Friday 20 December 2019 12:05 PM IST : By സ്വന്തം ലേഖകൻ

‘ഇതുപോലുള്ള കരിയറിൽ ഒരുപാട് ‘നോ’ കേൾക്കും; പക്ഷേ, തീരുമാനം നിങ്ങളുടേതാണ്’

sandra778

‘മിസ് കോസ്മോ വേൾഡ് ’ സാന്ദ്ര സോമൻ സംസാരിക്കുന്നു...

വനിത കവർ ഗേൾ

പ്ലസ് ടു വരെ കോഴിക്കോടാണ് പഠിച്ചത്. മണിപ്പാൽ യൂണിവേഴ്സിറ്റിയിൽ ഫാഷൻ ഡിസൈനിങ് ഡിഗ്രി ചെയ്യുന്നതിനിടെ ‘വനിത കവർ ഗേൾ കോണ്ടസ്റ്റി’ൽ സെക്കൻഡ് റണ്ണർ അപ് ആയി. സിനിമയിൽ നിന്നു വിളി വന്നെങ്കിലും ഉടനേ വേണ്ട എന്നു തോന്നി.

മിസ് സൂപ്പർ ഗ്ലോബ്

ഏപ്രിലിലാണ് മിസ് സൂപ്പർ ഗ്ലോബ് മത്സരത്തിൽ റണ്ണർ അപ് ആയത്. പിന്നാലെ മിസ് കോസ്മോ വേൾഡ് ഇന്ത്യൻ ഓഡിഷൻ, അതിൽതന്നെ 300 പേരുണ്ടായിരുന്നു. പോർട്ട്ഫോളിയോയും ഇന്റർവ്യൂവുമൊക്കെ കഴിഞ്ഞ് കോസ്മോ വേൾഡ് അസോസിയേഷന്റെ അപ്രൂവൽ കൂടി കിട്ടിയിട്ടാണ് ഇന്ത്യയെ റെപ്രസന്റ് ചെയ്യാൻ അവസരം വന്നത്. ഒരു മാസത്തോളം മുൻ മിസ് ഇന്ത്യ പൂജ ബിമ്രയുടെ കീഴിൽ ട്രെയ്നിങ് ചെയ്തു. ക്വാലലംപൂരിലേക്ക് പോയത് ഒക്ടോബർ പകുതിയോടെ, നവംബർ ഒന്നിനായിരുന്നു മത്സരം.

sandra667

മിസ് കോസ്മോ വേൾഡ്

25 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികളുണ്ടായിരുന്നു. പഴ്സനൽ ലൈഫിലും പ്രഫഷനൽ ലൈഫിലും കുറെ ഇംപ്രൂവ് ചെയ്യാൻ പറ്റുമെന്നതാണ് ഈ സ്വപ്നനേട്ടത്തിന്റെ ബോണസ്. മത്സരത്തിലെ ടാലന്റ് റൗണ്ടിൽ ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ് ആണ് ചെയ്തത്. നാഷനൽ കോസ്റ്റ്യൂംസ് റൗണ്ടിൽ അപ്സര കന്യകയായ മേനകയുടെ വേഷമിട്ടു. ഏഷ്യയിലെ ഏറ്റവും വലിയ രാജ്യാന്തര സൗന്ദര്യമത്സരമായ ‘മിസ് കോസ്മോ വേൾഡ് മലേഷ്യ’യിൽ കിരീടം ചൂടുന്ന ആദ്യത്തെ ഇന്ത്യക്കാരിയാണ് ഞാൻ എന്നറിയുന്നതു പത്രത്തിൽ വാർത്ത വന്നപ്പോഴാണ്. ശരിക്കും ത്രില്ലടിച്ചു പോയി.

മിസ് പവർ ലിഫ്റ്റർ

മൂന്നു വയസ്സ് മുതൽ ഡാൻസ് പഠിക്കുന്നു, ന ന്നായി വർക് ഔട്ടും ചെയ്യും. പവർ ലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ വെങ്കല മെഡൽ കിട്ടിയിട്ടുണ്ട്. 22 വയസ്സായി, പിജി ചെയ്യണം, സ്വന്തം ഫാഷൻ ബ്രാൻഡിനെ കൂടുതൽ ഉയരത്തിലെത്തിക്കണം. അമ്മ ശ്രീജ നായരും അച്ഛൻ വി. സോമനും ടീച്ചേഴ്സുമൊക്കെ എല്ലാത്തിനും ഫുൾ സപ്പോർട്ടാണ്.

Tags:
  • Fashion