Friday 02 July 2021 03:15 PM IST : By സ്വന്തം ലേഖകൻ

‘സാരി ഗേൾ’ വിദ്യയുടെ മനോഹരമായ ഓർഗന്‍സ സാരി; വസ്ത്രത്തിന്റെ വില 30,000 രൂപ

sree-organzzz22112

മനോഹരമായ സാരികളിൽ തിളങ്ങുന്ന താരമാണ് വിദ്യ ബാലൻ. ഫാഷൻ പ്രേമികൾക്കിടയിൽ വിദ്യയുടെ സാരികൾ എപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. സ്റ്റേജ് ഷോകളായാലും പൊതു പരിപാടികളായാലും വിദ്യയുടെ ഇഷ്ട വേഷം സാരിയാണ്. അടുത്തിടെ ‘ഷേർണി’യുടെ പ്രചാരണാർഥം പങ്കെടുത്ത പരിപാടിയിൽ വിദ്യ ധരിച്ച സാരി ആരാധകരുടെ കയ്യടി നേടി.

ഫ്ലോറൽ പ്രിന്റുകള്‍ നിറഞ്ഞ ഓർഗൻസ സാരിയാണിത്. ലൈറ്റ് ഗ്രീൻ നിറത്തിലുള്ള സാരിയുടെ പിങ്ക് ബോർഡറാണ് അതിമനോഹരം. സിഗ്–സാഗ് പാറ്റേണിൽ അതേ നിറങ്ങളുള്ള ബ്ലൗസാണ് പെയർ ചെയ്തിരിക്കുന്നത്. ടൊറാനി കലക്‌ഷനിൽ നിന്നുള്ള സാരിയുടെ വില 30,000 രൂപയാണ്. 

1.

2.

3.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion