Tuesday 10 December 2019 04:39 PM IST : By സ്വന്തം ലേഖകൻ

‘എണ്ണക്കറുപ്പിൻ ഏഴഴക്, കണ്മണിക്കോ നിറയഴക്’; മിസ് യൂണിവേഴ്‌സായി ദക്ഷിണാഫ്രിക്കൻ സുന്ദരി!

miss-univ1

അമേരിക്കയിലെ അറ്റ്ലാന്റയിൽ നടന്ന മത്സരത്തിൽ മിസ് യൂണിവേഴ്സ് ആയി ദക്ഷിണാഫ്രിക്കൻ സുന്ദരി സോസിബിനി തുൻസി തിരഞ്ഞെടുക്കപ്പെട്ടു. പ്യൂർട്ടോറിക്കോയിൽ നിന്നുള്ള മാഡിസൺ ആൻഡേഴ്സൺ ഫസ്റ്റ് റണ്ണറപ്പും മെക്സിക്കോയിൽ നിന്നുള്ള സോഫിയ അരഗാനെ സെക്കന്റ് റണ്ണറപ്പുമായി. ലോക രാജ്യങ്ങളിൽ നിന്ന് 90 സുന്ദരിമാർ മത്സരിച്ച മത്സരത്തിൽ ഇന്ത്യയുടെ വർത്തിക സിങ് ആദ്യ 20 സ്ഥാനങ്ങളിൽ ഇടം നേടി. 

miss-uni889

ഇന്നത്തെ കാലത്ത് പെൺകുട്ടികളെ പഠിപ്പിക്കേണ്ട പ്രധാന കാര്യം നേതൃശേഷിയാണെന്ന സോസിബിനി തുൻസിയുടെ മറുപടി സദസ്സില്‍ കയ്യടി നേടിയിരുന്നു. സ്ത്രീകൾക്ക് ഏറെ പ്രാമുഖ്യമുള്ള നിലയിലേക്ക് നമ്മുടെ സമൂഹം മാറുകയാണെന്നും സോസിബിനി തുൻസി അഭിപ്രായപ്പെട്ടു.

miss-univ43

ദക്ഷിണാഫ്രിക്കയിലെ ലിംഗാധിഷ്ഠിത അതിക്രമങ്ങൾക്കെതിരായ സോസിബിനി തുൻസിയുടെ പോരാട്ടങ്ങള്‍ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടതാണ്. സ്ത്രീകളുടെ ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങൾക്കിടെ മിസ് യൂണിവേഴ്സ് ആകാൻ സാധിച്ചതിൽ അഭിമാനവും സന്തോഷവുമുണ്ടെന്ന് സോസിബിനി തുൻസി പറയുന്നു. 

miss-univ2
Tags:
  • Latest Fashion
  • Fashion