Wednesday 07 February 2024 12:46 PM IST : By സ്വന്തം ലേഖകൻ

‘അമ്മയുടെ 35 വർഷം പഴക്കമുള്ള ഘർച്ചോല ധരിച്ചു’; സാരിയില്‍ തിളങ്ങി സോനം കപൂർ, ചിത്രങ്ങൾ

sonam-sarrree1

കടുംചുവപ്പ് നിറത്തിലുള്ള സാരിയില്‍ തിളങ്ങി ബോളിവുഡ് താരസുന്ദരി സോനം കപൂർ. അമ്മയുടെ 35 വർഷം പഴക്കമുള്ള സാരിയാണ് സോനം ധരിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം വൈറലായി. ഒരൊറ്റ നോട്ടത്തിൽ പുത്തൻ സാരിയാണെന്നേ തോന്നൂ. ഗോൾഡൻ വര്‍ക്കുകള്‍ നിറഞ്ഞ സാരി അതിമനോഹരമാണ്. സാരിയുടെ അതേ നിറത്തിലുള്ള ബ്ലൗസാണ് പെയർ ചെയ്തത്. സിമ്പിള്‍ മേക്കപ്പ് ലുക്കിലാണ് താരം. 

‘അമ്മയുടെ 35 വർഷം പഴക്കമുള്ള ഘർച്ചോല ധരിച്ചു. ഈ സാരിയും ബ്ലൗസും തന്നതിന് അമ്മയ്ക്ക് നന്ദി. ഘർചോല എന്താണെന്നും അതിന്റെ പ്രാധാന്യം എന്താണെന്നും നിങ്ങൾക്കറിയാമോ? നിങ്ങളുടെ ഉത്തരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു.’– എന്ന കുറിപ്പോടെയാണ് സോനം ചിത്രം പങ്കുവച്ചത്. ചിത്രത്തിനു താഴെ നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. 

1.

sonamsarr7999n

2.

sonam5678sarr

3.

sonam-nerr5

4.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion