Thursday 12 April 2018 04:45 PM IST : By സ്വന്തം ലേഖകൻ

പുത്തൻ ട്രെൻഡായി അപർണ്ണ ബാലമുരളിയുടെ 'ജാക്കറ്റ് സാരി'; ചിത്രങ്ങൾ കാണാം

aparna-fa3

സാരിക്ക് മുകളിൽ ജാക്കറ്റ് ധരിക്കുകയോ എന്നോർത്ത് ആരും അദ്‌ഭുതപ്പെടേണ്ട. 'ജാക്കറ്റ് സാരി'യെന്ന ട്രെൻഡ് വീണ്ടും മലയാളികളിലേക്ക് എത്തിച്ചിരിക്കുകയാണ് നടി അപർണ്ണ ബാലമുരളി. അടുത്തിടെ നടന്ന താരവിവാഹവേദിയിൽ ജാക്കറ്റ് സാരിയണിഞ്ഞു കൊണ്ടാണ് അപർണ്ണ എത്തിയത്. ചുവന്ന ജോർജറ്റ് സാരിയും നീളൻ ബ്ലാക്ക് ജാക്കറ്റുമായിരുന്നു വേഷം. നല്ലൊരു പാർട്ടിവെയർ വേണമെന്നായിരുന്നു അപർണ്ണയുടെ ആഗ്രഹം. നിറം ചുവപ്പു വേണമെന്നും സ്‌ലീവ്‌ലെസ് ആയിരിക്കണമെന്നും നിർബന്ധമുണ്ടായിരുന്നു.

എന്നാൽ അതുക്കും മേലെയായിരുന്നു ഡിസൈനർമാർ നൽകിയത്. ബ്ലീഡ് റെഡ് നിറത്തിൽ പ്രത്യേകമായി ഡൈ ചെയ്തെടുക്കുകയായിരുന്നു സാരി. പ്യൂവർ ജോർജറ്റ് ആണ് ഫാബ്രിക്. ഇതിൽ ട്യൂബ് ബീഡ്സ് ചേരുന്ന വർക്ക് ചെയ്തെടുത്തു. സാരിയിൽ ബോർഡറിൽ മാത്രമായി ചെറിയ രീതിയിൽ വർക്കുള്ളത്. അതേസമയം ഫുൾ ലെങ്‌ത് ജാക്കറ്റിൽ കൂടുതല്‍ വർക്ക് നൽകിയിട്ടുണ്ട്. ജാക്കറ്റ് എടുത്തുമാറ്റി സാരി മാത്രമായും ധരിക്കാം. (ഡിസൈനർ: തസ്‌നിം സലാം, ലേബൽ: തായ്ഷ് ബൈ തസ്നിം സലാം, തൃശൂർ)

'ജാക്കറ്റ് സാരി' ആദ്യമായി അവതരിപ്പിച്ചത് 2016 ലെ വനിത ഫാഷൻ പേജിലൂടെയാണ്. നടി നിക്കി ഗൽറാണിയായിരുന്നു അന്ന് വനിതയുടെ കവർ മോഡലായത്. ഫോട്ടോ പകർത്തിയത് ശ്യാം ബാബു.

nikki-cover

1.

aparna-fa5

2.

aparna-fa6

3.

aparna-fa2

4.

aparna-fa1

5.

aparna-fa4