Thursday 19 January 2023 02:33 PM IST : By സ്വന്തം ലേഖകൻ

കറുപ്പ് ഗൗണിൽ സുസ്മിതയും ലാറാ ദത്തയും; മിസ് യൂണിവേഴ്സ് വേദിയില്‍ ശ്രദ്ധ നേടി ഹർനാസ് സന്ധു, ചിത്രങ്ങള്‍

harnaz5554black

മിസ് യൂണിവേഴ്സ് 2022 വേദിയിൽ തിളങ്ങി 2021 ലെ വിജയി ഹർനാസ് സന്ധു. മുൻ മിസ് യൂണിവേഴ്സ് ജേതാക്കളായ സുസ്മിത സെൻ, ലാറാ ദത്ത എന്നിവരുടെ ചിത്രങ്ങള്‍ പ്രിന്റ് ചെയ്ത ഗൗൺ ധരിച്ചാണ് മിസ് യൂണിവേഴ്സ് 2021 ആയ ഹർനാസ് സന്ധു വേദിയിലെത്തിയത്.

പ്ലൻജിങ് നെക്‌ലൈനുള്ള കറുപ്പ് ബോൾ ഗൗണാണ് ഹർനാസ് ധരിച്ചത്. മിസ് യൂണിവേഴ്സ് മത്സരത്തിനു ഹർണാസിന്റെ വസ്ത്രമൊരുക്കിയ ഡിസൈനർ ശൈഷ ഷിണ്ഡെയാണ് വ്യത്യസ്തവും മനോഹരവുമായ ഗൗണ്‍ ഒരുക്കിയത്. സുസ്മിതയും ലാറയും മിസ് യൂണിവേഴ്സ് കിരീടം നേടുന്ന ചിത്രങ്ങളാണ് വസ്ത്രത്തിലുള്ളത്. ഹർണാസിന് ആശംസകളുമായി ലാറ ദത്തയെത്തി. ശോഭനമായ ഭാവി ഹർണാസിനെ കാത്തിരിക്കുന്നുവെന്നായിരുന്നു ലാറ കുറിച്ചത്. 

അമേരിക്കയിലെ ലൂസിയാനയിൽ നടന്ന മത്സരത്തില്‍ മിസ് യൂണിവേഴ്സ് 2022 ജേതാവിനെ കിരീടം അണിയിക്കാനാണ് ഹർനാസ് വേദിയില്‍ എത്തിയത്. സുസ്മിത സെൻ 1994 ലും ലാറ ദത്ത 2000 ത്തിലുമാണ് മിസ് യൂണിവേഴ്സ് വിജയിയായത്. 21 വർഷത്തെ ഇടവേളയ്ക്കുശേഷം ഹർണാസ് സന്ധുവിലൂടെയാണ് 2021ൽ മിസ് യൂണിവേഴ്സ് കിരീടം ഇന്ത്യയിലേക്ക് എത്തിയത്. 

harnazz33tfhhhh
Tags:
  • Celebrity Fashion
  • Fashion