ക്രീം നിറത്തിലുള്ള ബ്രാലെറ്റും ജാക്കറ്റും ധരിച്ചുള്ള മനോഹരമായ ഔട്ഫിറ്റില്‍ തിളങ്ങി ബോളിവുഡ് താരസുന്ദരി ആലിയ ഭട്ട്. ഹോട്ട് ലുക്കിലുള്ള ചിത്രങ്ങള്‍ താരം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു. ലൈറ്റ് റോസ് ഷെയ്ഡുള്ള ഓപ്പൺ ഫുൾ സ്ലീവ് ജാക്കറ്റാണ് താരം ധരിച്ചിരിക്കുന്നത്. നെക്ക് ലൈനിലും കയ്യിലും ഗ്ലിറ്ററുകൾ പിടിപ്പിച്ചിട്ടുണ്ട്. ടോപ്പിനു ചേരുന്ന ക്രീം പാന്റ്സ് ധരിച്ചിരിക്കുന്നു.
സിമ്പിള്‍ ആക്സസറീസിലും മിനിമം മേക്കപ്പിലും അതീവ സുന്ദരിയാണ് ആലിയ. സമൂഹമാധ്യമത്തിലെത്തി നിമിഷങ്ങൾക്കകം തന്നെ ആലിയയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു. ‘ഹോട്ടസ്റ്റ് മമ്മ’ എന്നാണ് ചിത്രങ്ങൾക്കു താഴെ പലരും കമന്റ് ചെയ്തത്.
1.

2.

3.

4.
