Saturday 16 May 2020 04:06 PM IST : By സ്വന്തം ലേഖകൻ

‘മുണ്ടുടുത്ത ഞാൻ’; ഖാദി മുണ്ടിലുള്ള പൂർണ്ണിമയുടെ ഫാഷൻ പരീക്ഷണത്തിന് ലൈക്കോടു ലൈക്ക്!

prana-poornima-indrajith

ഫാഷന്റെ കാര്യത്തിൽ കിടിലൻ പരീക്ഷണങ്ങളുമായി എത്തുന്നയാളാണ് നടിയും ‘പ്രാണ’യുടെ അമരക്കാരിയുമായ പൂർണ്ണിമ ഇന്ദ്രജിത്. ഇത്തവണ മുണ്ടിൽ മനോഹര പരീക്ഷണവുമായാണ് പൂർണ്ണിമ എത്തിയിരിക്കുന്നത്. ഖാദി മുണ്ടിൽ തീർത്ത ടോപ്പും സ്കർട്ടുമണിഞ്ഞ് നിൽക്കുന്ന പൂർണ്ണിമ ‘മുണ്ടുടുത്ത ഞാൻ’ എന്ന ക്യാപ്‌ഷനാണ് ഫോട്ടോയ്ക്ക് നൽകിയിരിക്കുന്നത്. ഫെയ്സ്ബുക് പേജിലൂടെയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. ചേന്ദമംഗലം കൈത്തറി തൊഴിലാളികൾക്ക് ആദരം അർപ്പിച്ചു കൊണ്ടാണ് താരത്തിന്റെ പോസ്റ്റ്. മണിക്കൂറിൽ പതിനായിരങ്ങളാണ് ചിത്രത്തിന് ലൈക്ക് നൽകിയിരിക്കുന്നത്.

Tags:
  • Celebrity Fashion
  • Fashion