Monday 07 June 2021 04:57 PM IST : By സ്വന്തം ലേഖകൻ

ഡയാനയുടെ പ്രിയപ്പെട്ട നിറം: വാഡ്രോബിലെ പിങ്ക് കലക്ഷന്റെ രഹസ്യം

diana-cover

ഫാഷൻ പ്രേമികൾക്കും ഡിസൈൻ ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും ഏറെ പ്രിയപ്പെട്ടതും പ്രചോദനവുമാണ് ഡയാന രാജകുമാരിയുടെ വസ്ത്രധാരണ ശൈലി.ബ്രിട്ടീഷ് രാജകുടുംബത്തിലെ അംഗമായിരുന്ന ഡയാന രാജകുമാരി ചാൾസ് രാജകുമാരന്റെ ആദ്യ ഭാര്യയാ യിരുന്നു.

diana-1
diana-4

കാരുണ്യപ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഇവർ, അർബുദ രോഗികളെയും മാനസിക രോഗികളെയും സഹായിക്കുവാനായി മുന്നിട്ടു നിന്നു.1997ൽ ഒരു കാറപകടത്തിലാണ് ഡയാന രാജകുമാരി മരണമടഞ്ഞത്.

ബ്ലഷ്,സെറിസ്,കോട്ടൺ കാൻഡി, റോസ്, ഫുഷ്യ തുടങ്ങി പിങ്കിന്റെ വിവിധ നിറങ്ങളിൽ ഡയാന രാജകുമാരി പല ആഘോഷങ്ങളിലും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.ചില അവസരങ്ങളിൽ, ഡയാനയുടെ പ്രിയപ്പെട്ട ഈ നിറം, അവരുടെ സന്തോഷമുള്ള നിമിഷങ്ങളെ പ്രതിഫലിപ്പിച്ചിരുന്നു. മറ്റു ചില അവസരങ്ങളിൽ ഒരു അമ്മയുടെ സ്നേഹത്തെയും.1986ൽ ഹൈഗ്രോവ് ഹൗസിൽ കുട്ടിയായ ഹാരിയുമൊത്തുള്ള ചിത്രം വളരെ പ്രശസ്തമാണ്.ഡയാന രാജകുമാരിയുടെ പിങ്ക് വാഡ്രോബിലെ കുറച്ച് കളക്ഷൻസ് ചുവടെ ചേർക്കുന്നു.

diana-2
diana-3