‘കംഫർട്ട് വിട്ടൊരു ട്രെൻഡും വേണ്ട’ എന്നതാണ് ഈ വർഷത്തിന്റെ പുത്തൻ ട്രെൻഡ്: കൈത്തറിയും പ്രകൃതി നിർമിത തുണിത്തരങ്ങളും ചേരുന്ന സുസ്ഥിര ഫാഷന്റെ കാലം മുന്നിൽ The Rise of Comfort Fashion: Embracing Style and Ease
ലോക ഫാഷൻ തന്നെ 3 Cയിൽ ചുറ്റിത്തിരിയുന്ന കാഴ്ച്ചയാണ് ഇന്നുള്ളത്. Comfort, Craft and Conscious Choice എന്നതാണ് അത്. ലോക ഫാഷനിൽ തന്നെ വന്ന ഏറ്റവും വലിയ മാറ്റം ബുദ്ധിമുട്ടിയിടേണ്ടി വരുന്നതൊക്കെ ഒഴിവാക്കിക്കൊണ്ട് മുന്നോട്ട് പോകുക എന്നതാണ്. ശ്രദ്ധയോടെ ചെയ്തെടുക്കുന്ന ആയാസകരമായ ഡിസൈനുകളാണ് ആളുകൾ ഇന്ന്

ലോക ഫാഷൻ തന്നെ 3 Cയിൽ ചുറ്റിത്തിരിയുന്ന കാഴ്ച്ചയാണ് ഇന്നുള്ളത്. Comfort, Craft and Conscious Choice എന്നതാണ് അത്. ലോക ഫാഷനിൽ തന്നെ വന്ന ഏറ്റവും വലിയ മാറ്റം ബുദ്ധിമുട്ടിയിടേണ്ടി വരുന്നതൊക്കെ ഒഴിവാക്കിക്കൊണ്ട് മുന്നോട്ട് പോകുക എന്നതാണ്. ശ്രദ്ധയോടെ ചെയ്തെടുക്കുന്ന ആയാസകരമായ ഡിസൈനുകളാണ് ആളുകൾ ഇന്ന് തിരഞ്ഞെടുക്കുന്നത്.
അതിൽ തന്നെ ആദ്യം വരുന്നത് ഹാൻഡ്ക്രാഫ്റ്റഡ് ഫാഷൻ ഉത്പ്പന്നങ്ങളാണ്. അവയ്ക്ക് ലോക മാർക്കറ്റിലും ഇന്ത്യൻ മാർക്കറ്റിലും ഓരേപോലെ ആവശ്യക്കാരുണ്ട്. കൈത്തറി, പ്രകൃതിദത്ത തുണിത്തരങ്ങൾ, കൈത്തുന്നലുകൾ എന്നിവയ്ക്കൊക്കെ മുൻപുള്ളതിനേക്കാളെറെ ഡിമാന്റുണ്ടാകുന്നു.
വസ്ത്രങ്ങളുടെ പൊതു ആകൃതിയെ കുറിച്ചു പറയാനാണെങ്കിലും വലിയ മാറ്റങ്ങളാണ് ഫാഷൻ രംഗത്തു സംഭവിക്കുന്നത്. ഇറുകിപ്പിടിച്ചിരിക്കുന്ന പാറ്റേണുകൾക്ക് സ്വീകാര്യത കുറയുന്നു പകരം റിലാക്സ്ഡ് അല്ലെങ്കിൽ ഫ്ലൂയിഡ് സിലവെറ്റ്സിലേക്കാണ് ട്രെൻഡുകൾ നീങ്ങുന്നത്.
ഇന്ത്യൻ ഫാഷൻ രംഗത്തേക്ക് നോക്കിയാൽ സ്ട്രെയിറ്റ് കട്ട് കുർത്ത, സോഫ്റ്റ് ടെയിലേഡ് ടൗസേഴ്സ്, എ–ലൈൻ ഡ്രസ്സുകൾ, കോഡ് സെറ്റുകൾ, ശ്വസിക്കാൻ പാകത്തിത്തിനുള്ള തുണത്തരങ്ങൾ കൊണ്ടുള്ള സാരികൾ എന്നിവയൊക്കെയാണ് ഫാഷനിൽ മുൻപന്തിയിലുള്ളത്.
ജോലി, വീട്, യാത്ര, സോഷ്യൽ ലൈഫ് തുടങ്ങിയവയൊക്കെ ഒരേപോലെ നോക്കേണ്ടി വരുന്ന ആളുകൾക്ക് കംഫർട്ട് എന്നത് വിട്ടുവീഴ്ച്ച ചെയ്യാൻ പറ്റിയൊരു കാര്യമേയല്ല. അതു തന്നെയാണിപ്പോ സ്റ്റൈൽ സ്റ്റേറ്റ്മെന്റായി മാറുന്നതും.
സെലിബ്രിറ്റികൾ പോലും തേടുന്ന കംഫർട്ട്
സാധാരക്കാരെ വരെ സ്വാധീനിക്കുന്ന ഫാഷൻ ട്രൻഡുകളെ സൃഷ്ടിക്കുന്ന സെലിബ്രിറ്റികളെ നോക്കുകയാണെങ്കിൽ അവർ സ്വകാര്യ ജീവിതത്തിൽ ആയാസത്തിനാണ് ഏറെ പ്രാധാന്യം കൊടുക്കുന്നതെന്നത് ശ്രദ്ധേയമാറ്റമാണ്. ദീപിക പദുകോൺ, നയൻതാര, സോനം കപൂർ, കങ്കണ തുടങ്ങി പലരും സിംപിൾ കോട്ടൺ സാരികൾ, ഫ്ലൂയിഡ് തുണിത്തരങ്ങൾ കൊണ്ടുള്ളവ, റിലാസ്ഡ് ആയ ഡിസൈനുകളിലുള്ള ഡ്രസുകൾ, ഹാൻഡ് ലൂം, കോഡ് സെറ്റുകൾ പോലുള്ള വസ്ത്രങ്ങളാണ് കൂടുതലായും തിരഞ്ഞെടുക്കുന്നത്. സൗകര്യവും ആധികാരികതയുമാണ് വസ്ത്ര ഡിസൈനിങ്ങിലെ ലഷ്വറി എന്നൊരു സന്ദേശമാണ് ഇതു വഴി നമുക്ക് ലഭിക്കുന്നത്.
നമ്മളിൽ നിന്നും അവർ ശീലിക്കുന്ന സുസ്ഥിരത
കേരളത്തിന്റെ കാര്യത്തിലേക്ക് വന്നാൽ പണ്ടു മുതൽക്കേയുള്ള നമ്മുടെ വസ്ത്രധാരണ സങ്കൽപ്പങ്ങൾ സൗകര്യത്തിലൂന്നിയവയായിരുന്നു... കാലാവസ്ഥയ്ക്ക് അനുസരിച്ചും, ശ്വസിക്കാവുന്ന തരത്തിലുള്ള, ഏറെ നാൾ ഈടു നിൽക്കുക എന്ന ലക്ഷ്യത്തിലും അധിഷ്ടിതമായിട്ടാണ് നമ്മുടെ ഫാഷൻ സങ്കൽപ്പങ്ങൾ നിലനിന്നിരുന്നത്. അവ സ്വാഭാവികമായും സ്സ്ഥിരവുമായിരുന്നു. ഈ ആശയത്തോടു തന്നെ ചേർന്നു നിൽക്കുന്ന തരത്തിലാണ് ഇന്ന് ലോക ഫാഷനും നീങ്ങുന്നതെന്ന് ശ്രദ്ധിച്ചാൽ മനസിലാകും.
പണ്ടു തൊട്ടേ ഇവിടെ സാധാരമായിരുന്ന കൈത്തറിയും കോട്ടണുമൊക്കെയാണ് ഇന്ന് ‘ ഫാഷൻ കോൺഷ്യസ് ചോയ്സായി’ ലോകം തിരഞ്ഞെടുക്കുന്നത്. . ഫാഷൻ എന്നത് കാഴ്ച്ച മാത്രമല്ല അതിനപ്പുറം അത് കൂടുതൽ അർത്ഥവത്തായി മാറിക്കൊണ്ടിരിക്കുന്ന വളരെ സ്വീകാര്യമായൊരു കാഴ്ച്ചയാണ് നമുക്കിന്ന് കാണാനാകുക.
ഫാഷനിൽ നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ട്രെൻഡ് എന്താണ്?
കടപ്പാട്: ജ്യോതി ശിവ് ആനന്ദ്, അസിസ്റ്റന്റ് പ്രഫസർ, ടെക്റ്റൈൽ ആന്റ് ഡിസൈൻ വിഭാഗം, നിഫ്റ്റ്, കണ്ണൂർ.