Thursday 27 December 2018 12:46 PM IST : By സ്വന്തം ലേഖകൻ

മെറൂൺ ഗൗണിൽ സുന്ദരിയായി പ്രിയ; ഫൊട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു-ചിത്രങ്ങൾ കാണാം

priya

‘നെക്സ്റ്റ് ഡോർ ഗേൾ!’ പ്രിയ പ്രകാശ് വാരിയർക്ക് പ്രേക്ഷകർ ചാർത്തിക്കൊടുക്കുന്നത് ആ പേരാണ്. കണ്ണിണകളില്‍ പ്രളയമൊളിപ്പിച്ചെത്തിയ പെൺകൊടിയോട് മലയാളിക്ക് അത്രമേൽ പ്രിയം. മലയാളക്കരയുടെ പ്രണയ സങ്കൽപ്പങ്ങളെ മാറ്റിയെഴുതിയ അഡാർ സുന്ദരിയുടെ ഒരുപിടി ഫൊട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

പ്രിയ തന്നെയാണ് ചിത്രങ്ങൾ ഇൻസ്റ്റഗ്രമിൽ ഷെയർ ചെയ്തത്. മെറൂൺ നിറത്തിൽ വെൽവറ്റ് നിറത്തിലുള്ള ഗൗണിൽ അൽപം ഹോട്ടായാണ് നടി പോസ് ചെയ്തിരിക്കുന്നത്. ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലൗ എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി.. എന്ന ഗാനത്തിലെ രംഗങ്ങളാണ് പ്രിയയെ പ്രശസ്തയാക്കിയത്.