Tuesday 02 January 2024 11:44 AM IST

‘മകൾ അധ്വാനിച്ചുണ്ടാക്കിയ പൈസയിൽ ആദ്യമായി വാങ്ങിത്തന്ന സാരി... അതു സ്പെഷലാകാൻ കാരണം’: സാരിക്കഥ

Shyama

Sub Editor

gopika-ramesh-saree

മാറി വരുന്ന കാലത്തും മാറാതെ നിൽക്കുന്ന ഫാഷൻ സ്റ്റേറ്റ്മെന്റാണു സാരി. അമ്മയും മകളും ഒരേ പോലെ ഇഷ്ടപ്പെടുന്ന ഒരേ സാരിയുടെ വ്യത്യസ്ത ഭാവപ്പകർച്ചകൾ

ശ്രീജ രമേഷ്– ഹോം മേക്കർ

ഗോപിക അവള്‍ അധ്വാനിച്ചുണ്ടാക്കിയ പൈസ കൊണ്ട് ആദ്യമായി വാങ്ങിത്തന്ന സാരിയാണിത്. കാഞ്ചീപുരമാണ്. ഞങ്ങൾ ഒരുമിച്ചു പോയി എന്റെ ഇഷ്ടം നോക്കി വാങ്ങിയതാണിത്.

saree-story-1

ഗോപിക രമേഷ്

അഭിനേത്രി

അമ്മ പൊതുവെ സാരിയുടുക്കുന്ന ആളല്ല. ഇപ്പോഴാണ് അതു മാറി വരുന്നത്. അമ്മയുടെ ട്യൂഷൻ കുട്ടികൾ എന്തു സമ്മാനം വേണം എന്നു ചോദിക്കുമ്പോൾ സാരി എന്നു പറഞ്ഞത് ഓർമയുണ്ട്. ആ ഓർമയിലാണു സാരി ഗിഫ്റ്റ് ചെയ്തത്.

saree-story-2

ജയശ്രീ-ബ്യൂട്ടീഷ്യൻ

വിവാഹത്തിന് ഭർത്താവിന്റെ വീട്ടുകാർ എടുത്ത സാരിയാണിത്. കൂട്ടത്തിൽ നിറം കുറഞ്ഞയാൾ ആയതുകൊണ്ട് ചുവപ്പ് ചേരില്ലെന്നായിരുന്നു വീട്ടുകാർ പറഞ്ഞിരുന്നത്. ഇത് കിട്ടിയപ്പോൾ സന്തോഷമായി.

മീനാക്ഷി-നടി, അവതാരക

മുപ്പത് വയസ്സു പ്രായമുണ്ട് അമ്മയുടെ ഈ സാരിക്ക്. ഡിസൈൻ ഇന്നത്തെ ട്രെൻഡിനൊപ്പം നിൽക്കുന്നതാണ്. വേറിട്ട സ്റ്റൈലിങ് കൂടി വന്നപ്പോ ‘പിങ്കാത പോരി’ പാട്ട് ഫീൽ.

saree-meenakshi

നിഷ സാരംഗ്-നടി

ഞാൻ ആദ്യമായി ചിന്നുവിന് (രെവിത) വാങ്ങി കൊടുത്ത സാരിയാണിത്. അവൾ ഇടയ്ക്കിടെ സാരി ചോദിക്കാറുണ്ട്. അപ്പോഴൊക്കെ ഞാനെന്റെ പഴയ സാരികളായിരുന്നു കൊടുക്കുന്നത്. ഈ സാരി അവൾ ഉടുത്തു കണ്ടപ്പോൾ ഒരുപാട് ഇഷ്ടമായി.

രെവിത ചന്ദ്രൻ-വിദ്യാർഥി

എനിക്കു സാരി വാങ്ങി തരാനായി അമ്മയും ഞാനും ഒരുമിച്ചാണു കടയിൽ പോയത്. രണ്ടുപേരും തിരഞ്ഞു തിരഞ്ഞ് ഒരേ പോലെ ചെന്നു തൊട്ടത് ഈ സാരിയിലാണ്.

nisha-sarang-saree

ഫോട്ടോ:

ശ്യാം ബാബു

സ്റ്റൈലിങ്:

ജോബിന വിൻസന്റ്

ആഭരണങ്ങൾ:

തിത്‌ലി ഫ്ലട്ടറിങ് വിങ്സ്, കായാ ഓൺലൈൻ

കോർഡിനേഷൻ:

ശ്യാമ