സ്ഥിരമായി സാധാരണ ഉപയോഗിക്കുന്ന ബ്ലൗസ് ഡിസൈൻസ് ധരിച്ചു ബോറടിച്ചവർക്ക് വേണ്ടി വ്യത്യസ്തമായ കുറച്ച് ബ്ലൗസ് ഡിസൈൻസ് ഇതാ.
1) പാച്ച് വർക്ക് ഉള്ള ഹാൻഡ് വീവ് ചെയ്ത മൾട്ടികളേർഡ് ഫാബ്രിക്കിൽ തീർത്ത ബ്ലൗസ്. റൗണ്ട് പഫ് സ്ലീവ് ആണ് ഇതിന്റെ ഹൈലൈറ്റ്. ഇത് കേരള ട്രെഡിഷണൽ സാരികൾക്കൊപ്പവും മറ്റു കളേർഡ് പ്ലെയിൻ കോട്ടൺ സാരികൾക്കൊപ്പവും നന്നായി ഇണങ്ങും.
2) റാഗ്ലൻ കട്ട് ഉള്ള ഓറഞ്ച് കളേർഡ് ബ്ലൗസ്.സ്ലീവ് ഭാഗത്ത് ബ്ലോക് പ്രിന്റ്ഡ് ഫാബ്രിക്ക് ഉപയോഗിച്ച് ഹൈലൈറ്റ് ചെയ്തിരിക്കുന്നു.ജ്യൂട്ട് സാരി ഈ ബ്ലൗസിനു കൂടുതൽ ഭംഗി നൽകുന്നു.
3) വീ -നെക്ക് ഉള്ള 'ബിപാഷ കട്ട് ' ബ്ലൗസ്. കട്ടിൽ ഉള്ള വേരിയേഷൻ തിരിച്ചറിയാനായി പല തരത്തിലുള്ള ബ്ലോക്ക് പ്രിന്റഡ് കോട്ടൺ ഉപയോഗിച്ച് ഹൈലൈറ്റ് ചെയ്തിരിക്കുന്നു.
4) റാഗ്ലൻ കട്ട് ഉള്ള പ്യുവർ കോട്ടൺ സ്ലീവ് ലെസ്സ് ബ്ലൗസ്.ബാക്കിൽ ഉള്ള വാർലി പെയിന്റിംഗ് ആണ് ഹൈലൈറ്റ്.ധരിക്കാൻ ഏറെ സുഖമുള്ള ഈ ബ്ലൗസ്, കുറച്ചു സ്റ്റൈലിഷായ ബ്ലൗസ് ഇഷ്ടമുള്ളവർക്ക് തിരഞ്ഞെടുക്കാം.
Costume @mohinithestore, Photography: sreekanth kalarickal, Styling: pushpa Mathew