Saturday 02 April 2022 10:48 AM IST : By സ്വന്തം ലേഖകൻ

‘നേരത്തെ ഞാൻ മെലിഞ്ഞതായിരുന്നു പ്രശ്നം, ഇപ്പോള്‍ മറിച്ചും; തടിച്ചതിന് കാരണം രോഗം’: ട്രോളിന് വിശ്വസുന്ദരിയുടെ മറുപടി

harnaz3444fhjh

സോഷ്യൽ മീഡിയയിലൂടെ നേരിടേണ്ടിവന്ന ബോഡി ഷെയ്മിങ്ങില്‍ പ്രതികരിച്ച് വിശ്വസുന്ദരി ഹര്‍നാസ് സന്ധു. ലാക്മെ ഫാഷന്‍ വീക്കില്‍ നിന്നുള്ള ലുക്കാണ് വിമര്‍ശനത്തിന് വഴിവച്ചത്. ചില സാമൂഹ്യവിരുദ്ധര്‍ തടിച്ചിയെന്ന് വിളിച്ചു പരിഹസിക്കുകയായിരുന്നു. ഈ വിമര്‍ശനത്തിനാണ് ഹര്‍നാസിന്റെ മറുപടി.  വണ്ണം വച്ചതിന് പിന്നിലെ ആരോഗ്യപ്രശ്നത്തിനെ കുറിച്ചും ഹര്‍നാസ് പറഞ്ഞു.

"സിലിയാക് എന്ന രോഗമാണ് വണ്ണം വയ്ക്കുന്നതിന് കാരണം. ഗോതമ്പ്, ബാര്‍ലി തുടങ്ങിയ ധാന്യങ്ങളില്‍ അടങ്ങിയ ഗ്ലൂട്ടന്‍ ശരീരത്തിലെത്തുക വഴിയാണ് ചില ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നത്. ചിലരിലുണ്ടാകുന്ന ഗ്ലൂട്ടന്‍ അലര്‍ജി വണ്ണം കുറക്കാനോ കൂട്ടാനോ സാധ്യതയുണ്ട്. ഗോതമ്പ് അടങ്ങിയ ഭക്ഷണങ്ങളും മറ്റ് ചിലതും  ഇതുകാരണം കഴിക്കാന്‍ പറ്റില്ല. നേരത്തെ ഞാൻ മെലിഞ്ഞതായിരുന്നു പ്രശ്നം. ഇപ്പോള്‍ മറിച്ചും."– ഹര്‍നാസ് പറഞ്ഞു.

Tags:
  • Celebrity Fashion
  • Fashion