Tuesday 04 June 2019 01:02 PM IST : By സ്വന്തം ലേഖകൻ

ബെയ്ജ് ഷോർട്സിൽ സാനിയ ഇയ്യപ്പൻ; ഗ്ലാമർ ഫോട്ടോഷൂട്ട് വിഡിയോ വൈറൽ!

saniya-iyy34

നടി സാനിയ ഇയ്യപ്പനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ട്രെൻഡിങ് താരം. താരത്തിന്റെ ചിത്രങ്ങളും വിഡിയോയും നിമിഷങ്ങൾക്കകം സൈബർ ലോകത്ത് വൈറലാകും. ഇപ്പോഴിതാ ഏറ്റവും പുതിയ ഗ്ലാമർ ഫോട്ടോഷൂട്ട് വിഡിയോയും തരംഗമായി കഴിഞ്ഞു. ബെയ്ജ് നിറത്തിലുള്ള ഷോർട്സും കോട്ടുമാണ് സാനിയയുടെ വേഷം.

മുൻപ് ഇതേ വസ്ത്രം ധരിച്ച ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ വിമർശനങ്ങൾക്ക് വഴി വച്ചിരുന്നു. ഗ്ലാമർ ലുക്കിൽ പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ ചിത്രങ്ങൾക്കും, വിഡിയോക്കും എതിരെ ഡിസ്‌‌ലൈക്ക് ആക്രമണവും ഉണ്ടാകുന്നുണ്ട്. മഴവിൽ മനോരമയിലെ ഡാൻസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ താരമാണ് സാനിയ ഇയ്യപ്പന്‍. ക്വീന്‍ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്ത് എത്തിയത്.