Wednesday 04 May 2022 04:41 PM IST : By സ്വന്തം ലേഖകൻ

സംഗതി മിനിമലിസമാണ്, എന്നാൽ ശ്രദ്ധയാകർഷിക്കുകയും വേണം... ഇതാ സൂപ്പർ ടിപ്സ്

jewllery-cover-1

ഫാഷൻ മിനിമലിസം വേരുറപ്പിക്കുകയാണ്. അലങ്കാരങ്ങൾ കൊണ്ട് നിറയ്ക്കുന്നതല്ല പുതിയ കാലത്തെ രീതി. വസ്ത്രമാണെങ്കിലും ആഭരണമാണെങ്കിലും ‘മേക്ക് ഇറ്റ് സിമ്പിൾ’ അതാണ് പുതിയ ഫാഷൻ മന്ത്ര. ന്യൂജനറേഷൻ അത് കണ്ണുംപൂട്ടി അംഗീകരിക്കുന്നുമുണ്ട്. 

ഇവിടെയിതാ ആഭരണത്തിന്റെ കാര്യത്തിൽ ഏതു തരത്തിലുള്ള ഫാഷൻ ശൈലി അവലംബിക്കാം എന്ന് കാണിച്ചു തരികയാണ് ഫാഷൻ വിദഗ്ധർ.  മിനിമൽ ആഭരണ ശൈലി എങ്ങനെ ഭാഗിയായി സ്റ്റൈൽ ചെയ്യാം എന്നതിനുള്ള ഉത്തരമാണ് പറഞ്ഞു തരുന്നത്. 

അതായത് ചെറിയ ആഭരണങ്ങൾ ആണെങ്കിലും അണിയുമ്പോൾ ഏവരുടേയും ശ്രദ്ധ ആകർഷിക്കണം എന്നതാണ് ഫാഷൻ പ്രേമികളുടെ മനസിലുള്ളത്. അതുകൊണ്ടു തന്നെ  സിമ്പിളായിട്ടുള്ള ഒന്നോ രണ്ടോ മൂന്നോ ആഭരണങ്ങൾ ഒരുമിച്ചണിഞ്ഞു ഭംഗിയാക്കാം എന്നതാണ് പ്രധാന ടിപ്. 

അതോടൊപ്പം ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾ വെസ്റ്റേൺ വസ്ത്രങ്ങൾക്കു ഒപ്പം മാത്രമാണ് അണിയേണ്ടതെന്ന തെറ്റിദ്ധാരണയും വേണ്ട. ട്രഡീഷണൽ ലുക്കുകൾ വരുന്ന ചെറിയ ലോക്കറ്റുകളും ഡിസൈനുകളും ഇന്ന് വിപണിയിൽ സുലഭമാണ്.  മിനിമൽ മേക്കപ്പ് ലുക്കുകൾ ആണു ഇത്തരം ആഭരണങ്ങൾക്കു കുടുതലും ചേരുകയെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.