Wednesday 30 March 2022 03:33 PM IST : By സ്വന്തം ലേഖകൻ

ടോപ്പിനും പാന്റിനും ഒരൊറ്റ ഡെനിം മതി: ഇത് ജൂലിയ സ്റ്റൈൽ

julia

വേറിട്ട പരീക്ഷണങ്ങളും പുതുമയേറിയ ഔട്ട്ഫിറ്റുകളും കൊണ്ട് ഫാഷൻ പ്രേമികളെ വിസ്മയിപ്പിക്കുന്നവരുണ്ട്. കണ്ണിനും മനസിനും ഇണങ്ങിയ അത്തരം ഫാഷൻ പരീക്ഷണങ്ങളുടെ രാജകുമാരിയാണ് ജൂലിയ ഫോക്സ്. ഫാഷൻ ലോകം കണ്ണുവയ്ക്കുന്ന എത്രയോ ഡിസൈനുകളാണ് ഈ ഡിസൈനറുടെ കൈകളിൽ നിന്നും പിറവിയെടുത്തിരിക്കുന്നത്. ഇവിടെയിതാ ഫാഷൻ പ്രേമികളുടെ ഓൾ ടൈം ഫേവറിറ്റായ ഡെനിമിൽ നിന്നും കലക്കനൊരു ഡിസൈൻ പരിചയപ്പെടുത്തുകയാണ് ജൂലിയ.

ഡെനിം-ഓൺ-ഡെനിം എന്ന ആശയത്തിൽ നിന്നുമാണ് ജൂലിയയുടെ പുതിയ പരീക്ഷണത്തിന്റെ പിറവി. ഒരു ഹൈ വൈസ്റ്റഡ് ഡെനിം പാന്റ്സിനെ രണ്ടായി കട്ട് ചെയ്തു മുകൾ ഭാഗം ടാങ്ക് ടോപായി അണിഞ്ഞാണ് ജൂലിയ പ്രത്യക്ഷപ്പെട്ടത്. പാരീസ് ഫാഷൻ വീക്കിൽ വത്യസ്തമായ വസ്ത്രങ്ങൾ ധരിച്ചും ലക്വാൻ സ്മിത്തിനെപ്പോലുള്ള പ്രശസ്ത ഡിസൈനർ ഫാഷൻ ഷോകളിലും പങ്കെടുത്തതിന് ശേഷമാണ് ജൂലിയ ഈ പുതുപരീക്ഷണവുമായി എത്തുന്നത്. റിസ്ക് ടൈപ്പ് വസ്ത്രങ്ങളിലൂടെ നേരത്തെയും ജൂലിയ ഫാഷൻ പ്രേമികളുടെ മനംകവർന്നിട്ടുണ്ട്