Thursday 02 December 2021 02:52 PM IST : By സ്വന്തം ലേഖകൻ

‘ഹെന്ന ബ്ലൗസ് വന്നു, ഇനി എന്താണ് അടുത്തത്?’; യുവതിയുടെ മൈലാഞ്ചി കൊണ്ടുള്ള ഫാഷൻ പരീക്ഷണം വൈറൽ

henna-blouse

ഫാഷനിൽ വ്യത്യസ്തമായ പരീക്ഷണങ്ങൾ ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ് പലരും. ചിലരുടെയൊക്കെ പരീക്ഷണങ്ങൾ കണ്ട് നമ്മൾ ഞെട്ടിപ്പോകാറുണ്ട്. ഇപ്പോഴിതാ ഹെന്ന ഉപയോഗിച്ച് ‘ബ്ലൗസ്’ ഡിസൈൻ ചെയ്ത് അദ്‌ഭുതപ്പെടുത്തിയിരിക്കുകയാണ് ഒരു യുവതി.  

വെള്ള ചിക്കൻകാരി സാരിക്കൊപ്പം ഡിസൈനർ സ്റ്റൈലിഷ് ബ്ലൗസ് ധരിച്ച് യുവതി നിൽക്കുന്നതായിട്ടേ ആദ്യം തോന്നൂ. സൂക്ഷിച്ചു നോക്കിയാൽ മനസ്സിലാകും ബ്ലൗസിന് പകരം ഹെന്ന ഡിസൈൻ ആണെന്ന്. 

‘ഹെന്ന ബ്ലൗസ് വന്നു, ഇനി എന്താണ് അടുത്തത്?’ എന്ന ക്യാപ്ഷനോടെയാണ് വി‍ഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നിരവധിപേർ ഹെന്ന ബ്ലൗസിന്റെ അനുകൂലിച്ചും എതിർത്തും അഭിപ്രായം രേഖപ്പെടുത്തുന്നുണ്ട്. 

Henna-Blouse02dec2021
Tags:
  • Fashion