന ഇവരുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.
ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിലുള്ള മുൻ നക്സലേറ്റ് വനിതകളാണ് ഫാഷന്‍ മേഖലയിലേക്ക് ചുവടുവച്ച് രാജ്യത്തിന്റെ അഭിമാനമായത്. നിരവധി പേരാണ് വനിതകളുടെ മാറ്റത്തെ പ്രശംസിച്ചുകൊണ്ട് വിഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയത്. ‘നക്സൽബാരിയിൽ നിന്ന് നക്സൽബഡ്ഡികളായി..’– എന്നാണ് വിഡിയോയ്ക്കു താഴെ ഒരാൾ കമന്റ് ചെയ്തത്. ‘‘ഈ മാറ്റം മനോഹരമാണ്. അവർക്ക് സമൂഹത്തെ മാറ്റാനാകും.’’– എന്നായിരുന്നു വിഡിയോയ്ക്കു താഴെ വന്ന മറ്റൊരു കമന്റ്.
‘ബസ്തറിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയാണ്. പതിറ്റാണ്ടുകൾക്കു ശേഷം ബസ്തർ മേഖലയിൽ ശാന്തിയും സമാധാനവും വീണ്ടെടുക്കുകയാണ്. 40–50 വർഷങ്ങൾക്കു ശേഷം മേഖലയിൽ നിന്ന് നക്സലിസം പൂർണമായും തുടച്ചുനീക്കിയിരിക്കുകയാണ്.’– ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായ് വ്യക്തമാക്കി. കേന്ദ്രമന്ത്രി ശിവരാജ് ചൗഹാനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ബസ്തർ മേഖലയിലെ വികസനം സംബന്ധിച്ച് മുഖ്യമന്ത്രി ചർച്ച നടത്തിയിരുന്നു.