നാട്ടിലൊന്നും വച്ച് തലയിൽ സ്കാർഫ് ഇടാത്തവർ പോലും നാടുവിട്ടാൽ വിട്ടാൽ ട്രൈ ചെയ്യുന്നൊരു ആക്സസറിയാണ് ഹെഡ് സ്കാർഫുകൾ... സിൽകിന്റേയും കോട്ടന്റേയും സ്കാഫുകൾ പല നിറത്തിലും പല ഡിസൈനുകളിലും പല ആകൃതിയിലും ഇന്ന് പെൺ തലകളെ ഫാഷനബിളാക്കി മാറ്റുന്നു. മുൻപ് ക്യൂട്ട് ലുക് മാത്രം തന്നിരുന്ന സ്കാഫുകൾ ഇന്ന് വിവിധ

നാട്ടിലൊന്നും വച്ച് തലയിൽ സ്കാർഫ് ഇടാത്തവർ പോലും നാടുവിട്ടാൽ വിട്ടാൽ ട്രൈ ചെയ്യുന്നൊരു ആക്സസറിയാണ് ഹെഡ് സ്കാർഫുകൾ... സിൽകിന്റേയും കോട്ടന്റേയും സ്കാഫുകൾ പല നിറത്തിലും പല ഡിസൈനുകളിലും പല ആകൃതിയിലും ഇന്ന് പെൺ തലകളെ ഫാഷനബിളാക്കി മാറ്റുന്നു. മുൻപ് ക്യൂട്ട് ലുക് മാത്രം തന്നിരുന്ന സ്കാഫുകൾ ഇന്ന് വിവിധ രൂപത്തിൽ സ്റ്റൈൽ ചെയ്യാനുള്ള അവസരമുണ്ട്. 

ക്ലാസിക് ബ്ലാക്–ആന്റ്– വൈറ്റ് ഔട്ട്ഫിറ്റ്സ്, റെട്രോ സ്റ്റൈൽ വസ്ത്രങ്ങൾ, പേസ്റ്റൽ നിറങ്ങളിലുള്ള വസ്ത്രങ്ങൾ എന്നിവയ്ക്കൊക്കെ ഒപ്പം സ്കാർഫുകളും കൂടിച്ചേർന്നാൽ പിന്നെന്തു പറയാൻ... പോകുന്നിടത്തൊക്കെ നിങ്ങളാകും ആളുകളുടെ കണ്ണിലുടക്കുന്നത്!

ADVERTISEMENT

സ്കാർഫുകൾ പല തരത്തിൽ ധരിക്കുന്നുണ്ടെങ്കിലും നിലവിൽ മോസ്റ്റ് മൂവിങ്ങ് ആയത് ‘ഓവർ ഹാറ്റ് ബന്ധാന’ സ്റ്റൈലാണ്. പേരു സൂചിപ്പിക്കും പോലെ തന്നെ തൊപ്പി തലയിൽ വച്ചിട്ട് അതിനു മുകളിലൂടെ സ്കാർഫ് കെട്ടിവയ്ക്കുന്ന രീതിയാണിപ്പോൾ ചെറുപ്പക്കാർക്കിടയിൽ ഹിറ്റാകുന്നത്.

ഇതു കൂടാതെ പരീക്ഷിക്കാവുന്ന കുറച്ചു സ്റ്റൈലുകൾ നോക്കാം:

ADVERTISEMENT

1. ക്ലാസിക് ടർബൻ

സ്കാർഫ് മടക്കിയോ ചുരുട്ടിയെ എടുക്കുക. എന്നിട്ടത് തലയ്ക്കു താഴേനിന്ന് നേറുകയിലേക്ക് കെട്ടുക. മുടി കെട്ടി വച്ചിട്ടോ പിന്നിയിട്ടിട്ടോ മുടി തുറന്നിട്ടിട്ടോ ഈ സ്റ്റൈൽ പരീക്ഷിക്കാം.

ADVERTISEMENT

2. ഹെഡ് ബാന്റ് വിത് എ ബോ

സ്കാർഫ് വളരെ നേർത്തതായി മടക്കിയെടുത്തിട്ട് നെറുകിൽ നിന്നും ഇരുവശത്തുകൂടി താഴേക്കു കൊണ്ടുവന്ന് തലയുടെ ഏതെങ്കിലും ഒരു വശത്തേക്കാക്കി കെട്ടി വയ്ക്കാം.

3. റെട്രോ ട്രയാങ്കിൾ

ചൂടത്തോ കാറ്റത്തോ ഒക്കെ പോകുമ്പോൾ പരീക്ഷിക്കാവുന്ന സ്റ്റൈലാണിത്. സ്കാർഫ് കോണോടു കോൺ മടക്കി ത്രികോണാകൃതിയിലാക്കുക.. എന്നിട്ടത് തലയിൽ ഹെയർ ബാന്റ് വയ്ക്കുന്നതു പോലെ വച്ച് താടിക്കു താഴേയായി അറ്റം കെട്ടി വയ്ക്കാം.

4. ബ്രെയിഡഡ് ഹെയർ വിത് സ്കാഫ്

മുടി പിന്നിയിടുന്നതിനിടയിലൂടെ സ്കാർഫും കൂടി ചേർത്തു പിന്നുന്ന രീതിയാണിത്. ഒന്നുകിൽ ഒരു പോണി ടെയിൽ കെട്ടി അതിനകത്തു കൂടി സ്കാഫ് കടത്തിയിട്ട് മുടി മൂന്നായി തിരിക്കുന്നതിനൊപ്പം സ്കാഫും ചേർത്ത് പിന്നാം. അല്ലെങ്കിൽ മുടി പിന്നിത്തുടങ്ങിയ ശേഷം സ്കാഫ് രണ്ടായി മടക്കി അതും ചേർത്ത് പിന്നാം. നല്ലൊരു ഹിപ്പി സ്റ്റൈലാണ് ഇതു തരിക.

5. ലൂസ് ബൺ വിത് സ്കാഫ്

ബീച്ചിലോ മറ്റോ പോകുമ്പോൾ വലിയ എഫേർട്ട് ഒന്നുമില്ലാതെ സ്റ്റൈലിഷ് ആവാൻ ഈ രീതി പരീക്ഷിക്കാം.. സാധാരണ ഒരു ബൺ ചെട്ടുക. അതിനു ചുറ്റുമായി ഒരു സ്കാഫ് മടക്കി കെട്ടി വയ്ക്കാം. ഇട്ടിരിക്കുന്ന ഉടുപ്പിന് മാച്ചിങ്ങ് ആയ സ്കാഫ് കൊണ്ട് ബൺ മുഴുവനായി മറച്ചു കെട്ടിവയ്ക്കുന്ന രീതിയും പരീക്ഷിക്കാം..

English Summary:

Head scarves are a versatile fashion accessory for women, offering numerous styling options beyond traditional use. From classic turbans to trendy 'over hat bandanas,' these scarves can elevate any outfit, making you stand out wherever you go.