Saturday 13 March 2021 04:23 PM IST : By സ്വന്തം ലേഖകൻ

ചുവപ്പ് നിറത്തിലുള്ള വിചിത്ര കോസ്റ്റ്യൂമിൽ പ്രിയങ്ക ചോപ്ര; അഭിനന്ദിച്ചും പരിഹസിച്ചും കമന്റുകൾ, ഒപ്പം ട്രോളുകളും! ചിത്രങ്ങൾ

priyankkddred1

വ്യത്യസ്തമായ വസ്ത്രധാരണ രീതിയുമായി ലോകമെമ്പാടുമുള്ള ഫാഷൻ പ്രേമികളെ എന്നും ഞെട്ടിക്കുന്ന താരമാണ് നടി പ്രിയങ്ക ചോപ്ര. പ്രിയങ്കയുടെ ഫാഷൻ പരീക്ഷണങ്ങൾ എല്ലായ്പ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. ഇത്തവണയും താരത്തിന്റെ വിചിത്ര വേഷം ആരാധകർക്കിടയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. 

priyankkddred12

ഭർത്താവ് നിക് ജോനസിന്റെ പുതിയ മ്യൂസിക് ആൽബം സ്പെയ്സ്മാനിൽ പ്രിയങ്കയും അഭിനയിക്കുന്നുണ്ട്. ഇതിനായി ഒരുക്കിയ കോസ്റ്റ്യൂം ധരിച്ചുള്ള ചിത്രമാണ് പ്രിയങ്ക പങ്കുവച്ചത്. ചുവപ്പ് നിറത്തിലുള്ള നീളൻ ഹെംലൈനുള്ള ഈ വൺ ഷോൾഡർ ഔട്ട്ഫിറ്റാണ് പ്രിയങ്ക ധരിച്ചത്. സ്റ്റോക്കിങ് മോഡൽ പാന്റസ് ആണ് ഒപ്പം പെയർ ചെയ്തിരിക്കുന്നത്. 

priyankkddred15

താരത്തിന്റെ പുത്തൻ ലുക്കിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. അഭിനന്ദിച്ചും പരിഹസിച്ചും നിരവധിപേർ കമന്റുകൾ ചെയ്യുന്നുണ്ട്. ഇതിനോടൊപ്പം താരത്തിന്റെ ചിത്രങ്ങൾ ഉൾപ്പെടുത്തി ട്രോളുകളും പുറത്തിറങ്ങി.

Tags:
  • Hollywood Fashion
  • Fashion