ഇൻസ്റ്റാ റീലുകൾ വൈറലാക്കിയ ഇയർ കഫ്സ്: പുതുതായി കാതുകുത്താതെ ചെവി നിറഞ്ഞു നിൽക്കും കമ്മലുകൾ The Pain-Free Way to Adorn Your Ears: Introducing Ear Cuffs
പലരും മേക്കാതു കുത്തിയിരിക്കുന്നതു കാണുമ്പോൾ ഒരു കൊതി. ഒന്നോ രണ്ടോ കമ്മൽ കൂടിയിട്ടാലോ എന്നൊരു തോന്നൽ ഉള്ളിൽ പൊട്ടിപ്പുറപ്പെടും.. എന്നാലോ... ഇനിയും കാതുകുത്തുന്ന വേദനയെ കുറിച്ച് ആലോചിക്കുമ്പോഴേക്കും ആ വന്ന ആഗ്രഹം താനേയൊരു പൊടിക്ക് അടങ്ങും. കുറച്ചു ദിവസം കഴിഞ്ഞ് അതേ ആഗ്രഹം പുറകേ അതേ പേടി...

പലരും മേക്കാതു കുത്തിയിരിക്കുന്നതു കാണുമ്പോൾ ഒരു കൊതി. ഒന്നോ രണ്ടോ കമ്മൽ കൂടിയിട്ടാലോ എന്നൊരു തോന്നൽ ഉള്ളിൽ പൊട്ടിപ്പുറപ്പെടും.. എന്നാലോ... ഇനിയും കാതുകുത്തുന്ന വേദനയെ കുറിച്ച് ആലോചിക്കുമ്പോഴേക്കും ആ വന്ന ആഗ്രഹം താനേയൊരു പൊടിക്ക് അടങ്ങും. കുറച്ചു ദിവസം കഴിഞ്ഞ് അതേ ആഗ്രഹം പുറകേ അതേ പേടി... റിപ്പീറ്റ്!
ഇതിനൊരു പരിഹാരമായിട്ടാണ് ഇയർ കഫുകൾ വരുന്നത്. പുതുതായി കാതു കുത്തേണ്ട യാതൊരാവശ്യവും ഇല്ലാതെ ചെവി പകുതിയോ മുഴുവനോ ഒക്കെയായി കമ്മലിട്ട് നിറയ്ക്കാൻ ഇതു നിങ്ങളെ സഹായിച്ചിരിക്കും!
റെഡ് കാർപ്പറ്റുകൾ മുതൽ കോളേജിലേയയും ഓഫീസിലേയും ചെറിയൊരു ചടങ്ങിൽ വരെ ഇയർ കഫുകൾ ട്രന്റിങ്ങാണ്. ഒരു തരി ചോരപൊടിക്കാതെ ചെവിയിലേക്ക് ശ്രദ്ധപതിപ്പിക്കാൻ ഇവയ്ക്കാകും. പലരും ഒരു സ്റ്റേയ്റ്റ്മെന്റ് പീസായി തന്നെ ഇന്ന് ഇയർ കഫുകളെ തിരഞ്ഞെടുക്കുന്നു.. വൈഡ് നെക്ക് ഗൗണുകൾ മുതൽ ഹൈനെക് സാരി ബൗസുകളോടൊപ്പവും ജീൻസിനും ഷർട്ടിനും കൂട്ടായും ഇന്ന് ഇയർ കഫുകൾ ഫാഷൻ ലോകത്തുണ്ട്.
സാധാരണ ചെവികുത്തിയിടത്തു കമ്മലിടും പോലെയിട്ട് മുകളിലേക്ക് കവർ ആകുന്ന തരം, ചെവിയുടെ പല ഇടങ്ങളിലായി അമർത്തി ഒട്ടിച്ചു വയ്ക്കാവുന്ന തരം, കൊളുത്തി വച്ചിട്ട് താഴേക്ക് തൂങ്ങിയാടുന്ന തരം അങ്ങനെ പല തരത്തിലുള്ള ഇയർ കഫുകൾ ഇന്നുണ്ട്.
സ്ലീക് ബൺസ്, ഷോർട്ട് ബോബ് ഹെയർ സ്റ്റൈലുകൾക്കൊപ്പമൊക്കെ പല തരത്തിൽ ഇവ സ്റ്റൈലിസ്റ്റുകൾ സ്റ്റൈൽ ചെയ്തെടുക്കുന്നുണ്ട്.. ഇതു കണ്ട് സ്വയം പരീക്ഷണങ്ങൾ നടത്തുന്നവരും ധാരാളം.
ഇന്ന് ചെവി മുഴുവൻ നിറയുന്ന ഇയർ കഫ് ഇട്ടിട്ട് നാളെ ചെവിക്ക് മുകളിൽ മാത്രം നിൽക്കുന്ന ഒന്നിട്ടു സ്റ്റൈൽ അപ്പാടെ മാറ്റാം. സ്ത്രീ–പുരുഷ ഭേദമന്യ ഇന്നത്തെക്കാലത്ത് ഇയർക്കഫുകൾ എല്ലാവരും ധരിക്കുന്നുണ്ട്.
പല തരം ലോഹങ്ങളിൽ പല സ്റ്റൈലുകളിൽ പല വിലയിൽ ഇവ ലഭ്യമാണെന്നതും ജനപ്രീതി കൂട്ടുന്നു. ഓൺലൈനായും ഓഫ്‌ലൈനായും വാങ്ങാവുന്ന ഇയർ കഫുകൾ തങ്ങളുടെ സ്റ്റൈൽ സ്റ്റെയിറ്റ്മെന്റാക്കുകയാണ് ഫാഷനിസ്റ്റകൾ.