ബ്ലാക്ക് ഔട്ഫിറ്റിലെത്തിയ തെന്നിന്ത്യന്‍ താരസുന്ദരി സാമന്ത ആരാധകരുടെ കയ്യടി നേടി. ഓവര്‍കോട്ടും പാന്റ്സും മാത്രമുള്ള സ്യൂട്ടിലാണ് താരം എത്തിയത്. ലൂസ് പാന്റ്സും കോട്ടില്‍ പോക്കറ്റും വലിയ ബട്ടനുകളും നൽകിയിട്ടുണ്ട്. ഗുച്ചി എന്ന ബ്രാൻഡാണ് വസ്ത്രം ഒരുക്കിയിരിക്കുന്നത്.
സിമ്പിൾ മേക്കപ്പിലും കേര്‍ലി ഹെയറിലും അതിസുന്ദരിയാണ് താരം. സിൽവർ, പ്ലാറ്റിനം ആഭരണങ്ങളാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. പ്രീതം ജുകൽക്കറാണ് സാമന്തയുടെ ലുക്കിന് പിന്നിൽ. നിരവധി പേരാണ് താരത്തിന്റെ പുത്തൻ ചിത്രത്തിന് കമന്റുമായെത്തുന്നത്.
1.
2.
3.
4.