Monday 24 January 2022 12:17 PM IST : By സ്വന്തം ലേഖകൻ

നോക്കി നിന്നു പോകും, അത്രയ്ക്കുണ്ട് ഭംഗി... റെഡ് ലെഹങ്കയുടെ രാജകീയ പ്രൗഢിയിൽ മിഥില

midhila-

ഫാഷന്റെ സ്പന്ദനങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന താരസുന്ദരിയാണ് മിഥില പാൽക്കർ. ദുൽഖർ സൽമാന്റെ ബോളിവു‍ഡ് ചിത്രം കർവാനിലൂടെ മലയാളികൾക്കും പ്രിയങ്കരിയാണ് ഈ സുന്ദരി. ഫാഷന്‍ ലോകത്തെ പുത്തൻ വിപ്ലവങ്ങളും മാറ്റങ്ങളും ജീവിതത്തിലേക്ക് പകർത്തുന്ന താരം ഇപ്പോഴിതാ കണ്ണഞ്ചിപ്പിക്കുന്ന ലുക്കിലെത്തുകയാണ്. ചുവപ്പിന്റെ മൊഞ്ചിൽ അണിഞ്ഞൊരുങ്ങിയെത്തിയ താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ ലോകത്തും തരംഗമായി കഴിഞ്ഞു.

ബനാറസി റെഡ് സ്കർട്ടിനൊപ്പം ഹാൾട്ടർ നെക്ക് ബ്ലൗസ് അണിഞ്ഞ് അതിസുന്ദരിയായാണ് മിഥില എത്തുന്നത്. പാർട്ടികൾക്കും ഫംഗ്ഷനുകൾക്കും അനുയോജ്യമാണ് ഈ ഔട്ട്ഫിറ്റെന്ന് ഫാഷൻ വിദഗ്ധരും വിലയിരുത്തുന്നു. ലെഹങ്കയുടെ ഭംഗിയും പ്രൗഢിയും ഔത്തിണങ്ങുന്ന ഈ വസ്ത്രം അധികം വൈകാതെ തന്നെ ഫാഷൻ പ്രേമികളുടേയും മനംകീഴടക്കും.