Tuesday 23 November 2021 12:21 PM IST : By സ്വന്തം ലേഖകൻ

പതിവ് ട്രഡീഷണൽ ചുവപ്പ് ഇല്ല; അനുഷ്കയുടെ പർപ്പിൾ നിറത്തിലുള്ള വിവാഹവസ്ത്രം ഏറ്റെടുത്ത് ഫാഷൻ പ്രേമികൾ

anushka-wedding-purpp77654fgh

ബോളിവുഡ് താരങ്ങളായ അനുഷ്ക രഞ്ജനും ആദിത്യ സീലും വിവാഹിതരായി. നവംബർ 21 നായിരുന്നു ഇവരുടെ വിവാഹം. അനുഷ്കയുടെ വിവാഹവസ്ത്രമാണ് ഏവരുടെയും ശ്രദ്ധയാകർഷിച്ചത്. പതിവ് ട്രഡീഷണൽ ചുവപ്പ് നിറത്തിൽ നിന്ന് വിരുദ്ധമായി പർപ്പിൾ നിറമാണ് താരം വിവാഹ വസ്ത്രത്തിനായി തിരഞ്ഞെടുത്തത്.

ക്വാട്ടർ ലെങ്ത് ഷീർ സ്ലീവ്, ‘U’ നെക്‌ലൈൻ, ഹെവി എംബ്രോയ്ഡറി, സീക്വിൻഡ് ടാസിൽസ് എന്നിവയായിരുന്നു ചോളിയുടെ മറ്റു പ്രത്യേകതകൾ. സിൽവർ എംബ്രോയ്ഡറിയുടെ മനോഹാരിത നിറഞ്ഞ പർപ്പിൾ ലെഹങ്ക ഫാഷൻ പ്രേമികളുടെ പ്രശംസ പിടിച്ചുപറ്റി.

ക്രീം എംബ്രോയ്ഡറി കുർത്താ ദോത്തി സെറ്റും ബൻദ്ഗാല ജാക്കറ്റുമായിരുന്നു വരനായ ആദിത്യ ധരിച്ചത്. ഒപ്പം തലപ്പാവും ദുപ്പട്ടയും പെയർ ചെയ്തു. ചിത്രങ്ങൾ കാണാം;

1.

anudjjjpurrnnmkjk789

2.

anushhpunn56577

3.

anuupurppp

4. 

anusshhpunnn89090

5.

anushka-aditya.jpg.image.845.440
Tags:
  • Celebrity Fashion
  • Fashion