Friday 14 February 2020 05:21 PM IST : By സ്വന്തം ലേഖകൻ

വലൈന്റൈൻ ദിനത്തിൽ റെഡ്‌ ചില്ലിയായി പ്രയാഗ മാർട്ടിൻ! അതിമനോഹര ചിത്രങ്ങൾ കാണാം..

prayaga-red1

മലയാളത്തിന്റെ പ്രിയങ്കരിയായ യുവനായികയാണ് പ്രയാഗ മാർട്ടിൻ. ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിന്റെ പ്രിയനടിയാകാൻ ഇതിനോടകം പ്രയാഗയ്ക്കായി. സിനിമയ്ക്കൊപ്പം പഠനവും മുന്നോട്ടു കൊണ്ടുപോകുന്ന പ്രയാഗ സോഷ്യൽ മീഡിയയിലും സജീവമാണ്. തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ പ്രയാഗ ഇൻസ്റ്റഗ്രാം പേജിലൂടെ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്.  

prayhhf-red4

വലൈന്റൈൻ ദിനത്തിലെ സ്പെഷൽ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് പ്രയാഗ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. റെഡ്‌ ചില്ലി പോലെ  മോഡേൺ ലുക്കിൽ അതീവ സുന്ദരിയായാണ് പ്രയാഗ ചിത്രങ്ങളിൽ തിളങ്ങുന്നത്. പ്രയാഗയുടെ ചിത്രങ്ങള്‍ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. പ്രണവ് രാജാണ് മനോഹര ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത് ടിയ മരിയ ബോട്ടിക്, പനമ്പിള്ളി നഗർ. 

pray-red9978

‘ഭൂമിയിലെ മനോഹര സ്വകാര്യ’മാണ് പ്രയാഗയുടേതായി അടുത്ത് വരാനിരിക്കുന്ന ചിത്രം. ഷൈജു അന്തിക്കാട് ഒരുക്കുന്ന സിനിമ സംഗീതത്തിനും പ്രണയത്തിനും കുടുംബ ബന്ധങ്ങള്‍ക്കുമെല്ലാം പ്രാധാന്യം നൽകുന്നു. ദീപക് ആണ് നായകൻ. ബയോസ്‌കോപ് ടാക്കീസിന്റെ ബാനറില്‍ രാജീവ്കുമാര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ലാല്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, സുധീഷ്, അഭിഷേക് രവീന്ദ്രന്‍, അഞ്ജു അരവിന്ദ്, നിഷ സാരംഗ്, ഹരീഷ് പേരടി, സന്തോഷ് കീഴാറ്റൂര്‍, മഞ്ജു തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. ഫെബ്രുവരിയിൽ ചിത്രം റിലീസാകും. 

1.

pray-red768n

2.

pray887inj

3.

pray-red56

4.

pray-red2
Tags:
  • Celebrity Fashion
  • Fashion