വസ്ത്രങ്ങളിലെ നൂതന പരീക്ഷണങ്ങൾ!
കാലങ്ങളായി കേരളസാരിയിൽ വന്നമാറ്റങ്ങൾ നിരീക്ഷിച്ചാൽ കുറേയധികം വ്യത്യസ്തതകൾ കാണാം. കസവിൽ, ബ്രൈറ്റ് ഗോൾഡൻ നിറത്തിൽ നിന്നു മാറി ആന്റിക്, സിൽവർ, കോപ്പർ ഫിനിഷുകളിൽ എത്തി നിൽക്കുന്നു. മ്യൂറൽ, കലംകാരി, ഹാൻഡ് എംബ്രോയ്ഡറി, സ്ക്രീൻ പ്രിന്റിങ്, ബ്ലോക് പ്രിന്റിങ്, ഫാബ്രിക് പെയ്ന്റിങ് അങ്ങനെ അലങ്കാര

കാലങ്ങളായി കേരളസാരിയിൽ വന്നമാറ്റങ്ങൾ നിരീക്ഷിച്ചാൽ കുറേയധികം വ്യത്യസ്തതകൾ കാണാം. കസവിൽ, ബ്രൈറ്റ് ഗോൾഡൻ നിറത്തിൽ നിന്നു മാറി ആന്റിക്, സിൽവർ, കോപ്പർ ഫിനിഷുകളിൽ എത്തി നിൽക്കുന്നു. മ്യൂറൽ, കലംകാരി, ഹാൻഡ് എംബ്രോയ്ഡറി, സ്ക്രീൻ പ്രിന്റിങ്, ബ്ലോക് പ്രിന്റിങ്, ഫാബ്രിക് പെയ്ന്റിങ് അങ്ങനെ അലങ്കാര പരീക്ഷണങ്ങളും ധാരാളം. ഓഫ് വൈറ്റ്, ഗോ ൾഡൻ എന്ന ബേസിക് കോംബിനേഷൻ നിലനിർത്തിക്കൊണ്ട് മറ്റു ഇന്ത്യൻ ഡിസൈനുകളെല്ലാം തന്നെ കേരളാ സാരിയിൽ പരീക്ഷിച്ചു കഴിഞ്ഞതാണ്.
പരമ്പരാഗതമായി കിട്ടിയ അനുഗ്രഹമായി ഈ വസ്ത്രത്തെ ഹൃദയത്തോടു ചേർക്കുമ്പോഴും പുതിയ തലമുറ കൂടുതൽ സ്വാതന്ത്ര്യവും പുതുമയും ആഗ്രഹിക്കുന്നുണ്ട്. ഈ സ്പിരിറ്റ് മനസിലാക്കിയാണ് പല പ്രമുഖ ബ്രാന്റുകളും വെസ്റ്റേൺ ഉടുപ്പുകളിലേക്ക് കേരളാ കോട്ടൺ ഹാൻഡ്‌ലൂം തുണി ചേർത്തു വച്ചത്. ഓണക്കാലത്തെ വസ്ത്രക്കാഴ്ചകളിൽ പുതിയതും ഈ വെസ്റ്റേൺ–എത്‌നിക് കോംബിനേഷനാണ്.
അധികം അലങ്കാരപ്പണികളില്ലാതെ വീവിങ്ങിലും ഡൈയിങ്ങിലും വ്യത്യസ്തതകൾ കൊണ്ടു വരുന്ന പരീക്ഷണമാകും ഇനി ആയി മലയാളി മനസുകൾ കവരാനെത്തുന്നത്. കേരള സാരി എന്നു കേട്ടാലേ ആനക്കൊമ്പിന്റെ നിറം നമ്മുടെ മനസിലേക്കെത്തും. ഇതിനെ തകർത്തുകൊണ്ട് വിവിധ നിറങ്ങളിലെ കേരള കോ ട്ടൺ സാരി കസവ് ബോർഡറിനും ആകർഷകമായ പല്ലുവിനുമൊപ്പം തയ്യാറാകുന്നുണ്ട്.
നമ്മുടെ ഓണം ഉടുപ്പുകൾക്ക് അപൂർവമായേ പണിയുള്ളൂ എന്നതല്ലേ സത്യം? ചിങ്ങം ഒന്ന്, കേരളപ്പിറവി, കല്ല്യാണം, ഓണാഘോഷം... വിരലിലെണ്ണാവുന്ന അവസരങ്ങളിലേ നമ്മൾ തനതു വസ്ത്രം ഉപയോഗിക്കുന്നുള്ളൂ. നിറങ്ങളിലും മറ്റുമുള്ള വേറിട്ട പരീക്ഷണങ്ങളിലൂടെ പാരമ്പര്യത്തിലേക്ക് കൂടുതൽ അടുക്കും. ഒപ്പം നമ്മുടെ കംഫർട് ലെവലും ഉയരും.
കേരള കൈത്തറി എന്നാൽ സാരിയിലും സെറ്റ് മുണ്ടും മാത്രം എന്നാണോ?
പലതരം പരീക്ഷണങ്ങൾ കേരളാ കൈത്തറിയിൽ നടക്കുന്നുണ്ട്. നമ്മുടെ കൈത്തറികൊണ്ടു നിർമിക്കുന്ന സോഫ്റ്റ് ഫർണിഷിങ് ഉത്പന്നങ്ങൾക്ക് വിദേശികളുടെ ഇടയിലാണ് ഏറെ ഡിമാൻഡ്. സോഫ്റ്റ് പില്ലോ, കർട്ടൻ, ടേബിൾ സ്പ്രെഡ് അങ്ങനെ മനോഹരമായ കേരള കൈത്തറി ഉത്പന്നകൾ ഇപ്പോൾ നിർമിക്കുന്നുണ്ട്. ഓഫ് വൈറ്റ് എന്ന ഒരേ നിറം കാണുമ്പോഴുള്ള മൊണോട്ടണി ഒഴിവാകുമ്പോൾ തന്നെ ഫാബ്രികിന്റെ സാധ്യതകൾ ഏറെ ഉയരുന്നുണ്ട്.
കേരള കൈത്തറിയിലെ വീവിങ് പരീക്ഷണങ്ങൾ എന്തൊക്കെ?
സാധാരണ രീതിയിൽ അൽപം നെയ്ത ശേഷം ലൂസ് യാൺ നിർത്തുന്നത് ഇതിൽ പുതിയതാണ്. ഡിപ് ഡൈ ചെയ്ത കേരളാ തുണി ത്തരങ്ങളാണ് മറ്റൊരു പുതുമ. ഇക്കത് പാറ്റേണിൽ കാണാറുള്ള ചിതറിയ ഡിസൈൻ പോ ലെ തോന്നിക്കുമെങ്കിലും ആകർഷകവും വ്യത്യസ്തവുമാണിത്.
സൂപ്പർ ടിപ്സ്
∙ കേരള കസവ് വസ്ത്രങ്ങൾ സൂര്യപ്രകാശത്തിൽ നേരിട്ട് ഉണക്കരുത്. ഷേഡ് ഡ്രൈ ചെയ്യുക.
∙ ഒറിജിനൽ ഹാൻഡ്‌ലൂം കോട്ടൺ ശരീരത്തോട് ചേർന്നു കിടക്കും. സ്റ്റിഫ് ആയി നിൽക്കുന്നത് ഹാൻഡ്‌ലൂം ആകണമെന്നില്ല.
∙ കസവിനു മീതെ കോട്ടൺ തുണി ഇട്ടതിനു ശേഷമേ ഇസ്തിരി ഇടാവൂ.
∙ കേരള ഫാബ്രിക് കൊ ണ്ടു തുന്നിയ ഉടുപ്പുകളി ൽ പല ലെയർ ലൈനിങ് ഉപയോഗിക്കരുത്. ഇത് കംഫർട്ട് നഷ്ടപ്പെടുത്തും.